1. Health & Herbs

മുയൽച്ചെവിയൻ സ്ത്രീകൾ തലയിൽ ചൂടിയാൽ മംഗല്യ സിദ്ധിയാണ് ഫലപ്രാപ്തി

നമ്മുടെ നാടുകളിൽ സുലഭമായി കാണപ്പെടുന്ന ഒരു സസ്യമാണ് മുയൽചെവിയൻ. ഇതിന്റെ ഇലകൾക്ക് മുയലിനെ ചെവിയോട് സാദൃശ്യമുള്ളതിനാലാകാം മുയൽച്ചെവിയൻ എന്ന പേര് ലഭിച്ചത്. മുയൽചെവിയൻ, എലിചെവിയൻ, ഒറ്റചെവിയൻ, എഴുതാന്നിപ്പച്ച, നാരായണപച്ച. തിരുദേവി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഏതാണ്ട് 60 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ഏകവർഷി ചെടിയാണ് മുയൽ ചെവിയൻ

Arun T
മുയൽചെവിയൻ
മുയൽചെവിയൻ

നമ്മുടെ നാടുകളിൽ സുലഭമായി കാണപ്പെടുന്ന ഒരു സസ്യമാണ് മുയൽചെവിയൻ. ഇതിന്റെ ഇലകൾക്ക് മുയലിനെ ചെവിയോട് സാദൃശ്യമുള്ളതിനാലാകാം മുയൽച്ചെവിയൻ എന്ന പേര് ലഭിച്ചത്. മുയൽചെവിയൻ, എലിചെവിയൻ, ഒറ്റചെവിയൻ, എഴുതാന്നിപ്പച്ച, നാരായണപച്ച. തിരുദേവി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഏതാണ്ട് 60 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ഏകവർഷി ചെടിയാണ് മുയൽ ചെവിയൻ .

നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്. മുയൽച്ചെവിയൻ സ്ത്രീകൾ തലയിൽ ചൂടിയാൽ മംഗല്യസിദ്ധിയാണ് ഫലപ്രാപ്തി എന്നാണ് വിശ്വാസം. ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാർഗമാണ് മുയൽചെവിയൻ. ആയുർവേദപ്രകാരം ത്രിദോഷങ്ങളായ വാത പിത്ത കഫ രോഗങ്ങൾക്ക് ഒരു ഉത്തമ ഔഷധം തന്നെയാണ് മുയൽച്ചെവിയൻ.

സമൂലം ഔഷധയോഗ്യമാണ് ഈ സസ്യം. മുയലിന്റെ ചെവിയോടു സാദൃശ്യമുള്ള ഒരു ചെറുസസ്യം. ഔഷധഗുണത്തിൽ പനി, ഉദരകൃമി ഇവ ശമിപ്പിക്കും. രക്താർശസ്സിനെ ശമിപ്പിക്കും. ടോൺസിലൈററിസ് കുറയ്ക്കും.

മുയൽച്ചെവി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ മഞ്ഞൾ, ഇരട്ടി മധുരം, കുന്തുരുക്കം ഇവ കല്ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തലയിൽ തേച്ചു പതിവായി കുളിക്കുന്നത് ടോൺസിലൈറ്റിസ് എന്ന രോഗത്തിനും സ്ഥിരമായുണ്ടാകുന്ന പനിക്കും ചുമയ്ക്കും ആസ്ത്മാ രോഗത്തിനും നന്നാണ്.

ഈ വെളിച്ചെണ്ണ അരിക്കുമ്പോൾ ലേശം വീതം പൊൻ മെഴുകും പച്ചക്കർപ്പൂരവും ചേർത്തു വച്ചിരുന്ന വ്രണങ്ങളിൽ ലേപനം ചെയ്യുന്നതും നന്നാണ്. മുയൽച്ചെവി സമൂലം അരച്ച് മോരുകാച്ചി കഴിക്കുന്നത് കൃമിഹരമാണ്. ഇതിന്റെ ഇല അരച്ച് കണ്ണിൽ വെച്ചു കെട്ടുകയോ അടുത്ത് കണ്ണിൽ നിർത്തുകയോ ചെയ്യുന്നത് എല്ലാവിധ നേത്രരോഗത്തിനും വിശേഷമാണ്

മുയൽച്ചെവിയും കുരുമുളകും കൂടി കഷായം വെച്ചു കഴിക്കുകയും ഇതുതന്നെ കല്ക്കമാക്കി വെളിച്ചെണ്ണ കാച്ചി പതിവായി തേച്ചു കുളിക്കുകയും ചെയ്യുന്നത് ഈസ്നോഫീലിയയ്ക്ക് നന്ന്.

English Summary: Muyal cheviyan helps get groom soon for women

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds