ജീരകം, ശ്വേതജീരകം (വെളുത്തത്), കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ 4 വിധത്തിലുണ്ട്. ജീരകത്തിന് അനവധി ഗുണങ്ങളുണ്ട്.
ആന്റി ഓക്സിഡന്റിന്‍റെ കലവറയായ ജീരകം ആരോഗ്യദായിനിയാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും ഉണ്ട് ജീരകത്തിന്. ആന്റിസെപ്റ്റിക് ഗുണമുള്ളതിനാല്‍ ജലദോഷം അകറ്റുന്നതിന് സഹായിക്കും. സമൃദ്ധമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച അകറ്റാനും ഉത്തമമാണ് ജീരകം. കൊഴുപ്പ്, മാംസ്യം, അന്നജം, നാര് എന്നിവയെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു. ജീവകം- എ (കരോട്ടിന്‍) കാത്സ്യം, എന്നിവയും ധാരാളമുണ്ട്.
നമ്മുടെ കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത് പൊടിച്ചിടുകയും ചെയ്യുന്നു. ചതച്ചിടുന്നത് വായുകോപത്തിൻ്റെ സാധ്യത ഇല്ലാതാക്കുന്നു. വറുക്കുമ്പോള്‍ ജീരകത്തിലെ സുഗന്ധ എണ്ണകള്‍ സ്വതന്ത്രമാക്കപ്പെടുകയും പോഷക മൂല്യം ഏറുകയും ചെയ്യുന്നു. കേരളീയര്‍ക്ക് ജീരക വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ തോതില്‍ ഇതില്‍ നിന്നും ലഭിക്കുന്ന കരോട്ടിന്‍ (ജീവകം-എ) പ്രതിരോധ ശക്തി നല്‍കുന്നു. വിഭവ സമൃദ്ധമായ സദ്യയ്ക്ക് ശേഷം ജീരക വെള്ളം കുടിക്കുന്നത് ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
അതിരാവിലെ ഒരു ഗ്ളാസ് ജീരക വെള്ളം കുടിക്കുന്നത് തടികുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം ദഹന പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ജീരകം. ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് കൊളസ്ട്രോളിനെ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ശരീരത്തിലെ ചീത്തകൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ സ്വാഗതം ചെയ്യുക എന്ന കര്‍ത്തവ്യവും ജീരകം ചെയ്യുന്നുണ്ട്. ജഠരാഗ്നിയെ വര്‍ധിപ്പിക്കുകയും മുലമൂത്ര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിൻ്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്.
പ്രകൃതി ചികിത്സയിലും ജീരകത്തിന് സ്ഥാനമുണ്ട്. പ്രസവ ശുശ്രൂഷയിലും ജീരകം ഉപയോഗിക്കുന്നു. കാത്സ്യം, കൊഴുപ്പ്, ഇരുമ്പ്, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ജീരകത്തിന് പ്രാധാന്യം ലഭിക്കാന്‍ കാരണം എന്ന് കരുതുന്നു.
ജീരകം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ആശ്വാസം കിട്ടും. ജീരകം, കൊത്തമല്ലി എന്നിവ സമമെടുത്ത് അരച്ച് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിച്ചാല്‍ കഫം, പിത്തം, ഛര്‍ദ്ദി, അരുചി ഇവ മാറും.
വിളര്‍ച്ച, ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക് ജീരകത്തിന് ആശ്വാസം നല്‍കാന്‍ കഴിയും. കായിക ശേഷി വര്‍ദ്ധിപ്പിക്കുക,ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുക എന്നിവയ്ക്കെല്ലാം ജീരകം ഉപയോഗിക്കാം. രക്ത ശുദ്ധീകരണത്തിനും ദഹനത്തിനും ജീരകം സഹായിക്കുന്നു.
മുടിയുടെ വളര്‍ച്ചത്വരിതപ്പെടുത്താനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ജീരകം.
Share your comments