<
  1. Health & Herbs

സ്തനാർബുദ സാധ്യത വർധിപ്പിക്കാൻ അമിതവണ്ണം കാരണമാകും

ഈസ്‌ട്രോജൻ്റെ ഉയർന്ന അളവ് പോലുള്ള ഹോർമോണുകളുടെ അളവ് മാറുന്നതിന് അമിതവണ്ണം കാരണമാകുന്നത് സ്തനാർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതവണ്ണവും ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഉയർന്ന അളവിലുള്ള ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിലേയ്ക്ക് നയിച്ചേക്കാം. ഇത് കോശവളർച്ചയ്ക്കും ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

Meera Sandeep
Obesity can increase the risk of breast cancer
Obesity can increase the risk of breast cancer

അമിതവണ്ണം പല രോഗങ്ങൾക്കും വേദിയൊരുക്കുന്നുണ്ട്. പുതിയ പഠനങ്ങൾ അനുസരിച്ച് അമിതവണ്ണം സ്തനാർബുദ സാധ്യതയും വർദ്ധിപ്പിക്കുന്നു. ഈസ്‌ട്രോജൻ്റെ ഉയർന്ന അളവ് പോലുള്ള ഹോർമോണുകളുടെ അളവ് മാറുന്നതിന് അമിതവണ്ണം കാരണമാകുന്നത് സ്തനാർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതവണ്ണവും ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഉയർന്ന അളവിലുള്ള ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിലേയ്ക്ക് നയിച്ചേക്കാം. ഇത് കോശവളർച്ചയ്ക്കും ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ആർത്തവവിരാമത്തിന് മുമ്പ് അമിതവണ്ണമുള്ള സ്ത്രീകൾക്ക് അമിതവണ്ണമില്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ക്യാൻസർ സാധ്യത വികസിക്കാനുള്ള സാധ്യത കുറയ്ക്കും. അമിതവണ്ണവും സ്തനാർബുദവും കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

- അമിതവണ്ണവും സ്തനാർബുദവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര പാനീയങ്ങൾ, ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

- പതിവ് വ്യായാമം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുക മാത്രമല്ല, സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വേഗത്തിലുള്ള നടത്തം, നീന്തൽ, അല്ലെങ്കിൽ സൈക്ലിംഗ് എന്നിവ പോലുള്ള മിതമായ തീവ്രതയുള്ള വ്യായാമം ദിവസേന കുറഞ്ഞത് 30 മിനിറ്റ് ചെയ്യുക.

- സ്ഥിരമായി മദ്യപിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മദ്യം പൂർണ്ണമായും ഒഴിവാക്കുക.

- സ്തനാർബുദം ഉൾപ്പെടെ പല തരത്തിലുള്ള ക്യാൻസറുകളുടെ അപകട ഘടകമാണ് പുകവലി. പുകവലി ക്യാൻസറിന് കാരണമാവുകയും തുടർന്ന് അതിനെ ചെറുക്കുന്നതിൽ നിന്ന് ശരീരത്തെ തടയുകയും ചെയ്യും. സിഗരറ്റ് പുകയിലെ വിഷം ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ക്യാൻസർ കോശങ്ങൾ വളരുന്നതിനും കാരണമാകുന്നു.

- ഈസ്ട്രജൻ പോലുള്ള ചില ഹോർമോണുകൾ സ്തനാർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. പതിവായി പരിശോധനകൾ നടത്തുന്നത് ക്യാൻസർ രോ​ഗത്തെ നേരത്തെ കണ്ടെത്താന്‌ സഹായിക്കും.

- ഉറക്കക്കുറവ് ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകും. ഇത് അമിതവണ്ണത്തിനും സ്തനാർബുദത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു. രാത്രിയിൽ കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

- വിട്ടുമാറാത്ത സമ്മർദ്ദം ശരീരഭാരം വർദ്ധിപ്പിക്കുകയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ധ്യാനം, യോഗ അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പോലുള്ളവ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

English Summary: Obesity can increase the risk of breast cancer

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds