<
  1. Health & Herbs

ഇന്ത്യയുടെ സൂപ്പർ ഫുഡ്

അന്താരാഷ്ട്ര മില്ലറ്റ് വർഷമായി 2023നെ അംഗീകരിച്ചത് വഴി നിരവധി പേരാണ് മില്ലറ്റിനെ കുറിച്ച് കൂടുതൽ അറിയാനും കൃഷിയിലേക്ക് മുന്നിട്ടിറങ്ങിയിട്ടുമുള്ളത്.ലോകത്ത്‌ കൂടുതൽ മില്ലറ്റ് ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ.കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പ്രകാരം ലോകത്തിലെ മുഴുവൻ മില്ലറ്റുകളുടെ ഉത്പാദനത്തിന്റെ 20 ശതമാനവും ഇന്ത്യയാണ് സംഭാവന ചെയ്യുന്നത്. ഐക്യരാഷ്ട്ര സംഘടനയിലെ പക്ഷേ കാർഷിക സംഘടനയായ എഫ്. എ. ഒ പോലും ഇവയെ ഭാവിയുടെ ഭക്ഷണം എന്നാണ് വിശേഷിപ്പിക്കുന്നത്.

Athira P
MILLETS
Millets

ചെറുധാന്യങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ടുകൊണ്ടാണ് 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ഗവണ്മെന്റ തീരുമാനിച്ചിരുന്നത്. കഠിനമായ കാലാവസ്ഥാമാറ്റങ്ങളെ പോലും അതിജീവിക്കാനും, കേടുവരാതെ വളരെ കാലം സംഭരിക്കാനും , പോഷകസമൃദ്ധമായ ഒരു ആഹാരശൈലി വളർത്തിയെടുക്കാനും കഴിവുള്ള ചെറുധാന്യങ്ങളുടെ കൃഷിവ്യാപനം ഇന്ത്യയെ സാമ്പത്തികമായും മുന്നിലെത്തിക്കാൻ കഴിവുള്ള ഒന്നുതന്നെയാണ്.

അന്താരാഷ്ട്ര മില്ലറ്റ് വർഷമായി 2023നെ അംഗീകരിച്ചത് വഴി നിരവധി പേരാണ് മില്ലറ്റിനെ കുറിച്ച് കൂടുതൽ അറിയാനും കൃഷിയിലേക്കും മുന്നിട്ടിറങ്ങിയിട്ടുമുള്ളത്. ലോകത്ത്‌ കൂടുതൽ മില്ലറ്റ് ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പ്രകാരം ലോകത്തിലെ മുഴുവൻ മില്ലറ്റുകളുടെ ഉത്പാദനത്തിന്റെ 20 ശതമാനവും ഇന്ത്യയാണ് സംഭാവന ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള കാർഷികസംഘടനയായ എഫ്. എ. ഒ പോലും ഇവയെ ഭാവിയുടെ ഭക്ഷണം എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇന്ത്യയിലെ സാധാരണക്കാരായിരുന്ന കർഷകർ ഭക്ഷ്യധാന്യമായി ഉപയോഗിച്ചിരുന്ന ചെറുധാന്യങ്ങളെ ഒരു സൂപ്പർ ഫുഡ് വിഭാഗത്തിലേക്ക് ഉയർത്താനും അതിനു മതിയായ പിന്തുണ കർഷകർക്ക് നൽകാനും ഗവണ്മന്റ് ഉത്സാഹം കാണിക്കുന്നു എന്നത് തീർത്തും മാതൃകാപരമാണ്. ഇന്ത്യയിൽ ലഭ്യമായ മില്ലെറ്റുകൾ റാഗി [ഫിംഗർ മില്ലെറ്റ് ], ജോവർ [സോർഗം], സാമ [ലിറ്റിൽ മില്ലെറ്റ് ], ബജ്ര [പേൾ മില്ലെറ്റ് ], വരിഗ [പ്രോസോ മില്ലെറ്റ് ] എന്നിവയാണ്.

ഇന്ത്യയിൽ പ്രധാനമായും ഭക്ഷ്യധാന്യങ്ങൾക്കായി ഉപയോഗിക്കുന്ന വിളകളിൽ നിന്നും വ്യത്യസ്തമായതും ചിലവുകുറഞ്ഞതുമായ ഉത്പാദന രീതിയാണ് മില്ലറ്റുകൾക്കായി അവലംബിക്കുന്നത്. വരണ്ടപ്രദേശങ്ങളിൽ പോലും ഇവ സമൃദ്ധമായി വളരുകയും ചെയ്യും എന്നതിനാൽ കൂടുതൽ കർഷകർ മില്ലറ്റിലേക്ക് തിരിയുന്നുണ്ട്.

രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ മില്ലറ്റുകൾ ഉത്പാദിപ്പിക്കുന്നത്. ഫലഭൂവിഷ്ടത കുറഞ്ഞ മണ്ണിൽ വളരാനും മണ്ണിന്റെ *ഗുണനിലവാരം മെച്ചപ്പെടുത്താനും ചെറുധാന്യങ്ങൾ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. മനുഷ്യരുടെ ആദ്യ ഭക്ഷണമായി കരുതപ്പെടുന്ന ഇവ ഇപ്പോൾ എനർജി ബാറുകൾ, ന്യൂഡിൽസ്, പാൻ കേക്കുകൾ തുടങ്ങി വിവിധ രൂപങ്ങളിൽ ആളുകളിലേക്ക് എത്തിച്ചേരുന്നത് ഉപഭോഗം വർദ്ധിക്കാനും കൂടുതൽ വ്യാപകമാകാനും സഹായിക്കും. അരിയെയും മറ്റ് ഭക്ഷ്യധാന്യങ്ങളെയും അപേക്ഷിച്ച് അന്നജത്തിന്റെ അളവ് വളരെ കുറവും നാരുകളുടെ അളവ് വളരെ കൂടുതലും ആയതിനാൽ ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അത്യുത്തമാണ്. ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ കലവറയാണ് ചെറുധാന്യങ്ങൾ. രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിച്ചു നിർത്തുന്നതിനുള്ള ഇവയുടെ കഴിവും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ മില്ലറ്റിന്റെ കലവറയായി അറിയപ്പെടുന്നത് ഇടുക്കി ജില്ലയിലെ മറയൂർ ഗ്രാമപഞ്ചായത്തിലെ തടയണ്ണൻകുടി എന്ന പ്രദേശമാണ്. സംസ്ഥാന കാർഷികവകുപ്പും വനം വകുപ്പും സംയുക്തമായി തടയണ്ണൻകുടിയെ മില്ലറ്റ് ദേശമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ മില്ലറ്റ് കഫെ എന്ന പ്രഖ്യാപനം കേരള സംസ്ഥാന കൃഷിവകുപ്പിന്റെ പേരിൽ നിലവിലുണ്ട്. ഇത്തരത്തിൽ പുരാതനമായ വിളകൾ പുതിയ കാലത്തിന്റെ സൂപ്പർ ഫുഡ്‌ ആയി മാറുന്ന നല്ല കാഴ്ചകൾക്ക് നമുക്ക് സാക്ഷ്യം വഹിക്കാം.

English Summary: MILLETS; AN HEALTHY OPTION FOR LIFE

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds