<
  1. Health & Herbs

മുരിങ്ങയിലയും നിത്യാരോഗ്യവും

ആരോഗ്യപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നത് ഒരു പ്രധാന ഘടകമാണ്, ആ ശീലങ്ങള്‍ അടുക്കളയില്‍ നിന്നും, നമ്മുടെ വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നതാണ് ഏറ്റവും ഉചിതം. രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങുന്നതാണ് നല്ലത്.

Saranya Sasidharan
Moringa leaves
Moringa leaves

ആരോഗ്യപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നത് ഒരു പ്രധാന ഘടകമാണ്, ആ ശീലങ്ങള്‍ അടുക്കളയില്‍ നിന്നും, നമ്മുടെ വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നതാണ് ഏറ്റവും ഉചിതം. രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങുന്നതാണ് നല്ലത്. ആരോഗ്യത്തിനു വേണ്ടി ചിലപ്പോള്‍ നമുക്ക് ഇഷ്ടമുള്ള ചില ശീലങ്ങള്‍ ഉപേക്ഷിയ്ക്കേണ്ടി വരും, ഇഷ്ടമില്ലാത്ത ചില രുചികള്‍ പരീക്ഷിയ്ക്കേണ്ടിയും വരും. ഇലക്കറികളില്‍ തന്നെ ആരോഗ്യഗുണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ് മുരിങ്ങയില. നാട്ടിൻപുറത്തെ പറമ്പുകളില്‍ സര്‍വസാധാരണമായി കാണുന്ന മുരിങ്ങയുടെ ഇല ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും ഉപയോഗിയ്ക്കാറുണ്ട്. മുരിങ്ങയില തണലത്തു വച്ച് ഉണക്കി പൊടിച്ച് ഇതിട്ടു വെള്ളം തിളപ്പിച്ചു രാവിലെ വെറുംവയററില്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. സ്വാദില്‍ അത്രയ്ക്കു മികച്ചതല്ലെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമാണ്. ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ഒരു പാനീയം കൂടിയാണിത്. ഈ വെളളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഇളക്കി കുടിയ്ക്കാം. തേനിന്റെ ആരോഗ്യ ഗുണങ്ങള്‍ കൂടിയാകുമ്‌ബോള്‍ ഇരട്ടി പ്രയോജനം ലഭിയ്ക്കും. തണലില്‍ വച്ചു വേണം, ഉണക്കിപ്പൊടിയ്ക്കാന്‍.

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില, വൈറ്റമിന്‍ എ, ബി, സി, ഡി, ഇ തുടങ്ങിയവ ധാരാളം ഇതില്‍ ഉണ്ട്. ഇതിനു പുറമേ അയണ്‍, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയാണ്. ഫോളിക് ആസിഡ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. മുരിങ്ങയില വെള്ളം കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
ചര്‍മത്തിന്റെ ആരോഗ്യത്തിനും മികച്ച ഒന്നാണിത്. ഇത് ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞതായതു കൊണ്ടുതന്നെ ചര്‍മ സൗന്ദര്യത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും പ്രായം കുറയ്ക്കാനും നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും, ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്, ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ചു കോശനാശം തടയും.

ഹീമോഗ്ലോബിന്‍ ഉല്‍പാദത്തിന് സഹായിക്കുന്ന നല്ലൊരു മരുന്നു കൂടിയാണ് ഉണങ്ങിയ മുരിങ്ങയിലയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം. അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ദിവസവും ഒരു ഗ്ലാസ് മുരിങ്ങാജ്യൂസ് കുടിയ്ക്കുന്നത്.
പ്രമേഹവും നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റിയ സിദ്ധൗഷധമാണിത്. ടൈപ്പ് 2 പ്രമേഹം പോലും നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണിത്. പ്രമേഹരോഗികള്‍ ഈ പാനീയം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാന്‍ സഹായിക്കും.

വയറും തടിയും കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു വഴിയാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചു തയ്യാറാക്കുന്ന വെള്ളം. ദഹനം മെച്ചപ്പെടുത്താനും തടി കുറയ്ക്കാനും സഹായിക്കും. തൈറോയ്ഡ് പ്രശ്നത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചു തയ്യാറാക്കുന്ന വെള്ളം. ഇതിലെ പല ഘടകങ്ങളും തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ

ഒരു കർഷകനെ പോലെ വീട്ടുവളപ്പിൽ ആർക്കും കൃഷി ചെയ്യാം. ഇതാ ചില നൂതന വിദ്യകൾ

മുരിങ്ങകൃഷിയുടെ സാമ്പത്തിക - സംരംഭ സാധ്യതകൾ

മുരിങ്ങ ഇലയും വാളന്‍ പുളിയും ഉപയോഗിച്ച് ജൈവവളം തയാറാക്കാം

English Summary: Moringa leaves benefits

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds