<
  1. Health & Herbs

മാവുമായി ബന്ധപ്പെട്ട നിരവധി ചില നാട്ടറിവുകൾ

ഒരുപാടുപേർ മാവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളുമായി ഈ ഗ്രൂപ്പിൽ വരാറുണ്ട്. അത്തരക്കാരുടെയെല്ലാം സംശയനിവാരണത്തിനുതകുന്ന ചില നാട്ടറിവുകൾ ഇതാ. തീർച്ചയായും വായിക്കുക; വരും തലമുറയ്ക്കായി പകർത്തിയെടുത്ത് സൂക്ഷിച്ചു വയ്ക്കുക.

Arun T

ഒരുപാടുപേർ മാവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളുമായി ഈ ഗ്രൂപ്പിൽ വരാറുണ്ട്. അത്തരക്കാരുടെയെല്ലാം സംശയനിവാരണത്തിനുതകുന്ന ചില നാട്ടറിവുകൾ ഇതാ. തീർച്ചയായും വായിക്കുക; വരും തലമുറയ്ക്കായി പകർത്തിയെടുത്ത് സൂക്ഷിച്ചു വയ്ക്കുക.

1 ഒട്ടുമാവ് നടുമ്പോള്‍ ഒരു വര്‍ഷത്തിനകം തന്നെ അതില്‍ പുതിയ തിരികള്‍ ഉണ്ടാകാറുണ്ട്. അവ ചിലപ്പോള്‍, ഉണങ്ങിപ്പോയെന്നു വരാം. മൂര്‍ച്ചയുള്ള ബ്ലയ്ഡുകൊണ്ട് ഉണങ്ങിയ ഭാഗം മുറിച്ചു കളഞ്ഞാല്‍ ദിവസങ്ങള്‍ക്കകം പുതിയ മുള പൊട്ടും.
2 മാവിന്റെ ചുവട്ടില്‍ ഉപ്പിട്ടു കൊടുത്താല്‍ വേഗം പൂ‍ക്കും. ഉണക്കു പിടിക്കുകയുമില്ല.
3 മാവില്‍ ഊഞ്ഞാല്‍ കെട്ടി ശക്തിയായി ആടുക. പൂക്കുന്നതിനുള്ള സാധ്യത കൂടും.
4 മാമ്പഴത്തെ ബാധിക്കുന്ന മാംഗോഹോപ്പര്‍ എന്ന കീടത്തെ നശിപ്പിക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ലിറ്റര്‍ കഞ്ഞിവെള്ളം കൂട്ടിച്ചേര്‍ത്ത് തളിക്കുക.
5 മൂപ്പെത്തിയ മാങ്ങ പറിച്ച് ഞെട്ട് അടിയിലാക്കി വച്ച് , അരമണിക്കൂര്‍ വെയില്‍ കൊള്ളിച്ചശേഷം , വൈക്കോലിട്ട് ,അതിലടുക്കി പുകകൊള്ളീച്ച് പഴുപ്പിച്ചാല്‍ സ്വാദു കൂടും. ദീര്‍ഘനാള്‍ കേടുകൂടാതെയുമിരിക്കും.
6 മൂവാണ്ടന്‍, കുത്തിമംഗലം, ഓലോര്‍, പ്രയോര്‍, കുറുക്കന്‍, ചന്ത്രക്കാരന്‍, മയില്‍പ്പീലി, മുതലായ മാവിനങ്ങളുടെ വിത്തുതൈകള്‍ നട്ടാലും മാതൃവൃക്ഷത്തിന്റെ ഗുണങ്ങള്‍ ഉണ്ടായിരിക്കും.
7 പുളി രസമുള്ള മണ്ണില്‍ മാവില നല്ല പച്ചിലവളമാണ്. കാരണം മാവിലയില്‍ കാത്സ്യത്തിന്റെ അംശം കൂടുതലായി ഉണ്ടായിരിക്കും.
8 വെളുത്ത വാവിന്റെ ദിവസം മാവു നട്ടാല്‍ അതിലുണ്ടാകുന്ന മാങ്ങക്ക് കൂടുതല്‍ ചാറുണ്ടായിരിക്കും. രുചിയും മെച്ചപ്പെട്ടതായിരിക്കും.
9 കറുത്തവാവിനാണ് മാവ് നടുന്നതെങ്കില്‍ അതിലുണ്ടാകുന്ന മാങ്ങക്ക് പുളി കൂടുതലായിരിക്കുമെന്നാണ് കേരളീയ വിശ്വാസം.
10 മാവ് പൂക്കുന്നില്ലെങ്കില്‍ ‍ ( ചെറുമാവ് ആണെങ്കില്‍ ) ചുവടിളക്കുന്നതു പോലെ ഉലക്കുക. പൂക്കാനും കായ് പിടിക്കാനും സാധ്യത കൂടും.

11 മാങ്ങാകളുടെ കൂട്ടത്തില്‍ നാട്ടുമാങ്ങയിലാണ് ഏറ്റവും കൂടുതല്‍ ജീവകം- സി അടങ്ങിയിട്ടുള്ളത്.
12 അല്‍ഫോണ്‍സാ മാവ് ഒന്നിടവിട്ട വര്‍ഷം മാത്രമേ കായ്ക്കാറുള്ളു. എന്നാല്‍ ‘കുല്‍ടാര്‍’ ഉപയോഗിച്ചാല്‍ മാവുകള്‍ എല്ലാവര്‍ഷവും പുഷ്പിച്ചുകൊള്ളും.
13 വേണ്ട രീതിയില്‍ എല്ലാ വര്‍ഷവും പ്രൂണ്‍ ചെയ്യുന്ന പക്ഷം മാവിന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാം. മാവിന്റെ ശാഖകളില്‍ വലയം മുറിക്കുന്നത് ദരിദ്ര വര്‍ഷങ്ങളില്‍ നല്ല വിളവ് കിട്ടാന്‍ സഹായകമാണ്. മാവ് പൂക്കുന്ന സീസണ് നാലുമാസം മുന്‍പെങ്കിലും വലയം മുറിക്കണം.
14 മാവിന്റെ ചുവട്ടില്‍ തീയിട്ട് പുകയ്ക്കുന്നത് നന്നായി പൂക്കാന്‍ സഹായകരമാണ്.
16 മാമ്പൂ ഉണങ്ങുന്നതിനു കാരണം തുള്ളന്‍ എന്ന കീടവും കുമിളും ആണ്.
17 പൂക്കുന്ന ഘട്ടത്തില്‍ മാഞ്ചുവട്ടില്‍ മിതമായ തോതില്‍ തീയിട്ട് പുകകൊള്ളിക്കുന്നത് കീട നിയന്ത്രണത്തിന് സഹായകമാണ്.
18 ഏഴെട്ടു മാസം പ്രായമുള്ള കൊമ്പുകളില്‍ മാത്രമേ മാ‍മ്പൂ ഉണ്ടാകാറുള്ളു.
19 മാവിന് പോഷകക്കുറവുണ്ടാകുമ്പോള്‍ ഇളംകൊമ്പ് ഉണ്ടാകുന്നത് കുറയുന്നു. തുടര്‍ന്ന് വിളവും കുറയുന്നു.
20 അകാലത്തിലുള്ള മഴ മാമ്പൂ കൊഴിച്ചിലിന് കാരണമാണ്.

21 മാവിന്റെ കൊമ്പ് കോതല്‍ മൂലം പൂ പിടുത്തം കൂടുന്നു. കാരണം തഴച്ചുവളരാന്‍ ഉപയോഗിക്കുന്ന ഊര്‍ജജം പൂവണിയാന്‍ വിനിയോഗിക്കുന്നതാണ്. 
22 മാമ്പു വിരിഞ്ഞ് മാങ്ങാ ആയാല്‍ ആദ്യത്തെ ഏഴാഴ്ച്ച കൊണ്ട് കണ്ണിമാങ്ങാ അച്ചാറിനുള്ള പരുവത്തിലെത്തുന്നു. 
24 മാവ് സമൃദ്ധമായി പൂക്കുന്ന വര്‍ഷം കുറെ പൂവുകള്‍ നശിപ്പിച്ചാല്‍ അടുത്ത് വര്‍ഷം ആ കമ്പില്‍ കൂടുതല്‍ മാങ്ങാ ഉണ്ടാകും.
25 പതിനഞ്ച് സെ.മി എങ്കിലും വണ്ണമുള്ള ശിഖരത്തില്‍ ഏഴ് സെ.മീ വീതിയില്‍ ചുറ്റും തൊലി മുറിച്ച് മാറ്റുകയാണ് വലയം മുറിക്കല്‍.
26 നീലം മാമ്പഴം കേരളത്തിലെ കാലാവസ്ഥയില്‍ കൂടുതല്‍ കാലം കേടു കൂടാതെ കൂടാതിരിക്കും.
27 ജിപ്സവും കാലി വളവും കൂടുതലായി മണ്ണില്‍ ചേര്‍ത്താല്‍ ക്ലോറൈഡു കൊണ്ടുള്ള മാവില കരിച്ചില്‍ നിയന്ത്രിക്കാം.
28 പഴുക്കാ‍റായ മാമ്പഴം ചമതയില കൊണ്ട് പൊതിഞ്ഞു കെട്ടി വച്ചാല്‍ തൊലികറുത്ത് കേടാവുകയില്ല.
29 മാവിന്റെ ശത്രുക്കളായ തുള്ളന്‍, ഗാളീച്ച, പഴയീച്ച ഇവയെ നശിപ്പിക്കാന്‍ തുളസിക്കെണി ഫലപ്രദമാണ് .
30 ഒരു ചിരട്ടയില്‍ ലേശം തുളസി നീരെടുത്ത് അതില്‍ രണ്ടുമൂന്ന് ഫുറഡന്‍ തരികളിട്ട് മാവില്‍ രണ്ടു മൂന്നിടത്തായി കെട്ടി തൂക്കുക. തുളസിക്കെണിയില്‍ എത്തി നീരു കുടിക്കുന്ന പഴയീച്ച ചത്തു കൊള്ളൂം .
31 പഴുത്ത മാങ്ങയില്‍ വെയിലടിക്കുമ്പോളാണ് കറുത്ത പാടുകള്‍ വീഴുന്നത്.
32 നല്ലതുപോലെ നീറു പിടിച്ചിട്ടുള്ള മാവിലെ മാങ്ങാക്ക് പുഴുക്കേടുണ്ടാവുകയില്ല.
33 മാവിന്‍ ചുവട്ടില്‍ നിന്നും മണ്ണിളക്കി വേരുകളില്‍ 250 ml നല്ലെണ്ണ രണ്ടാഴ്ച ഇടവിട്ട് ഒഴിച്ചു കൊടുക്കുക. ഒന്നിരാടന്‍ പൂക്കുന്ന മാവുകള്‍ എല്ലാ വര്‍ഷവും പൂക്കും.
34 ടോപ്പ് വര്‍ക്കിംഗ് എന്നറിയപ്പെടുന്ന ഗ്രാഫ്റ്റിംഗ് കൊണ്ട് ഒരു മാവില്‍ പലതരം മാങ്ങാ ഉല്പാദിപ്പിക്കാം. 

35 മാങ്ങാ പഴുക്കാന്‍ വൈക്കോലില്‍ പൊതിഞ്ഞു വയ്ക്കുമ്പോള്‍ , അതിനൊപ്പം കുറച്ച് കണിക്കൊന്നയില കൂടെ ഇടുക. മാങ്ങാ പഴുക്കുമ്പോള്‍ നല്ല നിറം കിട്ടും.
36 ഒട്ടുമാവിന് വേരു കുറവായതുകൊണ്ട് എല്ല വര്‍ഷവും ചുവട്ടില്‍ മണ്ണുകൂട്ടികൊടുക്കണം. അല്ലെങ്കില്‍ വലിയ കാറ്റില്‍ പിഴുതു പോകാനിടയുണ്ട്. 
37 ഒന്നരാടന്‍ വര്‍ഷങ്ങളില്‍ കായ്ക്കുന്ന മാവുകള്‍ ആണ്ടുതോറും കായിക്കാന്‍ തിങ്ങി നില്‍ക്കുന്ന കുറെ കമ്പുകള്‍ കോതിക്കളയുക. അതുകൊണ്ട് പ്രയോജനം ഉണ്ടാകും.
38 മാവില്‍ ഒരു വര്‍ഷം വിളവ് ഗണ്യമായി കുറഞ്ഞാല്‍ തടിയില്‍ ശേഖരിച്ചിട്ടുള്ള പോഷകമൂലകങ്ങള്‍ , ഇളംകമ്പുകളുടെ വളര്‍ച്ചക്ക് ഉപയോഗിക്കപ്പെടുന്നു. അടുത്ത വര്‍ഷം ആ മാതിരി കമ്പുകളില്‍ ധാരാളം മാങ്ങാ ഉണ്ടാവുകയും ചെയ്യും. 

English Summary: Mango based traditional knowledge

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds