<
  1. Health & Herbs

മാംസം കഴിയാത്തവർക്ക് പ്രോട്ടീൻ ഗുണം നൽകുന്ന ഭക്ഷണപദാർത്ഥം- മത്തൻകുരു

മത്തങ്ങ മാത്രമല്ല മത്തങ്ങയുടെ കുരുവും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. പോഷകാംശങ്ങളുടെ കലവറയാണ് മത്തങ്ങ. എന്നാൽ അതിനേക്കാൾ ഗുണമുള്ള ഒന്നാണ് മത്തങ്ങയുടെ കുരു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം മത്തങ്ങയുടെ കുരു രക്തത്തിലെ ഷുഗർ ലെവൽ കുറയ്ക്കും എന്നുള്ളതാണ്.

Priyanka Menon
മത്തങ്ങയുടെ കുരു
മത്തങ്ങയുടെ കുരു

മത്തങ്ങ മാത്രമല്ല മത്തങ്ങയുടെ കുരുവും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. പോഷകാംശങ്ങളുടെ കലവറയാണ് മത്തങ്ങ. എന്നാൽ അതിനേക്കാൾ ഗുണമുള്ള ഒന്നാണ് മത്തങ്ങയുടെ കുരു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം മത്തങ്ങയുടെ കുരു രക്തത്തിലെ ഷുഗർ ലെവൽ കുറയ്ക്കും എന്നുള്ളതാണ്. മത്തങ്ങ കുരു ഉപ്പുപുരട്ടി നന്നായി ഉണക്കി എടുത്താൽ  ദിവസങ്ങളോളം നമ്മൾക്ക് ഉപയോഗിക്കാം. 

ബന്ധപ്പെട്ട വാർത്തകൾ: മത്തങ്ങയുടെ എല്ലാ പൂക്കളും കായാകുമോ ?pumpkin flower

ഇതിലടങ്ങിയിരിക്കുന്ന മെഗ്നീഷ്യം എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയിരിക്കുന്ന മത്തങ്ങയുടെ കുരുക്കൾ ദഹന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നു. അസിഡിറ്റി, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. ഇതിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന ഘടകം രാത്രിയിൽ നല്ല രീതിയിൽ ഉറക്കം കൂട്ടുവാൻ സഹായിക്കുന്ന ഒന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ: സംശയിക്കേണ്ട ; മത്തങ്ങ നല്‍കും ഈ ആരോഗ്യഗുണങ്ങള്‍

ആൻറി ആക്സിഡൻറ്കളാൽ സമ്പന്നമായ മത്തൻ ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഫോസ്ഫറസ് ധാരാളം അടങ്ങിയിരിക്കുന്നു മത്തങ്ങയുടെ കുരു അപചയപ്രക്രിയ ശക്തിപ്പെടുത്താനും, മസിലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിൻ എ, സിങ്ക് എന്നിവ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന മത്തൻകുരു നേത്ര ആരോഗ്യത്തിന് അത്യുത്തമം.ഇരുമ്പ് നല്ലരീതിയിൽ അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച ക്ഷീണം എന്നിവ ഇല്ലാതാകുന്നു. 

ഇറച്ചി കഴിക്കാത്തവർക്ക് ഏറെ പ്രോട്ടീൻ പ്രദാനം ചെയ്യുന്ന ഒരു ഭക്ഷണവസ്തുവാണ് മത്തൻകുരു. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുവാൻ സഹായിക്കുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണം കൂടിയാണിത്. തടി കുറയ്ക്കുവാൻ മത്തങ്ങയുടെ കുരു ഉണക്ക കഴിക്കാവുന്നതാണ്. കാരണം കൊഴുപ്പ് ഊർജ്ജമായി മാറ്റാൻ ഇവകൊണ്ട് സാധ്യമാകുന്നു. ഇത് ദിവസവും കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് ഒരു മറുമരുന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ: മത്തങ്ങാ നന്നായി വളർത്താം; പരിപാലനം ശ്രദ്ധിക്കുക

English Summary: Not only pumpkin but also pumpkin seeds are very good for health pumpkin is a storehouse of nutrients but pumpkin seeds are better than that

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds