നിലമാങ്ങയെന്ന പേര് കേട്ട് തെറ്റിദ്ധരിക്കണ്ട ഇതിന്റെ പേരില്‍ മാത്രമെ മാങ്ങയുള്ളു, സംഭവം മാങ്ങയല്ല.
മണ്ണിനടിയിലും ചിതല്‍പ്പുറ്റുകളിലും കാണുന്ന ഒരുതരം ഔഷധക്കൂണാണിത്.
ഇത് പ്രകൃതിയുടെ ഒരു അത്ഭുതഔഷധ സൃഷ്ടിയാണ്.
മണ്ണിനടിയിലെ പൊത്തുകളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്.
അത് കൊണ്ട് തന്നെ യാണ് ഇതിന് ആ പേര് വന്നതും.
പണ്ട് കാലങ്ങളിൽ വീടുകളുടെ തറകൾ മണ്ണ് കൊണ്ടാണല്ലോ നിറക്കാറ്, അതിന് മുകളിൽ കളിമണ്ണ് മെഴുകിയാണ് നമ്മുടെ പൂർവികർ വീടുകൾ ഉണ്ടാക്കിയിരുന്നത്.
സ്വാഭാവികമായും അതിൽ ചിതൽ പൂറ്റുകൾ ഉണ്ടാകാറുണ്ട്.
അത്തരം പുറ്റുകൾ കലക്രമേണ ഇല്ലാതായി പോകുകയും, അവിടെ പൊത്തുകൾ രൂപപ്പെടുകയും ചെയ്യും.
അത്തരം പൊത്തുകൾ നമ്മൾ മൂടി കളയുകയാണ് പതിവ്.
അത്തരം പൊത്തുകളിൽ പ്രകൃതി സൃഷ്ടിക്കുന്ന ഭൂമിയുടെ മജ്ജയാണ് നിലമാങ്ങ എന്നത്.
മിഥുനം, കര്‍ക്കടകം മാസങ്ങളില്‍ മണ്ണിനടിയില്‍നിന്ന് കറുത്ത പൊടികളോടു കൂടിയ നാരുകള്‍(മൈസീലിയം) പൊന്തിവരാറുണ്ട്. ഇത് നിലമാങ്ങയില്‍ നിന്നുവരുന്നതാണ്.
ചുമ, മഞ്ഞപ്പിത്തം, വയറുവേദന, ചെവിവേദന, നേത്രരോഗങ്ങള്‍, ഛര്‍ദി, ശരീരവേദന എന്നിവയ്ക്കെല്ലാമുള്ള ഔഷധമാണ് നിലമാങ്ങയെന്ന് ഇതില്‍ പറയുന്നു.
ഇതൊരു അത്ഭുതഔഷധമാണ്.
ഒരിക്കലും മാറില്ല എന്ന് ഡോക്ടർമാർ വിധിഎഴുതുന്ന നടുവേദന, മുട്ട് വേദന എന്നിവക്ക് ഇത്കൊണ്ടൊരു അത്ഭുത ചികിത്സയുണ്ട്.
ഇത് വെറുതെ ചുട്ട് ചമ്മന്തി അരച്ചു കഴിച്ചാലും മേൽപറഞ്ഞ രോഗങ്ങൾ മാറുന്നതാണ്..
Share your comments