1. Health & Herbs

ഓട്സ് കൊണ്ടുള്ള ആരോഗ്യകരവും രുചികരവുമായ ഭക്ഷണ പദാർത്ഥങ്ങൾ

പ്രഭാതഭക്ഷണം എന്നത് അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്, അതിനാൽ പ്രഭാതഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നൊക്കെ കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ചിരുന്നു. ഓട്സ് കൊണ്ട് എന്തെല്ലാം തരത്തിലുള്ള പ്രഭാതഭക്ഷണങ്ങൾ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്സ് എന്ന് എല്ലാവർക്കും അറിയാം.

Meera Sandeep
Oats Khichdi
Oats Khichdi

പ്രഭാതഭക്ഷണം എന്നത് അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്, അതിനാൽ പ്രഭാതഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നൊക്കെ കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ചിരുന്നു. 

ഓട്സ് കൊണ്ട് എന്തെല്ലാം തരത്തിലുള്ള പ്രഭാതഭക്ഷണങ്ങൾ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്സ് എന്ന് എല്ലാവർക്കും അറിയാം.  

ഓട്സ് കൊണ്ട് ഉണ്ടാക്കാവുന്ന പ്രഭാതഭക്ഷണങ്ങൾ:

ഓട്സ് ഇഡ്‌ലി (Oats Idli)

വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാവുന്ന ഭക്ഷണമാണിത്.  മാവ് തയ്യാറാക്കി സാധാരണ ഇഡ്‌ലി പോലെ ഉണ്ടാക്കാം. മാവ് പുളിക്കേണ്ട ആവശ്യമില്ല.  മികച്ച രുചിയ്ക്ക് കാരറ്റ്, തക്കാളി, തുടങ്ങി മറ്റ് പച്ചക്കറികളും ചേർത്താവുന്നതാണ്.

ഓട്സ് കിച്ച്ടി (Oats Khichdi)

ദക്ഷിണ ഇന്ത്യയിലാണ് കൂടുതലെങ്കിലും ഇന്ന് കേരളത്തിലും കിച്ച്ടി അടുക്കളകളിൽ തയ്യാറാക്കുന്ന  സാധാരണമായ വിഭവങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.  ഓട്സ് കിച്ച്ടി വയറിന് ലളിതവും എന്നാൽ ആരോഗ്യകരമായ ഭക്ഷണമാണ്. വിഭവം കൂടുതൽ ആരോഗ്യകരവും രുചികരവുമാക്കാൻ ചെറുപയർ,  പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർക്കാം. ഇത് തൈരിൻറെ കൂടേയും കഴിക്കാം.

ഓട്സ് ഉപ്പ്മ (Oats Upma)

റവ ഉപ്പ്മ നമുക്കെല്ലാവർക്കും സുപരിചതമാണ്. റവ ഉപ്പ്മ  തയ്യാറാക്കുന്നതുപോലെ തന്നെ, ഓട്സ് ഉപ്പ്മ  തയ്യാറാക്കാവുന്നതാണ്.  വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഭക്ഷണമാണിത്.  വെറും 30 മിനിറ്റിനുള്ളിൽ  തയ്യാറാക്കാവുന്നതാണ്.

ഓട്സ് കൊണ്ടുള്ള പായസം (Oats Kheer)

ഓട്സിൽ പാൽ, നെയ്യ്, ഡ്രൈ ഫ്രൂട്ട്സ്, പഞ്ചസാര, എന്നിവ ചേർത്ത് ഓട്സ് പായസം തയ്യാറാക്കാം. ഇത് പ്രഭാതഭക്ഷണമായും ഭക്ഷണത്തിന് ശേഷമുള്ള dessert  ആയും കഴിക്കാവുന്നതാണ്. 

ഫ്രൂട്ട്സ്-ഓട്സ് സ്മൂത്തി (Fruits-Oats Smoothie)

ഫ്രൂട്ട്സ് സ്മൂത്തിയെക്കുറിച്ച് എല്ലാവരും കേട്ടിരിക്കുമല്ലോ. അതിൽ  ഓട്‌സ് കൂടി ചേർക്കുമ്പോൾ കൂടുതൽ പോഷകവും രുചികരവുമാകും.  ഈ സ്മൂത്തിയിൽ ഓട്‌സിനൊപ്പം ബദാം പാൽ, അരിഞ്ഞ വാഴപ്പഴം, ആപ്പിൾ, നിലക്കടല, വെണ്ണ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേർക്കാം.

English Summary: Healthy and tasty foods with oats

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds