-
-
Health & Herbs
പുതിന വീട്ടില്‍ വളര്‍ത്താം
മിന്റ്' എന്ന പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന പുതിന നമ്മുടെ അടുക്കളയിലെ നിത്യോപയോഗസാധനങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് . ഭക്ഷ്യവസ്തുക്കളില്‍ സുഗന്ധവും രുചിയും പകരാന്‍ പുതിന ഉപയോഗിക്കുന്നു. മിഠായി, ചൂയിങ്ഗം, മൗത് വാഷ് തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളില്‍ പുതിനയില്‍നിന്നു വേര്‍പ്പെടുത്തിയെടുത്ത തൈലം ഉപയോഗിക്കുന്നുണ്ട്. '

മിന്റ്'എന്ന പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്ന പുതിന നമ്മുടെ അടുക്കളയിലെ നിത്യോപയോഗസാധനങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് . ഭക്ഷ്യവസ്തുക്കളില്‍ സുഗന്ധവും രുചിയും പകരാന്‍ പുതിന ഉപയോഗിക്കുന്നു. മിഠായി, ചൂയിങ്ഗം,
മൗത് വാഷ് തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളില്‍ പുതിനയില്‍നിന്നു വേര്‍പ്പെടുത്തിയെടുത്ത തൈലം ഉപയോഗിക്കുന്നുണ്ട്.
നാം പുതിനയ്ക്കുവേണ്ടി വിപണി ആശ്രയിക്കാതെ നമുക്കാവശ്യമായ പുതിന വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാം. ഇതിനൂ വലിയ മുതല്‍മുടക്കോ പണച്ചെലവോ ആവശ്യമില്ല. വെള്ളം കെട്ടിക്കിടക്കാത്ത വളമുള്ള മണ്ണാകണം. സൂര്യപ്രകാശം നല്ലപോലെ ഉള്ള ഇടങ്ങളുമാവാം.ഭാഗികമായി വെയില്‍ കിട്ടുന്ന ഇടങ്ങളില്‍പ്പോലും നടാം. വേനലില്‍ നനച്ചുകൊടുക്കാനുള്ള സൗകര്യമുണ്ടാകണം. തൂക്കുചട്ടിയിലോ, ചെടിച്ചട്ടിയിലെ ഗ്രോബാഗുകളിലോ എല്ലാം ഇവ നട്ടുപിടിപ്പിക്കാം.
കൃഷിരീതി
പുതിനയുടെ തലപ്പുകള്‍ നടീല്‍വസ്തുവായി ഉപയോഗിക്കാം. ഒരു നേഴ്‌സറികവറില്‍ നട്ട് വേരുപിടിപ്പിച്ചശേഷം മണ്ണിലോ, വളര്‍ത്തുചട്ടിയിലോ, തൂക്കു ചട്ടിയിലോ, മാറ്റിനടുന്നതാണ്.നേരിട്ട് മണ്ണില്‍ നടുന്നതിനെക്കാള്‍ നല്ലത്. ഇതിനായി സുഷിരമിട്ട പോളിത്തീന്‍ കവര്‍ ഉപയോഗിക്കാം. മണലും, ചകിരിച്ചോറും, ചാണകപ്പൊടിയും ചേര്‍ത്ത് വെള്ളം നനച്ച് കുഴച്ച മിശ്രിതം തയ്യാറാക്കണം (മിശ്രിതം ചളിപ്പരുവമാകരുത്). 1:1:1 എന്ന അനുപാതത്തിലാവാം ഇവ. ഇതില്‍ താലപ്പ് നടുക. നട്ട കവറുകള്‍ വേരുപിടിക്കുംവരെ തണലില്‍ സംരക്ഷിക്കുക. മിശ്രിതത്തില്‍ നനവു കുറയുമ്പോള്‍ അല്‍പ്പം നനയ്ക്കുക. ചെടി കിളിര്‍ത്ത് നിലത്ത് പടരാന്‍പറ്റിയ പാകമാവുമ്പോള്‍ മാറ്റി നിലത്തോ ചട്ടികളിലോ നടാം. നിലം നന്നായി കിളച്ച് കട്ടയുടച്ച് ഒരുസെന്റിന് 100 കിഗ്രാം കാലിവളം (കമ്പോസ്റ്റ് വളം) വിതറി മണ്ണുമായി കലര്‍ത്തി തൈകള്‍ നടാം. ചട്ടിയില്‍ നടുമ്പോള്‍ രണ്ടുമൂന്നു തൈകള്‍ ഒന്നിച്ച് നടാം. എങ്കിലേ വളര്‍ത്തുചട്ടി മുഴുവന്‍ വ്യാപിക്കൂ. ഇടയ്ക്ക് കമ്പോസ്റ്റ്, കാലിവളം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ക്കുക. കളകള്‍ യഥാസമയം നീക്കുക. വേനലില്‍ ഈര്‍പ്പം നല്‍കുക. മഴക്കാലം വെള്ളക്കെട്ടില്ലാതെ പരിരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി. ആവശ്യത്തിലധികം പുതിന ലഭ്യമാകും.
English Summary: mint
Share your comments