സമീകൃത ആഹാരം എന്ന നിലയ്ക്ക് ഏറ്റവും ജനപ്രിയമായ ഭക്ഷണപദാർത്ഥമാണ് പാൽ. പാൽ നിരവധി പോഷകാംശങ്ങളുടെ കലവറയാണ്. എന്നാൽ ഇന്നും നിലനിൽക്കുന്ന ഒരു വാദമാണ് പാൽ സമീകൃത ആഹാരം ആണോ എന്ന്. ഇതിന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളുണ്ട്. എന്നാലും ആദ്യം നമുക്ക് പാലിൻറെ ഗുണഗണങ്ങൾ പരിശോധിക്കാം.
Milk is the most popular food as a balanced diet. Milk is a storehouse of many nutrients. But one argument that still persists today is whether milk is a balanced diet. Experts point out the reasons for this. But first let us examine the properties of milk.
ശരീരത്തിനാവശ്യമായ അളവിൽ എല്ലാ ഘടകങ്ങളും പ്രധാനം ചെയ്യുന്ന പാനീയമാണ് പാൽ. ദിവസേന പ്രായപൂർത്തിയായ ഒരാൾ 150 മില്ലി ലിറ്റർ പാൽ കുടിക്കണം എന്നാണ് കണക്ക്. പാലിൽ വിറ്റാമിൻ എ, കാൽസ്യം,പൊട്ടാസ്യം,പ്രോട്ടീൻ, ഫോസ്ഫറസ്, വിറ്റാമിൻ ഡി, വിറ്റാമിൻ B 1, B 6, B12,വിറ്റാമിൻ K2 തുടങ്ങിയവയും എല്ലാത്തരം അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ യുടെ സാന്നിധ്യം നേത്ര ആരോഗ്യം മികവുറ്റതാക്കുന്നു. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ച സുഗമമാക്കുന്നു. അമിനോ ആസിഡുകൾ സമ്പുഷ്ടമായ ഉള്ളതിനാൽ പേശി നിർമ്മാണത്തെ ഇത് സഹായിക്കുന്നു. ചെറുചൂടോടെ ഒരു ഗ്ലാസ് പാല് രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുന്നത് വഴി സുഖനിദ്ര ആണ് ഫലം.
എന്നാൽ നമ്മളിൽ പലരും അറിയാതെ പോകുന്ന പാലിൻറെ ദോഷവശങ്ങൾ ഉണ്ട്. ഈ ദോഷവശങ്ങൾ ഏതൊക്കെയെന്ന് നോക്കാം പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദ്രോഗസാധ്യതകൾക്ക് വഴിവെക്കുന്നു. പാലുകുടിക്കുന്നവർക്ക് സാധാരണഗതിയിൽ വിശപ്പ് നന്നായി കുറയുന്നു. ഇരുമ്പിനെ അംശം പാലിൽ നന്നേ കുറവാണ്. അതുകൊണ്ടുതന്നെ മറ്റു ഭക്ഷണപദാർത്ഥങ്ങൾ കൂടി പാലിനൊപ്പം ഉൾപ്പെടുത്തിയാൽ മാത്രമേ ശരീരത്തിന് ക്ഷീണവും തളർച്ചയും ഉണ്ടാകാതിരിക്കുക. ഗർഭിണികൾ പ്രത്യേകിച്ച് പാലിനൊപ്പം ഇരുമ്പടങ്ങിയ മറ്റു ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയാൽ മാത്രമേ ശിശുവിനു ഇരുമ്പിന്റെ അഭാവം ഉണ്ടാകാതിരിക്കുക യുള്ളൂ.
പാലിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ഫോസ്ഫറസും വൃക്കകളിൽ അടിഞ്ഞുകൂടി കിഡ്നി രോഗങ്ങൾക്ക് കാരണം ആകാനുള്ള സാധ്യത ഉണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. രാവിലെ തന്നെ പാല് കുടിക്കുന്നത് ചിലരിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പാൽ കട്ടി കൂടിയ ഭക്ഷണപദാർത്ഥം ആയതിനാൽ ദഹന വ്യവസ്ഥയ്ക്കു ആഹാരം കഴിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന ഡി ഗാലക്ടോസ് ചർമ്മ വൈകല്യങ്ങൾ ഉണ്ടാക്കുന്നതായി പറയപ്പെടുന്നു. ദിവസവും പാൽ കുടിക്കുന്നത് മുഖകുരു പോലുള്ള പ്രശ്നങ്ങളെ ക്ഷണിച്ചുവരുത്താൻ വഴിയുണ്ട്. പാലിന്റെ ദഹനത്തിന് സമയം ആവശ്യമുള്ളതിനാൽ ചില വ്യക്തികളിൽ പാൽ കഴിക്കുന്നത് വഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ അതായത് ഗ്യാസ്ട്രബിൾ, മലബന്ധം, പുളിച്ചുതികട്ടൽ തുടങ്ങിയവ ഉണ്ടാകാറുണ്ട്.
പാലു കുടിക്കുന്നത് വഴി തടി കുറയും എന്ന മിഥ്യാധാരണ നമ്മളിൽ പലർക്കും ഉണ്ട്. എന്നാൽ പാലു കുടിച്ച് കൊണ്ട് മാത്രം തടി ഒരിക്കലും കുറയുകയില്ല. അത്തരത്തിൽ സവിശേഷമായ കഴിവ് പാലിന് ഇല്ല എന്നാണ് പുതിയ കണ്ടെത്തൽ. ഡയറ്റ് നോക്കുന്നവർ ചെറിയ അളവിൽ മറ്റു ഭക്ഷണത്തോടൊപ്പം പാലു കുടിക്കുന്നത് നല്ലതാണെന്ന് മാത്രം. ഇതുകൂടാതെ ചില വ്യക്തികളിൽ പാലു കുടിക്കുന്നത് കഫം വർദ്ധിപ്പിക്കാനും കാരണമാകുന്നു. പാലിൻറെ ഉപയോഗം ചിലരിൽ അലർജിക്കും കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ അലർജി പ്രശ്നമുള്ളവർ, ഹൃദ്രോഗികൾ, പ്രമേഹബാധിതർ തുടങ്ങിയവർ പാൽ കുടിക്കുന്നത് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആയിരിക്കണം.
Share your comments