1. Health & Herbs

ഹെൽത്തിയായിരിക്കാൻ കുറച്ച് ഹെൽത്തി ബ്രേക്‌ഫാസ്റ്റ് പരിചയപ്പെടാം

നല്ലൊരു ദിവസം നല്ല പ്രഭാതഭക്ഷണത്തോടെ ആരംഭിക്കുന്നതോടപ്പം, മണിക്കൂറുകളോളം നമ്മുടെ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാനും, ശരീരത്തിന് ആവശ്യമായ ഫൈബറിന്‍റെയും പ്രോട്ടീന്‍റെയും കൊഴുപ്പിന്‍റെയും മറ്റ് പോഷകങ്ങളുടെയും നല്ലൊരു പങ്ക് നല്‍കാനും പ്രഭാതഭക്ഷണത്തിന് സാധിക്കും.

Raveena M Prakash
Healthy breakfast options: Eggs are rich in Proteins
Healthy breakfast options: Eggs are rich in Proteins

നല്ലൊരു ദിവസം നല്ല പ്രഭാതഭക്ഷണത്തോടെ ആരംഭിക്കുന്നതോടൊപ്പം മണിക്കൂറുകളോളം നമ്മുടെ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാനും, ശരീരത്തിന് ആവശ്യമായ ഫൈബറിന്‍റെയും പ്രോട്ടീന്‍റെയും കൊഴുപ്പിന്‍റെയും മറ്റ് പോഷകങ്ങളുടെയും നല്ലൊരു പങ്ക് നല്‍കാനും പ്രഭാതഭക്ഷണത്തിന് സാധിക്കും. അമിതമായ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും പ്രിസര്‍വേറ്റീവുകളും അടങ്ങിയ അനാരോഗ്യകരമായ പ്രഭാതഭക്ഷണം ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തില്‍ ഇനി പറയുന്ന വിഭവങ്ങള്‍:

1. മുട്ട

ആരോഗ്യകരവും രുചികരവും എളുപ്പം ഉണ്ടാക്കാവുന്നതുമായ ഒരു വിഭവമാണ് മുട്ട. മുട്ട വച്ചുണ്ടാക്കാവുന്ന റെസിപ്പികളും ധാരാളമാണ്. മുട്ട പുഴുങ്ങിയോ ഓംലറ്റാക്കി ടോസ്റ്റിന്‍റെ ഒപ്പമോ രാവിലെ കഴിക്കാം. ഇതില്‍ ഇതില്‍ പ്രോട്ടീനും അയണും വൈറ്റമിന്‍ ബി12, ബി6, വൈറ്റമിന്‍ ഡി, കാല്‍സ്യം, മഗ്നീഷ്യം എന്നിവയും എന്നിവയും അടങ്ങിയിരിക്കുന്നു.

2. ഓട്സ്മീൽ

എളുപ്പം ഉണ്ടാക്കാവുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ് ഓട്സ്. ഇതില്‍ അയണ്‍, ബി വൈറ്റമിനുകള്‍, മാംഗനീസ്, സിങ്ക്, സെലീനിയം എന്നിവ അടങ്ങിയിരിക്കുന്നു. പഴങ്ങളും ഒപ്പം ഡ്രൈ ഫ്രൂട്ട്സും ഓട്സിനൊപ്പം ചേര്‍ക്കാവുന്നതാണ്.

3. ഇഡ്‌ലി സാമ്പാർ

സ്വാദിഷ്ടമായ ആഹാരം എന്നതു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതാണ് ആവിയില്‍ വേവിച്ചെടുക്കന്ന ഇഡ്‌ലിയും ഏറെ പോഷകങ്ങള്‍ അടങ്ങിയ വസ്തുക്കളാല്‍ തയ്യാറാക്കുന്ന സാമ്പാറും. ആവി പറക്കുന്ന ഇഡ്‌ലിയ്ക്കു മീതേ ചൂടു സാമ്പാറും വേണമെങ്കില്‍ ചട്‌നിയും കൂട്ടി കഴിയ്ക്കുന്ന ഇഡ്‌ലിയുടെ സ്വാദും ഒന്നു വേറെ തന്നെയാണ്.

4. ചിയ സീഡ്‌സ് പുഡിങ്ങ്

ചിയ വിത്തുകള്‍, ഫ്ളാക്സ് വിത്തുകള്‍, മത്തങ്ങ വിത്തുകള്‍ എന്നിങ്ങനെ പോഷക സമ്പുഷ്ടമായ നിരവധി വിത്തിനങ്ങള്‍ ലഭ്യമാണ്. ഗ്രീക്ക് യോഗര്‍ട്ട്, കോട്ടേജ് ചീസ്, പ്രോട്ടീന്‍ ഷേക്ക് എന്നിവയ്ക്കൊപ്പം കഴിച്ചാല്‍ ചിയ വിത്ത് പുഡ്ഡിങ് കൂടുതല്‍ ഗുണകരമാണ്.

5. പൊഹ or അവൽ ഉപ്പുമാവ്

അവൽ അല്ലെങ്കിൽ ചതച്ച അരി ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ പരമ്പരാഗത പ്രഭാതഭക്ഷണം ആരോഗ്യവും രുചിയും ഒത്തിണങ്ങുന്നതാണ്. പച്ചക്കറികളും സ്പൈസുമൊക്കെ ചേര്‍ന്നാല്‍ ഇതിനെ വെല്ലുന്ന വേറെ പ്രഭാതഭക്ഷണമില്ലെന്ന് പറയാം.

6. പഴങ്ങള്‍

സാലഡായോ സ്മൂത്തിയായോ പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തണം. ഇവയില്‍ വൈറ്റമിനുകളും പൊട്ടാസ്യവുമൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: യുവാക്കളില്‍ പക്ഷാഘാത രോഗ സാധ്യത കൂടുതൽ!!

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Lets talk about some healthy breakfast options

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds