<
  1. Health & Herbs

നീർദോഷ രോഗങ്ങൾക്ക് പ്രധിവിധി മുയൽചെവിയൻ   

കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധ സസ്യമാണ്‌ മുയൽചെവിയൻ.

KJ Staff
emilia sonchifolia
കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധ സസ്യമാണ്‌ മുയൽചെവിയൻ. മുയൽച്ചെവിയൻ സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണ്‌ മുയൽ ചെവി‌യൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. മുയൽചെവിയൻ ചതച്ചു പിഴിഞ്ഞ നീരിൽ രാസ്നാദി പൊടി ചേർത്ത് നെറുകയിൽ ഇട്ടാൽ തലവേദന മാറും മുയൽചെവിയൻ നീര് രണ്ടു നേരം കഴിച്ചാൽ പണിക്കു ശമനം ഉണ്ടാകും ചെറിയ കുട്ടികൾക്കുണ്ടാകുന്ന ജലദോഷം കഫക്കെട്ട് എന്നിവയ്ക്ക് മുയൽചെവിയൻ തുളസി നീര് കൊടുക്കാറുണ്ട്, നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. 
 

 

നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌. കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ് തലവേദനക്കുള്ള പച്ചമരുന്നുകൂടിയാണിത്.

40 സെന്റീ മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെടിയാണിത്  പച്ചയും വെള്ളയും കലർന്ന നിറത്തിൽ മുയലിന്റെ ചെവിയുടെ ആകൃതിയിലാണ്‌ ഇലകൾ. ചെടിയുടെ എല്ലാ ഭാഗത്തും ഇടവിട്ട് ഇലകൾ കാണപ്പെടുന്നു. കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയാണിത്.

English Summary: muyalcheviyan

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds