
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 65 ഓളം നേഴ്സിങ് വിദ്യാർത്ഥികൾക്കായി ആർട്ട് ഓഫ് ലിവിങ് സീനിയർ അധ്യാപകൻ ബിജു ആറും ,യോഗ പരിശീലകൻ ഗിരീഷും യോഗയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു . നേഴ്സിങ് അധ്യാപികയായ ജീജെയാണ് ഈ പരിപാടി കോഡിനേറ്റ് ചെയ്തത് .
ജൂൺ 21 യോഗാദിനം ഭാരതത്തിന്റെ സമ്പത്തായ യോഗയെ ലോകമെമ്പാടും എത്തിക്കാൻ വളരെയധികം സഹായിച്ചു . ഏകദേശം 10 വർഷത്തോളമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗാ ദിനം ആചരിച്ചു വരുന്നു .
ആർട്ട് ഓഫ് ലിവിങ് അധ്യാപകനായ ബിജു ആർ യോഗാ ദിനം തുടങ്ങിയ നാൾ മുതൽ തന്നെ നിരവധി സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനവധി കുട്ടികൾക്കായിട്ട് യോഗയുടെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കി കൊടുത്തു കൊണ്ടിരുന്നു . നിരവധി യുവാക്കൾ അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവർത്തികളിലും പ്രചോദനം ഉൾക്കൊണ്ട് യോഗ അവരുടെ നിത്യജീവിതത്തിന്റെ ഭാഗവാക്കായി മാറ്റി . ധാരാളം മാതാപിതാക്കൾക്ക് പ്രചോദനമേകിയ ഒരു പ്രവർത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത് . അതിനാൽ യോഗ ദിനത്തിലൂടെ സാമൂഹികമായ ഒരു വലിയ മാറ്റമാണ് സമൂഹത്തിന് ഉണ്ടായിരിക്കുന്നത്.
Share your comments