<
  1. Health & Herbs

ചെറു വഴുതന എന്ന ഔഷധപ്രധാനി .

വഴുതനയോടു രൂപ സാദൃശ്യമുള്ളതും അതേ വർഗ്ഗത്തിൽ പെട്ടതുമായ ഒരു ഔഷധ സസ്യമാണ് ചെറുവഴുതന. ആയുർവേദ ഔഷധ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ ദൗർലഭ്യം അനുഭവപ്പെടുന്ന ഒരു അസംസ്‌കൃത വസ്തുവാണ് ഇതിന്റെ വേരും കായും. അതിനാൽ ഈ ചെറു വഴുതന വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ നല്ല വിപണന സാധ്യതയുണ്ട്. Small brinjal is a medicinal plant similar in shape to brinjal and belongs to the same genus. Its bare fruit is one of the most scarce raw materials in the field of Ayurvedic medicine. So if this small brinjal is grown commercially it has good marketing potential.

K B Bainda
കാലിവളവും കമ്പോസ്റ്റും അടിസ്ഥാന വളമായി ചേർക്കണം.
കാലിവളവും കമ്പോസ്റ്റും അടിസ്ഥാന വളമായി ചേർക്കണം.

വഴുതന തൈ എന്ന് കരുതി വാങ്ങിയത്. പക്ഷെ ചെറിയ വഴുതനയായിപ്പോയി. എന്ന് കരുതി ദുഖിക്കണ്ട. ഈ ചെറു വഴുതന ആയുർവേദ മരുന്ന് കടകളിൽ ഏറ്റവും പ്രമുഖ സ്ഥാനമുള്ള ഒന്നാണ്. ഇതിന്റെ വേര് ഒട്ടു മിക്ക ആയുർവേദ അരിഷ്ടങ്ങളുടെയും പ്രധാന ചേരുവയാണ് എന്നതാണ് കാരണം.

വഴുതനയോടു രൂപ സാദൃശ്യമുള്ളതും അതേ വർഗ്ഗത്തിൽ പെട്ടതുമായ ഒരു ഔഷധ സസ്യമാണ് ചെറുവഴുതന. ആയുർവേദ ഔഷധ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ ദൗർലഭ്യം അനുഭവപ്പെടുന്ന ഒരു അസംസ്‌കൃത വസ്തുവാണ് ഇതിന്റെ വേരും കായും. അതിനാൽ ഈ ചെറു വഴുതന വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ നല്ല വിപണന സാധ്യതയുണ്ട്. Small brinjal is a medicinal plant similar in shape to brinjal and belongs to the same genus. Its bare fruit is one of the most scarce raw materials in the field of Ayurvedic medicine. So if this small brinjal is grown commercially it has good marketing potential.

ഏകദേശം ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയുടെ പൂക്കൾക്ക് മഞ്ഞ നിറമാണ്. ചെറു വഴുതനയുടെ കായ്കളിൽ നിന്നും വിത്തുകൾ ശേഖരിച്ചു 2 മുതൽ 4 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തതിന് ശേഷം ചെടികളിൽ പാകുക. വിത്തിനു ഉറുമ്പിന്റെ ശല്യമുണ്ടാകാതെ ശ്രദ്ധിക്കണം. വിത്ത് മുളച്ചു ഒരു മാസം പ്രായമാകുമ്പോൾ കൃഷിയിടങ്ങളിലേക്ക് പറിച്ചു നടാം. തൈകൾ തമ്മിൽ 50 സെന്റീമീറ്റർ അകലം വേണം. കാലിവളവും കമ്പോസ്റ്റും അടിസ്ഥാന വളമായി ചേർക്കണം. നല്ലതുപോലെ വെള്ളവുമൊഴിക്കണം. ഏകദേശം ഒന്ന് ഒന്നര വർഷത്തിന് ശേഷം കായ്കൾ ലഭിച്ചു തുടങ്ങും. എന്നാൽ വാണിജ്യ പ്രാധാന്യമുള്ള വേര് ലഭിക്കാൻ 2 വർഷം വരെ കാത്തിരിക്കണം. ചെടിയെ നല്ലതു പോലെ സംരക്ഷിക്കുകയും വേണം. വേര് മുറിച്ചെടുത്തു മരുന്ന് കടകളിൽ നൽകാം. മുൻപ് പറഞ്ഞുവല്ലോ. ഒട്ടുമിക്ക ആയുർവേദ അരിഷ്ടങ്ങളിലും ഉപയോഗിക്കുന്ന വളരെ ഔഷപ്രധാനമായ ഒന്നാണിത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇങ്ങനെ കൃഷി ചെയ്താൽ തക്കാളി നിറയെ വിളവെടുക്കാം

English Summary: Medicinal properties of small Brinjal

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds