ശരിയായ പോഷകാഹാരത്തിന്റെ അഭാവം മൂലം മാനസികാവസ്ഥ മാറും, ഇത് ചിലപ്പോൾ മൂഡ് സ്വിംഗ്സ് വരുന്നതിനു കാരണമാവും. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം മൂഡ് സ്വിംഗ്സ് മാറി സന്തോഷാവസ്ഥയിലേക്ക് മനസിനെ കേന്ദ്രികരിക്കാൻ സാധിക്കും. ചില ഭക്ഷണങ്ങൾ വളരെ നല്ല ആന്റി ഡിപ്രെസ്സ്ന്റായി അറിയപ്പെടുന്നു. ചീരയും പുളിപ്പിച്ച ഭക്ഷണങ്ങളും ആൻറി ഡിപ്രസന്റുകളായി കണക്കാക്കപ്പെടുന്നു.
ഈ ഭക്ഷണങ്ങളെക്കുറിച്ച് കൂടുതൽ അറിയാം...
മാനസികാവസ്ഥയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും, വൈകാരികാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങളും മൂഡ് സ്വിംഗ്സ് വരാനുള്ള അടിസ്ഥാന കാരണങ്ങളാകാം. മൂഡ് സ്വിംഗ്സ് സ്ത്രീകളിൽ മാത്രമല്ല ആണുങ്ങളിലും അനുഭവപ്പെടുന്നു. എന്നിരുന്നാലും ഹോർമോൺ അസന്തുലിതാവസ്ഥ കാരണം പല സ്ത്രീകളും PMS (Premenstrual syndrome) സമയത്ത് മോശം മാനസികാവസ്ഥയ്ക്ക് വിധേയരാകുന്നു. എല്ലാ മാനസിക മാറ്റങ്ങളും സമ്മർദ്ദം, പോഷകാഹാരം എന്നിവയാൽ മാത്രം സംഭവിക്കില്ല.
മൂഡ് സ്വിംഗ്സ്, ഇപ്പോഴും വെറും പിഎംഎസ് മാത്രം ആയിരിക്കില്ല. എല്ലായ്‌പ്പോഴും ഇത് ഹോർമോണുകളുമായി ബന്ധപ്പെട്ടിരിക്കണമെന്നില്ല, ചിലപ്പോൾ ഇത് പോഷകാഹാരക്കുറവ് മൂലവും സംഭവിക്കാം. ഒരു വ്യക്തി ശരിയായി ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, സന്തോഷമായിരിക്കാൻ ചെയ്യുന്ന കാര്യങ്ങളിൽ ആ വ്യക്തിയ്ക്ക് സന്തോഷം അനുഭവപ്പെടില്ല എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സന്തോഷകരമായ ഹോർമോണുകൾ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്.
നല്ല മാനസികാവസ്ഥയെ സഹായിക്കുന്ന ഭക്ഷണങ്ങൾ താഴെ കൊടുക്കുന്നു.
ചീര: ചീരയിൽ ഇരുമ്പ്, മഗ്നീഷ്യം, ഫെനൈലെഥൈലാമൈൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഡോപാമൈനിന്റെ സിനാപ്റ്റിക് അളവ് വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നല്ല മാനസിക നിലയും, സമ്മർദ്ദവും പോലുള്ള മനുഷ്യ സ്വഭാവത്തെ ബാധിക്കുന്ന ഒന്നാണ് തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്റർ. ഈ പച്ച ഇലക്കറി ഒരു ആന്റി ഡിപ്രസന്റായി ശരീരത്തിൽ പ്രവർത്തിക്കുന്നു.
പുളിപ്പിച്ച ഭക്ഷണങ്ങൾ (Fermented food): തൈര്, ലസ്സി തുടങ്ങിയ ഭക്ഷണങ്ങൾ മാനസികാവസ്ഥ ഉയർത്തുന്നതിനാൽ കുടലിനുള്ള മികച്ച പ്രോബയോട്ടിക് ഓപ്ഷനുകളാണ്.
പ്രോട്ടീൻ: മാനസികാവസ്ഥ മെച്ചപ്പെടുത്താൻ അറിയപ്പെടുന്ന ന്യൂറോ ട്രാൻസ്മിറ്ററായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ആന്റിഓക്‌സിഡന്റുകൾ: ആന്റിഓക്‌സിഡന്റ് അടങ്ങിയ പഴങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ മാനസികാവസ്ഥ നല്ല നിലയിൽ ഉയർത്താം. മൂഡ് ശരിയാക്കാൻ മൾബറി, ബ്ലൂബെറി, സ്ട്രോബെറി എന്നിവ ഭക്ഷണത്തിൽ ധാരാളം ചേർക്കാം.
ഡ്രൈ ഫ്രൂട്ട്സ് : ദിവസവും ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ മനസിന് ആരോഗ്യകരമാണ്. വാൽനട്ട്, ബദാം എന്നിവയുൾപ്പെടെ ഒരു ദിവസം 1 ഔൺസ് മിക്സഡ് അണ്ടിപ്പരിപ്പ് കഴിക്കാൻ ശ്രമിക്കുക. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു ഉത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: No Sugar Diet: ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?
Share your comments