കർക്കിടക കഞ്ഞി
കഞ്ഞി എപ്പോഴും കുടിക്കാം .പക്ഷെ കർക്കിടകത്തിൽ "മരുന്ന് കഞ്ഞി "ക്ക് ഗുണം വർദ്ധിക്കും. മഴക്കാലത്തിലെ ശാരീരിക അസ്വസ്ഥതകൾ മാറ്റാനാണ് ഈ രീതി പ്രയോഗിക്കുന്നത് ..പിന്നെ കുറേക്കാലം ഇതിനെ കുറിച്ച് കേൾക്കാൻ ഇല്ലായിരുന്നു ..Health Resort ൽ സായിപ്പ് ഔഷധക്കഞ്ഞി കുടിക്കാൻ തുടങ്ങിയതോടെ ഇപ്പോൾ നമുക്കും ഇഷ്ടമായി തുടങ്ങി
ഞവര അരി യാണ് ഇതിൽ പ്രധാനം .കൂടെ ജീരകം ,തിരുതാളി ,ഉഴിഞ്ഞി ,ബല ,അതിബല ,ചതുർജതം,ജാതിക്ക ,ഗതി പത്രി ,ദനകം ,കലസം ,അസള്ളി, ശതകുപ്പ ,മഞ്ഞൾ ,കക്കൻ കായ എന്നിവ പാലിലോ ,തേങ്ങാ പാലിലോ തിളപ്പിച്ച് ,ഉപ്പും ,ശർ ക്കരയും ചേർക്കുന്നതാണ് കർക്കിടക കഞ്ഞി .ഈ പറഞ്ഞതൊക്കെ കിട്ടി യില്ലെങ്കിൽ ,കിട്ടുന്നതൊക്കെ കൊണ്ടും കർക്കിടക കഞ്ഞി ഉണ്ടാക്കാറുണ്ട് അപ്പോൾ അത്ഡ്യൂ പ്ലിക്കേറ്റ് കഞ്ഞി ആയി പോകും .
ഔഷധക്കഞ്ഞി വിശപ്പും ദാഹവും അകറ്റുന്നു. ശരീരക്ഷീണവും ബലക്ഷയവും മാറ്റുന്നു. ദഹനശക്തിയെ ശരിയായി ക്രമീകരിക്കുന്നു. മലശോധന ഫലവത്താക്കുന്നു. ഉദരസംബന്ധരോഗങ്ങളെ അകറ്റുന്നു. ഔഷധക്കഞ്ഞി കുടിച്ചാൽ പനി ഉന്മൂലനം ചെയ്യപ്പെടുമെന്ന് പറയപ്പെടുന്നു.
കർക്കിടകക്കഞ്ഞി കൂടാതെ വിവിധതരം ഔഷധക്കഞ്ഞികൾ കഴിക്കാം
പൊടിയരിക്കഞ്ഞി: പനിക്കും രോഗപ്രതിരോധത്തിനും ശരീരക്ഷീണത്തിനും അത്യുത്തമം
ജീരകക്കഞ്ഞി : പനിക്കും മലബന്ധത്തിനും ദഹനശക്തിക്കും ജീരകക്കഞ്ഞി അത്യുത്തമം.
പാൽക്കഞ്ഞി : ശരീരപുഷ്ടിക്കും മലശോധനയ്ക്കും പാൽക്കഞ്ഞി ബെസ്റ്റ്.
ഓട്ട്സ് കഞ്ഞി : രക്തസമ്മർദ്ദം കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും കൊളസ്ട്രോൾ കുറയാനും അമിത വണ്ണം കുറയാനും പ്രതിരോധശക്തി നേടാനും ഓട്ട്സ് കഞ്ഞി ഫലപ്രദമാണ്.
നവരക്കഞ്ഞി : ശരീരവണ്ണം വർദ്ധിക്കാനും, ശക്തിക്കും കാന്തിക്കും നവരക്കഞ്ഞി
ദശപുഷ്പക്കഞ്ഞി : ബുദ്ധിശക്തിയ്ക്കും രോഗപ്രതിരോധത്തിനും ശരീരത്തിൽ കയറുന്ന വിഷാംശങ്ങൾ കളയാനും ഇത് ഫലപ്രദം
നാളികേരക്കഞ്ഞി : ത്വക്കിന് മൃദുത്വത്തിനും ശരീരശക്തിക്കും
ഉലുവക്കഞ്ഞി : പ്രമേഹം നിയന്ത്രിക്കാനും, വാതരോഗശമനത്തിനും ഉലുവക്കഞ്ഞി നല്ലതാ
നെയ്‌ക്കഞ്ഞി : ബുദ്ധിയുണ്ടാകാനും ദഹനശക്തി വര്ധിക്കാനും, ശരീരപുഷ്ടിക്കും ഉത്തമം.
ഗോതമ്പ് കഞ്ഞി : പ്രമേഹത്തിനും വാതരോഗത്തിനും നല്ലത്.
കഞ്ഞിയോടൊപ്പം കേരളത്തിന്റെ തനതു കറികളും നെല്ലിക്കാ കൊണ്ടുള്ള ചമ്മന്തിയും ഗുണകരമാണ്.
ഔഷധക്കഞ്ഞി
കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കിടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു.
1 , ഔഷധക്കഞ്ഞി
നവരയരി അല്ലെങ്കിൽ പൊടിയരി - ആവശ്യത്തിന്. ജീരകം~ 5 ഗ്രാം. ഉലുവ~ 5 ഗ്രാം. കുരുമുളക്~ 2 ഗ്രാം. ചുക്ക്~ 3 ഗ്രാം. (എല്ലാം ചേർന്ന് 15 ഗ്രാം) ഇവ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക
2, കർക്കിടക ഔഷധക്കഞ്ഞി
ചെറൂള പൂവാംകുറുന്നില കീഴാർനെല്ലി ആനയടിയൻ തഴുതാമ മുയൽച്ചെവിയൻ തുളസിയില തകര നിലംപരണ്ട മുക്കുറ്റി വള്ളി ഉഴിഞ്ഞ നിക്തകം കൊല്ലി തൊട്ടാവാടി കുറുന്തോട്ടി ചെറുകടലാടി ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരിൽ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകൾ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.
3, കർക്കിടക മരുന്ന് കഞ്ഞി
ഞെരിഞ്ഞിൽ, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് , ചെറു തിപ്പലി, കാട്ടുതിപ്പലി വേര്, ചുക്ക്, മുത്തങ്ങ ,ഇരുവേലി, ചവർക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാർകോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, കൊത്തമ്പാലയരി,ഏലക്കായ, ജീരകം, കരിംജീരകം, പെരുംജീരകം. ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക . പർപ്പടകപ്പുല്ല് ,തഴുതാമയില, കാട്ടുപടവലത്തിൻ ഇല, മുക്കുറ്റി ,വെറ്റില, പനികൂർക്കയില,കൃഷ്ണതുളസിയില, 5 എണ്ണം ഇവ പൊടിക്കുക. 10 ഗ്രാം പൊടി , ഇലകൾ പൊടിച്ചതും ചേർത്ത് , 1 ലിറ്റർ വെള്ളത്തിൽ വേവിച്ചു ,250 (മില്ലി) ആക്കി, ഞവരയരി, കാരെള്ള് (5ഗ്രാം) ഇവയും ചേർത്ത് വേവിച്ചു , പനംകൽക്കണ്ടും ചേർത്ത് , നെയ്യിൽ ഉഴുന്നുപരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപ്പാൽ ചേർത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ സേവിക്കുക.
കര്‍ക്കടക വരുന്നു,ഇനിയുള്ള ഒരുമാസക്കാലം ഔഷധക്കഞ്ഞി കുടിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍.
ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത.
കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം. കഞ്ഞി കുടിക്കുന്ന ദിവസങ്ങളില്‍ പഥ്യം പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ചായ, ഇറച്ചി, മീന്‍, മദ്യപാനം, സിഗരറ്റു വലി, തുടങ്ങിയവ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടര്‍ന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കില്‍ പതിനാലു ദിവസം പഥ്യം പാലിക്കേണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്.
അഞ്ചുപേര്‍ക്ക് കുടിക്കാനുള്ള കഞ്ഞി വയ്ക്കാനുള്ള പാചകക്കുറിപ്പ്
നീരെടുക്കാനുള്ളവ: ഒരുപിടി ഓരില, മൂവില, ചെറുവഴുതന, ചെറൂള, പുത്തരിച്ചുണ്ട, കുറുന്തോട്ടി, തഴുതാമ, കരിങ്കുറിഞ്ഞി, വയല്‍ച്ചുള്ളി, കുഞ്ഞുണ്ണി, പൂവാങ്കുറുന്നില, മുക്കുറ്റി, പൊടിത്തൂവ, നന്നാറി, തറുതാവില്‍, കടലമുക്ക്, പാറവള്ളി, ഇടിഞ്ഞില്‍, പെരുക്കിന്‍കട, കഞ്ഞിത്തൂവ, വെന്നി, തുമ്പ, മുയല്‍ച്ചെവിയന്‍, തൊട്ടാവാടി, കീഴാര്‍നെല്ലി
പൊടിച്ചെടുക്കാനുള്ളവ:
ഞെരിഞ്ഞില്‍ 50 ഗ്രാം
ചുക്ക് 20 ഗ്രാം
വരട്ടുമഞ്ഞള്‍ 100 ഗ്രാം
കറുകപ്പട്ട 30 ഗ്രാം
മല്ലി 100 ഗ്രാം
ചതൂപ്പ 20 ഗ്രാം
കഞ്ഞിക്ക് ആവശ്യമായവ
ജീരകം 20 ഗ്രാം
ഉലുവ 100 ഗ്രാം
അശാളി 20 ഗ്രാം
കക്കിന്‍കായ 5 എണ്ണം
ഉണക്കലരി 300 ഗ്രാം
തേങ്ങ ഒരു മുറി
ഇന്തുപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: കക്കിന്‍കായ തലേന്ന് വെള്ളത്തിലിടുക. രാവിലെ വെള്ളമൂറ്റി വേറെ വെള്ളത്തിലിട്ടു വയ്ക്കുക. ഉലുവയും തലേദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേ ദിവസത്തേക്ക് ഇത് മുളച്ചു വരും. കഞ്ഞി വയ്ക്കുമ്പോള്‍ കക്കിന്‍കായയും തേങ്ങയും അരയ്ക്കുക. അരിയും മുളപ്പിച്ച ഉലുവയും വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ ജീരകം, അശാളി എന്നിവചേര്‍ക്കുക. തിളച്ചു കഴിയുമ്പോള്‍ അരച്ചുവച്ച തേങ്ങ ചേര്‍ക്കുക.ശേഷം പൊടിച്ചു വച്ച മരുന്നുകൂട്ടുകള്‍ ചേര്‍ത്ത് തിളപ്പിക്കുക.ശേഷം ഇലച്ചാറുകള്‍ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച കഞ്ഞി ഇറക്കി വച്ച് ഇന്തുപ്പ് ചേര്‍ത്ത് കഴിക്കാം. സ്വാദിനായി നെയ്യ് കൂടിചേര്‍ക്കാം.
Share your comments