ബദാമിൽ നിന്ന് വേർതിരിച്ച് എടുക്കുന്ന പാലാണ് ബദാം പാൽ. ഇതിന് നല്ല സ്വാദും ആരോഗ്യത്തിന് വളരെ നല്ലതുമാണ്. പാലിന് പകരമായോ അല്ലെങ്കിൽ ലാക്ടോസ് അസഹിഷ്മുത ഉള്ളവർക്കോ ഇത് വളരെ ഉപയോഗ പ്രദമാണ്. ആൻറിബയോട്ടിക്കുകളുടെ ഒരു കോഴ്സ് എടുത്ത ആളുകൾക്ക് ബദാം പാൽ ഒരു വലിയ സഹായമാണ് എന്നതാണ് ഏറ്റവും നല്ല കാര്യം. ആൻ്റിബയോട്ടിക്ക് മരുന്ന് കഴിച്ചതിന് ശേഷം പലർക്കും വയറ് വേദന അല്ലെങ്കിൽ വയറിളക്കം എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ട് വരാറുണ്ട്. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആൻ്റി ബയോട്ടിക്ക് നിർത്തിയതിന് ശേഷം കുറച്ച് ദിവസത്തേക്ക് തുടർച്ചയായി ബദാം പാൽ കുടിക്കുക.
നിങ്ങൾക്ക് ബദാം പാൽ ഒന്നെങ്കിൽ കടകളിൽ നിന്നും വാങ്ങാവുന്നതാണ് അല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. വീട്ടിൽ ഉണ്ടാക്കുന്ന ബദാം പാൽ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ആരോഗ്യകരവും രുചികരവുമാണ്. ബദാം പാൽ ഉണ്ടാക്കാൻ, ബദാം കുറച്ച് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് തൊലി കളയുക. ഒരു ബ്ലെൻഡർ ഉപയോഗിച്ച് അൽപം തേൻ ചേർത്ത് നന്നായി അരച്ച്. അരിച്ചെടുക്കുക, നിങ്ങളുടെ ബദാം പാൽ തയ്യാറാണ്.
ബദാം പാലിന്റെ ആരോഗ്യ ഗുണങ്ങൾ:
ശരീരഭാരം കുറയ്ക്കാൻ:
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലും ബദാം പാലുമാണ് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചത്, കാരണം ഇവ രണ്ടും കാൽസ്യം കൊണ്ട് സമ്പുഷ്ടമാണ്, പക്ഷേ ബദാം പാൽ ഡയറിയേക്കാൾ മികച്ചതാണ്, കാരണം അതിൽ കൊഴുപ്പ് നീക്കിയ പാലിനേക്കാൾ കലോറി കുറവാണ്, പക്ഷേ മധുരമില്ലാത്ത ബദാം പാൽ കഴിക്കാൻ ശ്രമിക്കുക.
കുഞ്ഞുങ്ങൾക്ക് നല്ലതാണ്:
പാലിന്റെ രുചി വെറുക്കുന്ന കുട്ടികൾ ബദാം പാൽ ഇഷ്ടപ്പെടും, കാരണം ഇതിന് നല്ല രുചിയുണ്ട്. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ ബി, ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ എന്നിവ ബദാം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം പാൽ കുഞ്ഞുങ്ങൾക്ക് നല്ലതാണെങ്കിലും, കുട്ടിക്ക് 2 വയസ്സ് തികയുമ്പോൾ ഇത് കൊടുക്കാതിരിക്കുന്നതാണ് നല്ലത്, അതിന് കാരണം ചിലർക്ക് അതിനോട് അലർജി ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.
ചർമ്മത്തിന് നല്ലതാണ്:
ബദാം പാൽ ആന്തരികമായി കഴിക്കുമ്പോഴും ചർമ്മത്തിൽ ബാഹ്യമായി പുരട്ടാനും മികച്ചതാണ്. ബാഹ്യ ഉപയോഗത്തിന്, ഒരു മുട്ടയുടെ വെള്ള ഒരു ടീസ്പൂൺ ബദാം പാലിൽ കലർത്തി ഫേസ് മാസ്കായി ഉപയോഗിക്കുക. നിങ്ങൾക്ക് മുട്ടയുടെ വെള്ള ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കാം. ചർമ്മത്തിൽ പുരട്ടുന്നതിന് മുമ്പായി നിങ്ങൾ ആദ്യം ടെസ്റ്റ് ചെയ്ത് നോക്കണം. അലർജി ഇല്ലായെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ചർമ്മത്തിലേക്ക് നേരിട്ട് ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇവ ശ്രദ്ധിക്കൂ
Share your comments