കറികൾക്ക് രുചി ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഒരു മസാല പദാർത്ഥമാണ് കടുക്. ബംഗാൾ, ഒറീസ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാപകമായി കടുക് കൃഷി ചെയ്യുന്നു. കടും തവിട്ടു നിറത്തിലും, ചുവപ്പു നിറത്തിലും വെള്ള നിറത്തിലും കടുക് ഇനങ്ങളുണ്ട്. പ്രമേഹരോഗികൾക്ക് കടുക് അത്ര നന്നല്ല. പല്ലുവേദന ഉണ്ടായാൽ സ്വല്പം കടുക് എടുത്ത് ചവച്ചാൽ വേദന ശമിക്കുന്നതാണ്.
ഒരുപിടി വെള്ള കടുക് ഒരു ലിറ്റർ വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ വറുത്തശേഷം ചൂടാറിയാൽ അരിച്ചു സൂക്ഷിക്കുക. ഇതിൽ നിന്ന് ആവശ്യാനുസരണം എടുത്ത് ശുദ്ധജലവും ചേർത്ത് രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറി മുഖം ചന്ദ്രനെപ്പോലെ കമനീയം ആകും. കടുകും ശതകുപ്പയും സമം ചേർത്ത് ചൂടുവെള്ളത്തിൽ അരച്ചുപുരട്ടിയാൽ രക്തവാത സംബന്ധമായ വേദനകൾക്കും നീരിനും ആശ്വാസം ലഭിക്കും.
ചെവിയിൽ വേദനയോടൊപ്പം പഴുപ്പ് ഉണ്ടായി ചെവിയിൽ നിന്ന് സ്രവം വരുന്ന കർണസ്രാവം എന്ന രോഗത്തിന് കടുകെണ്ണ സ്വല്പം ചൂടാക്കി ചെവിയിൽ നിർത്തിയാൽ വേദനയും പഴുപ്പും മാറും. ആർത്തവ തടസ്സം, വേദനയോടുകൂടിയ ആർത്തവം തുടങ്ങിയ ആർത്തവ അനുബന്ധ രോഗങ്ങളിൽ കടുക്കിൻ പൊടി കലക്കിയ ഇളംചൂടുവെള്ളത്തിൽ അരക്കെട്ട് വരെ മുങ്ങത്തക്കവണ്ണം ഇരുന്ന് കുളിച്ചാൽ വളരെ നല്ല ഫലം ലഭിക്കും.
Mustard is a spice used to flavor curries. Mustard is widely grown in places like Bengal and Orissa. Mustard varieties are available in dark brown, red and white colors. Mustard is not good for diabetics. If you have a toothache, take a little mustard and chew it to relieve the pain. Fry a handful of white mustard in a liter of coconut oil or essential oil and keep it hot. Take it as required and add fresh water and apply it on the face before going to bed at night. The pimples will go away and the face will be as beautiful as the moon. Add mustard seeds and dill seeds and fry in hot water to get relief from rheumatic pains and dehydration. In case of pus in the ear along with the pain, the pain and pus can be removed by heating the mustard oil a little and putting it in the ear for the disease called ear discharge.
കടുക് അരച്ച് പശ പോലെയാക്കി ഉദരത്തിൻ മേൽ പുരട്ടിയാൽ ചർദ്ദി നിൽക്കും. കടുക് ദഹനത്തെ ഉണ്ടാക്കുന്നതും ആന്ത്ര വായുവിനെ നിവാരണം ചെയ്യുന്നതുമാണ്. മദ്യപാനം അമിതമായാലും വിഷം അകത്തുചെന്നാലും ശർദ്ദിപ്പിക്കേണ്ടി വന്നാൽ ഒരു ടീസ്പൂൺ കടുകിൻ പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിച്ചാൽ മതി. അർശസിലുള്ള മുഴകൾ, ചൊറിച്ചിൽ, ഗുദം തടിപ്പ് എന്നിവയിൽ കടുകെണ്ണ സ്വല്പം ചൂടാക്കി പഞ്ഞിയിൽ മുക്കി ഗുദത്തിൽ വെച്ച് കെട്ടിയാൽ ശമനം ലഭിക്കും.
Share your comments