<
  1. Health & Herbs

മദ്യപാനം മൂലം കരൾ തകരാറിലാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ!

മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണ്. മദ്യപാനം കരളിനെ ദോഷകരമായി ബാധിക്കും. ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ കരളിനെ സംരക്ഷിക്കാൻ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം.

Meera Sandeep
Liver damage due to alcoholism? Then make these foods a habit!
Liver damage due to alcoholism? Then make these foods a habit!

പതിവായി മദ്യം കഴിക്കുന്നത് ലിവർ സിറോസിസ് പോലുള്ള മാരക രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അതിനാൽ എത്രയും വേഗം മദ്യപാനം ഉപേക്ഷിച്ച് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാവശ്യമാണ്. മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണ്. മദ്യപാനം കരളിനെ ദോഷകരമായി ബാധിക്കും. ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ കരളിനെ സംരക്ഷിക്കാൻ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം.

ഓട്സ്: ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തണമെങ്കിൽ ഓട്സ് കഴിക്കുന്നത് ​ഗുണകരമാണ്. കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഓട്സിന് പ്രധാന പങ്ക് വഹിക്കാൻ കഴിയും. പ്രഭാതഭക്ഷണത്തിലാണ് ഓട്സ് ഉൾപ്പെടുത്തേണ്ടത്.

​ഗ്രീൻ ടീ: ദിവസവും രണ്ട് നേരം ഗ്രീൻ ടീ കുടിച്ചാൽ കരളിലെ ക്യാൻസർ വരെ തടയാൻ കഴിയുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. എന്നാൽ, ഗ്രീൻ ടീ അമിതമായി കുടിക്കാനും പാടില്ല. അല്ലാത്തപക്ഷം അത് ​ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ഇലക്കറികൾ: ഇലക്കറികൾ സ്ഥിരമായി കഴിച്ചാൽ അത് ശരീരത്തിനും കരളിനും ധാരാളം ഗുണങ്ങൾ നൽകും. അതിനാൽ ഭക്ഷണത്തിൽ ഉലുവ, ചീര, കാബേജ് എന്നിവ ഉൾപ്പെടുത്തുക.

മുന്തിരി: സ്ഥിരമായി മുന്തിരി കഴിച്ചാൽ കരൾ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിൻ്റെ ഫലം ശരീരത്തിൽ ദൃശ്യമാകും. കരളിൻ്റെ പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്യും.

ഒലിവ് ഓയിൽ: ഇന്ത്യയിൽ എണ്ണമയമുള്ള ഭക്ഷണങ്ങളുടെ ഉപയോ​ഗം കൂടുതലാണ്. ഇതുമൂലം കരൾ ദുർബലമാകാൻ തുടങ്ങും. അതിനാൽ, നിങ്ങൾ ആരോഗ്യകരമായ പാചക എണ്ണ മാത്രം ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഒലീവ് ഓയിൽ ആണ് ഇതിനുള്ള ഏറ്റവും മികച്ച ഓപ്ഷൻ.

Note: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം.  

English Summary: Liver damage due to alcoholism? Then make these foods a habit!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds