<
  1. Health & Herbs

Mango: കൃത്രിമമായി കൃഷി ചെയ്ത മാമ്പഴം വിപണിയിൽ നിന്ന് എങ്ങനെ കണ്ടെത്താം?

വേനൽക്കാലം അടുത്തു തുടങ്ങുമ്പോൾ എല്ലാവരും അവരുടെ പ്രിയപ്പെട്ട മാമ്പഴത്തിന് വേണ്ടി കാത്തിരിക്കും. ഈ ഡിമാൻഡ് മുതലാക്കുന്നതിനായി, മാമ്പഴം വേഗത്തിൽ പഴുക്കുന്നതിന് വ്യാപാരികൾ നിരവധി ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിച്ചു പഴുപ്പിക്കുന്നു.

Raveena M Prakash
Mango: How to identify artificial mangoes?
Mango: How to identify artificial mangoes?

വേനൽക്കാലം അടുത്തു തുടങ്ങുമ്പോൾ എല്ലാവരും അവരുടെ പ്രിയപ്പെട്ട മാമ്പഴത്തിന് വേണ്ടി കാത്തിരിക്കും. ഈ ഡിമാൻഡ് മുതലാക്കുന്നതിനായി, മാമ്പഴം വേഗത്തിൽ പഴുക്കുന്നതിന് വ്യാപാരികൾ നിരവധി ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിച്ചു പഴുപ്പിക്കുന്നു. മാമ്പഴത്തിലടങ്ങിയ അപകടകരമായ രാസവസ്തുവായ കാൽസ്യം കാർബൈഡിന്റെ വ്യാപകമായ സാന്നിധ്യം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. മാമ്പഴത്തിൽ കാൽസ്യം കാർബൈഡിന്റെ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ, മാമ്പഴം പാകമാകുന്ന പ്രക്രിയ വേഗത്തിലാവുന്നു.

ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധവും, അതോടൊപ്പം കൃത്രിമത്വമായ രീതികൾ അവലംബിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അടുത്തിടെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്കും വിൽപ്പനക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കാൽസ്യം കാർബൈഡ് വളരെ വിഷാംശമുള്ള ഒരു രാസവസ്തുവാണ്, ഇത് കഴിക്കുന്നത് വഴി ചർമ്മ അലർജികൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കുന്നു. 

മാമ്പഴം കൃഷി ചെയ്യാൻ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് ആർസെനിക്, ഫോസ്ഫറസ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് FSSAI വളരെ മുന്നേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഈ രാസവസ്തുക്കൾ അടങ്ങിയ മാമ്പഴം കഴിക്കുന്നത് ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടുകയും, അത് പിന്നീട് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇവയെ പൂർണമായും തടയാൻ കഴിയില്ലെങ്കിലും വിപണിയിൽ നിന്ന് മാമ്പഴങ്ങൾ വാങ്ങുമ്പോൾ പ്രകൃതിദത്തമായി വളർത്തുന്ന മാമ്പഴങ്ങൾ ഏതൊക്കെയാണെന്നും, അവ കൃത്രിമമായി വളർത്തിയെടുക്കുന്നവ ഏതെന്നും അറിഞ്ഞാൽ അപകടസാധ്യത ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

ഇതെങ്ങനെ കണ്ടുപിടിക്കാമെന്ന് നോക്കാം:

1. പഴക്കടയിൽ അടുക്കി വച്ചിരിക്കുന്ന മാമ്പഴങ്ങൾ എല്ലാം ഒരേ നിറവും മൃദുലവുമാണെങ്കിൽ, അവ കൃത്രിമമായി പഴുപ്പിച്ചതാവും.

2. മാമ്പഴമെടുത്ത് മണം പിടിച്ചാൽ സ്വാഭാവിക മാമ്പഴത്തിന്റെ നേരിയ മണം പോലും കിട്ടില്ല.

3. വാങ്ങി വീട്ടിലെത്തുമ്പോൾ ഒരു ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ മാങ്ങ ഇടുക, കൃത്രിമമായി വളർത്തിയതാണെങ്കിൽ കാർബൈഡ് എന്ന വിഷ പദാർത്ഥത്തിന്റെ സാന്നിധ്യം മൂലം പഴങ്ങൾ മുകളിലേക്ക് പൊങ്ങിക്കിടക്കും.

4. സ്വാഭാവികമായി പാകമായവ, വെള്ളത്തിൽ മുങ്ങും.

5. കൃത്രിമമായി പാകമായ മാമ്പഴം, വിളവെടുക്കാൻ വളരെ പ്രയാസമാണ്, കാരണം അവ വളരെ മൃദുവായിരിക്കും.

6. കൃത്രിമമായി പഴുത്ത മാങ്ങയുടെ കുരുവിന് ചുറ്റുമുള്ള പൾപ്പ് വെളുത്തതാണ്.

7. മാമ്പഴം 5 ഘട്ടങ്ങളിലായാണ് പാകമാകുന്നത്, തണ്ടിന്റെ അടി മുതൽ അറ്റം വരെ, അവ ഒരേ നിറമല്ല, അവ മിശ്രിത നിറങ്ങളാണെങ്കിൽ, പഴങ്ങൾ സ്വാഭാവികമായും പാകമാകുന്നു.

8. കൃത്രിമമായി പാകമായ മാമ്പഴം പഴത്തിന്റെ സ്വാഭാവിക രുചിയില്ലാതെ പുളിച്ചതാണ്.

മാമ്പഴം കൃത്രിമമായി വളർത്തിയതാണോ അതോ പ്രകൃതിദത്തമായി വളർത്തിയതാണോ എന്നറിയാൻ ഇതുവഴി സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ വെണ്ടയ്ക്ക കഴിക്കാം!!

Pic Courtesy:  Pexels.com

English Summary: Mango: How to identify artificial mangoes?

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds