പ്രസവാനന്തരം സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് അമിതവണ്ണവും, വയറിൽ കാണപ്പെടുന്ന സ്ട്രെച്ച് മാർക്കുകളും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി മാർഗങ്ങൾ സ്ത്രീകൾ തേടാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇംഗ്ലീഷ് മരുന്നുകളേക്കാൾ നല്ലത് നമ്മുടെ വീട്ടിലുള്ള ചില ഒറ്റമൂലി വിദ്യകളാണ്. ഇത്തരത്തിലുള്ള ചില പ്രയോഗങ്ങൾ താഴെ നൽകുന്നു.
സ്ട്രെച്ച് മാർക്ക് മാറ്റുന്ന പൊടിക്കൈകൾ
1. സ്ട്രെച്ച് മാർക്ക് മാറ്റുവാൻ ഏറ്റവും നല്ല വഴി മുട്ട കൊണ്ടുള്ള ഈ പ്രയോഗമാണ്. ഒരു മുട്ടയുടെ വെള്ള പാടുകൾ കാണുന്ന സ്ഥലത്ത് പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കളയുക. ആഴ്ചയിൽ മൂന്നു ദിവസം ആണ് ഈ പ്രയോഗം ചെയ്യേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന രക്തസമ്മർദ്ദത്തിൻറെ ഈ ലക്ഷണങ്ങളെ അവഗണിക്കാതിരിക്കൂ!
2. എല്ലാവരും മുഖകാന്തി വർദ്ധിപ്പിക്കുവാനും, പാടുകൾ അകറ്റുവാനും ഉപയോഗിക്കുന്ന ഒന്നാണ് പാൽപ്പാട. ഈ പാൽപ്പാട ഉപയോഗിച്ച് വയറിലുള്ള പാടുകൾ മുഴുവനായും ഇല്ലാതാക്കാം. ദിവസവും പാൽപ്പാട ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ടു നല്ല രീതിയിൽ കുഴച്ച് വയറിൽ പുരട്ടിയാൽ ഏകദേശം രണ്ടു മാസം കൊണ്ട് പാടുകൾ പൂർണ്ണമായി നീക്കാം.
3. ചെറുനാരങ്ങയുടെ ഉപയോഗവും ഇതിനൊരു പരിഹാരമാർഗമാണ്. ചെറുനാരങ്ങ നെടുകെ മുറിച്ച് അതിൽ അൽപം പഞ്ചസാര വിതറി ഈ പാടുകളിൽ നന്നായി സ്ക്രബ് ചെയ്തുകൊടുക്കുക. ഈ പ്രയോഗവും ആഴ്ചയിൽ മൂന്നു തവണ ചെയ്യണം.
4. ത്വക്ക് രോഗങ്ങൾ അകറ്റുവാൻ വെളിച്ചെണ്ണ മികച്ച വഴിയാണ്. അതുപോലെ ത്വക്കിൽ കാണപ്പെടുന്ന പാടുകൾ അകറ്റുവാനും വെളിച്ചെണ്ണ നിരവധിപേർ ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ദിവസവും കുളിക്കുന്നതിന് 15 മിനിറ്റ് മുൻപ് അല്പം വെളിച്ചെണ്ണ കൈകളിലെടുത്ത് പാടുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ നന്നായി മസാജ് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളിലെ തക്കാളിപ്പനി ഭയക്കേണ്ട കാര്യമുണ്ടോ?
5. വെളിച്ചെണ്ണയ്ക്ക് പകരം വിപണിയിൽ ലഭ്യമാകുന്ന ഏതെങ്കിലും ബേബി ഓയിൽ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് പാടുകൾ അകറ്റുക മാത്രമല്ല ശരീരകാന്തി വർദ്ധിപ്പിക്കുവാനും മികച്ച വഴിയാണ്.
6. വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ വിപണിയിൽ ലഭ്യമാകുന്ന അലോവര ജെൽ ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ നമ്മുടെ വീട്ടിലുള്ള കറ്റാർവാഴ നെടുകെ മുറിച്ച് പുരട്ടിയാലും മതി. ചുവന്ന കറ്റാർവാഴ ആണെങ്കിൽ കൂടുതൽ നല്ലത്.
7. ശരീരം കൂടുതൽ മൃദുവാക്കാനും, ചർമ്മ ഭംഗി കൂട്ടുവാനും തേൻ നല്ലതാണ്. അതുകൊണ്ട് തേൻ ഉപയോഗവും പൂർണ്ണമായും പാടുകൾ ഇല്ലാതാക്കുവാൻ ഉപയോഗിക്കാം.
8. വെള്ളരിക്ക നീര് പുരട്ടുന്നത് സ്ട്രെച്ച് മാർക്കുകൾ അകറ്റാൻ മികച്ചതാണ്. ഇത് പുരട്ടി 10 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളം കൊണ്ട് കഴുകി കളയണം.
9. വിപണിയിൽ ലഭ്യമാകുന്ന ബദാം ഓയിൽ സ്ട്രെച്ച് മാർക്കുകൾ മാറ്റുവാൻ ഗുണകരമാണ്. ഇതിൻറെ പതിവായ ഉപയോഗം പാടുകൾ നല്ല രീതിയിൽ കുറയ്ക്കും.
10. കൊക്കോ ബട്ടർ ഉപയോഗിച്ചാൽ പൂർണ്ണമായും പാടുകൾ അപ്രത്യക്ഷമാകും. ഇത് രാത്രി ഉറങ്ങുന്നതിനു മുൻപ് തേച്ചാൽ മതി. രാവിലെ ചെറു ചൂടുവെള്ളം കൊണ്ട് കഴുകിക്കളയണം.
11. ഉരുളക്കിഴങ്ങ് നീരിന്റെ പതിവായ ഉപയോഗം സ്ട്രെച്ച് മാർക്കുകൾ പൂർണ്ണമായും ഭേദമാകും. ഇത് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പാടുകൾ പതുക്കെ മങ്ങി തുടങ്ങും.
ബന്ധപ്പെട്ട വാർത്തകൾ: നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ ദുശ്ശിലങ്ങളെ അകറ്റിനിർത്തേണ്ടത് അത്യാവശ്യം
Share your comments