<
  1. Health & Herbs

ബ്രസ്റ്റ് ക്യാൻസറിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

സ്‌തനാർബുദം ഇന്ന് വളരെ സാധാരണമായി കാണപ്പെടുന്ന ക്യാൻസറായി മാറിയിരിക്കുന്നു. ആരംഭത്തിൽ കണ്ടുപിടിച്ചാൽ ചികിൽസിച്ചു ഭേദമാക്കാവുന്ന ക്യാൻസറാണിത്. ജീവിതശൈലിയിലെ മാറ്റം, പൊണ്ണത്തടി, ജങ്ക് ഫുഡിന്റെ ഉപയോഗം, ഹോർമോൺ അസന്തുലിതാവസ്ഥ, ജനിതക തകരാറുകൾ എന്നിവയൊക്കെ സ്‌തനാർബുദം വർധിച്ചുവരുവാൻ കാരണമാകുന്നു.

Meera Sandeep
Important symptoms of breast cancer
Important symptoms of breast cancer

സ്‌തനാർബുദം ഇന്ന് വളരെ സാധാരണമായി കാണപ്പെടുന്ന ക്യാൻസറായി മാറിയിരിക്കുന്നു. ആരംഭത്തിൽ കണ്ടുപിടിച്ചാൽ ചികിൽസിച്ചു ഭേദമാക്കാവുന്ന ക്യാൻസറാണിത്. ജീവിതശൈലിയിലെ മാറ്റം, പൊണ്ണത്തടി, ജങ്ക് ഫുഡിന്റെ ഉപയോഗം, ഹോർമോൺ അസന്തുലിതാവസ്ഥ, ജനിതക തകരാറുകൾ എന്നിവയൊക്കെ  സ്‌തനാർബുദം വർധിച്ചുവരുവാൻ കാരണമാകുന്നു. സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സഹായകമാണ്.

പ്രധാന ലക്ഷണങ്ങൾ

കക്ഷത്തിലോ സ്തനത്തിന്റെ ഒരു ഭാഗത്തിലോ നിരന്തരമായ വേദന

സ്തനങ്ങൾ ചുവന്നതോ വീർക്കുന്നതോ ആയി കാണപ്പെടുക.

മുലക്കണ്ണിൽ മാറ്റം സംഭവിക്കുക.

മുലക്കണ്ണുകളിൽ നിന്ന് അസാധാരണമായ ഡിസ്ചാർജ് ഉണ്ടാവുക.

മുലക്കണ്ണിൽ നിന്നും രക്തം വരിക.

ആരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കിൽ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. സ്തനാർബുദത്തിൻറെ സർവസാധാരണമായ ലക്ഷണമാണ് സ്തനങ്ങളിൽ പ്രത്യക്ഷമാകുന്ന മുഴ. സ്തനങ്ങളിലെ എല്ലാ മുഴകളും സ്തനാർബുദം ആകണമെന്നില്ല.

20 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ ഉണ്ടാകുന്ന മുഴകൾ (Fibroadenoma Cyst) പലരെയും ഭീതിയിലാഴ്ത്താറുണ്ട്. ഇത്തരം തെന്നിമാറുന്ന മുഴകൾ സ്തനാർബുദത്തിന്റെ ലക്ഷണമല്ല. ഇത്തരം മുഴകളിൽ പത്തിലൊന്ന് മാത്രമേ സ്ഥാനാർബുദത്തിന് കാരണമാകാൻ സാധ്യതയുള്ളുവെന്ന് പഠനങ്ങൾ പറയുന്നു.

English Summary: Let's see what are the important symptoms of breast cancer

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds