പനയുടെ ചെറിയ രൂപവുമായി നിലത്തോട് ചേർന്ന് വളരുന്ന നിലപ്പന ഏവർക്കും പരിചിതമായിരിക്കും ദശപുഷ്പങ്ങളിൽ ഒന്നാണ് നിലപ്പന. കറുത്ത മുസ്‌ലി എന്നറിയപ്പെടുന്ന ഇതിന്റെ ഔഷധ ഗുണങ്ങൾ മിക്കവർക്കും അജ്ഞമായിരിക്കും. സാധാരണയായി നിലപ്പനയുടെ കിഴങ്ങു ആണ് ഔഷധങ്ങളിൽ ഉപയോഗിക്കാറുള്ളത് . കറുത്ത് തിളങ്ങുന്ന ക്യാപ്സ്യൂൾ പോലുള്ള വിത്തുകൾ ആണ് ഇതിനു ഉള്ളത്. ഒരു ബഹു വർഷ ഔഷധ ചെടിയാണ് നിലപ്പന ഇതിന്റെ കിഴങ്ങ് പോലെയുള്ള മൂലകന്ധം മണ്ണിൽ വളർന്നുകൊണ്ടിരിക്കും പൂക്കൾക്ക് മഞ്ഞ നിറം ആണ് ഫലത്തിന് അകത്തു കറുത്ത വിത്തുകൾ കാണപ്പെടുന്നു.
ചുമ, മഞ്ഞപിത്തം ,നീര് , വേദന , മൂത്രചുടിൽ എന്നിവയ്ക്ക് നിലപ്പന ഔഷധമാണ് .നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മഞ്ഞപ്പിത്തം ഇല്ലാതാകും.നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലില്‍ കലക്കി പഞ്ചസാര ചേര്‍ത്ത് പതിവായി കഴിക്കുന്നത് ശരീരത്തിന് നല്ലതാന്.നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയില്‍ തേച്ചു കുളിക്കാറുണ്ട്.ഇതിന്റെ ഇല വേപ്പെണ്ണ ചേര്‍ത്ത് ശരീരത്തിലെ നേരുള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ നീര് കുറയും.നിലപാനയുടെ ഇല കഷായം വെച്ച് കഴിച്ചാൽ ചുമ ശമിക്കും ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് അരച്ച് വേദന ഉള്ള ഭാഗത്തു പുരട്ടിയാൽ വേദന ശമിക്കും നിലംപന ചെറു കടലാടി നിലംപന എന്നിവ അരച്ച് പാലിൽ അരച്ച് 2നേരം വെച്ച് കഴിച്ചാൽ തൈറോയ്ഡ് മാറി കിട്ടും ഏതു കാലത്തും നനവുള്ള സ്ഥലത്തു വളരും ഇലയുടെ അറ്റം നിലത്തു മുട്ടിയാൽ അവിടെ പുതിയ ചെടി ഉണ്ടാവും. വിത്തുകൾ പൊട്ടിമുളച്ചും പുതിയ ചെടികൾ ഉണ്ടാകും.
Share your comments