<
  1. Health & Herbs

മുടിയറ്റം പിളരുന്നത്തിന് പ്രകൃതിദത്തമായ കണ്ടീഷണർ

നിങ്ങളുടെ വരണ്ടതും അറ്റം പിളർന്നതുമായ, മുടിയിഴകൾക്ക് സംരക്ഷണം ആവശ്യമാണ്. രാസവസ്തുക്കൾ അടങ്ങിയ ഹെയർ കെയർ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ഉപയോഗം മുടിയിഴകളുടെ ആരോഗ്യവും സൗന്ദര്യവും കൂടുതൽ വഷളാക്കുകയെ ഉള്ളൂ. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ചില കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കണ്ടീഷണർ പരിചയപ്പെടാം. ഇത് നിങ്ങളുടെ മുടിയെ അറ്റം പിളരുന്നതിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.

Meera Sandeep
Natural conditioner to prevent split ends
Natural conditioner to prevent split ends

നിങ്ങളുടെ വരണ്ടതും അറ്റം പിളർന്നതുമായ, മുടിയിഴകൾക്ക് സംരക്ഷണം ആവശ്യമാണ്. രാസവസ്തുക്കൾ അടങ്ങിയ ഹെയർ കെയർ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ഉപയോഗം മുടിയിഴകളുടെ ആരോഗ്യവും സൗന്ദര്യവും കൂടുതൽ വഷളാക്കുകയെ ഉള്ളൂ. 

ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ചില കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കണ്ടീഷണർ പരിചയപ്പെടാം. ഇത് നിങ്ങളുടെ മുടിയെ അറ്റം പിളരുന്നതിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.

ഇതിനായി നിങ്ങൾക്ക് ആവശ്യമുള്ള ചേരുവകൾ ഇനിപ്പറയുന്നവയാണ്:-

  • ഒരു ടേബിൾ സ്പൂൺ ഗ്ലിസറിൻ
  • ഒരു കപ്പ് വെളിച്ചെണ്ണ
  • രണ്ട് ടേബിൾസ്പൂൺ സ്വീറ്റ് ആൽമണ്ട് ഓയിൽ
  • ഒരു ടേബിൾ സ്പൂൺ അർഗൻ ഓയിൽ

ഇത് തയ്യാറാക്കാൻ

  • ആദ്യപടി വെളിച്ചെണ്ണ ഒരു കപ്പ് എടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക എന്നതാണ്. അതേസമയം, ഒരു പാത്രം വെള്ളം തിളപ്പിച്ച്, ആ ചൂടുവെള്ളത്തിൽ വെളിച്ചെണ്ണയുടെ പാത്രം വച്ച് എണ്ണ ചൂടാക്കുക.
  • ഉരുകിയ വെളിച്ചെണ്ണയുടെ പാത്രം വെള്ളപ്പാത്രത്തിൽ നിന്നെടുത്ത ശേഷം, മുറിയിലെ താപനിലയിലേക്ക് തണുപ്പിക്കുക
  • എന്നിട്ട് രണ്ട് ടേബിൾസ്പൂൺ ബദാം ഓയിൽ എടുത്ത് വെളിച്ചെണ്ണയിലേക്ക് ചേർക്കുക. നിങ്ങൾക്ക് ബദാം അല്ലെങ്കിൽ ബദാം ഓയിലിനോട് അലർജിയുണ്ടെങ്കിൽ ഇതിന് പകരമായി നിങ്ങൾക്ക് ജോജോബ ഓയിൽ അല്ലെങ്കിൽ ഒലിവ് ഓയിൽ ഉപയോഗിക്കാം. ബദാം ഓയിലിലെ Vitamin E ഈ മിശ്രിതത്തെ കുറച്ച് മാസങ്ങളോളം കേടുകൂടാതെ നിലനിർത്തും.
  • അതിനുശേഷം ഒരു ടേബിൾ സ്പൂൺ അർഗൻ ഓയിൽ ഇതിലേക്ക് ചേർക്കുക. മുടിയുടെ അത്ഭുതകരമായ ഗുണങ്ങൾക്ക് അർഗൻ ഓയിൽ ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. ഇത് വളരെ ആകർഷണീയവും അങ്ങേയറ്റം ഈർപ്പം പകരുന്നതുമാണ് ആണ്.
  • നിങ്ങൾ എല്ലാ എണ്ണകളും ഒരുമിച്ച് യോജിപ്പിച്ചു കഴിഞ്ഞാൽ, ഈ മിശ്രിതം 15-30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് ശീതീകരിക്കുക, അതിലൂടെ ഇത് മിശ്രിതത്തിന് നല്ലതും ക്രീം നിറമുള്ളതുമായ ഘടന നൽകുകയും, ഇത് ദൃഢമാക്കുകയും ചെയ്യുന്നു.
  • നിങ്ങൾ റഫ്രിജറേറ്ററിൽ നിന്ന് മിശ്രിതം എടുത്തതിന് ശേഷം, മിശ്രിതം ദൃഢമാക്കിയിട്ടുണ്ടെന്നും കല്ലുപോലെ കട്ടിയുള്ളതല്ല എന്നും ഉറപ്പാക്കുക. അതിനുശേഷം മിശ്രിതം നന്നായി ഇളക്കുക, അതുവഴി നല്ല കട്ടിയുള്ള സ്ഥിരത അതിന് വന്നുചേരുന്നതാണ്.
  • ശേഷം ഈ മിശ്രിതത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ഗ്ലിസറിൻ ചേർക്കുക. ഗ്ലിസറിൻ നിങ്ങളുടെ മുടി പൊട്ടുന്നത് തടയുവാനുള്ള ഒരു പരിചയായി പ്രവർത്തിക്കുകയും മുടിയെ മിനുസപ്പെടുത്തുകയും ചെയ്യും.
  • എന്നിട്ട് ഈ മിശ്രിതം ഒരു വിപ്പ്ഡ് ക്രീം പോലെ നന്നായി പതയുന്നത് വരെ വീണ്ടും അടിക്കുക.
  • കുളിക്കുമ്പോൾ ഈ കണ്ടീഷനർ ഉപയോഗിച്ച് നിങ്ങളുടെ തലമുടി നന്നായി കഴിക്കുക, ഷാമ്പൂ ചെയ്യുന്നതിന് മുമ്പ് പത്ത് മിനിറ്റ് നേരം വയ്ക്കുക.
  • ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ കണ്ടീഷണർ ഉപയോഗിക്കുന്നത് മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതോടൊപ്പം മുടിക്ക് കൂടുതൽ തിളക്കവും ആരോഗ്യവും നൽകുന്നു.
English Summary: Natural conditioner to prevent split ends

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds