
അന്തരീക്ഷ മലിനീകരണം, പുകവലി എന്നിവയെല്ലാം കൊണ്ട് ശ്വാസകോശരോഗങ്ങൾ കൂടികൊണ്ടുവരികയാണ്. ശ്വാസനാള രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, ശ്വാസകോശ രക്തചംക്രമണ രോഗങ്ങൾ എന്നിങ്ങനെ ശ്വാസകോശ രോഗങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഈ ലോക ശ്വാസകോശ ദിനത്തിൽ ശ്വാസകോശത്തെ ബാധിക്കുന്ന ചില രോഗങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം.
- ലോകത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ അനുഭവിക്കുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമാണ് ആസ്ത്മ. ശ്വാസംമുട്ടൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ആസ്ത്മയുടെ ലക്ഷണങ്ങളാണ്.
- ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവയിൽ ഏതെങ്കിലും കൊണ്ട് ഉണ്ടാകുന്ന രോഗമാണ് ന്യുമോണിയ. ശ്വാസകോശത്തിനുള്ളിലെ വായു സഞ്ചികളെയാണ് ഇവ ബാധിക്കുന്നത്. അണുബാധ മൂലം ഈ സഞ്ചികളിൽ ഒന്നോ രണ്ടോ വശങ്ങളിലായി വീക്കം ഉണ്ടാകുന്നു. പനി, ശ്വാസകോശത്തിൽ കഫം, ചുമ, നെഞ്ചുവേദന, ശ്വാസം മുട്ടൽ എന്നിവ ഉൾപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: ശ്വാസകോശ രോഗം മാറാൻ ആടലോടകം കൃഷി ചെയ്യാം
- പുകവലിയോ പൊടിയോ തുടർച്ചയായി ശ്വസിക്കുന്നത് മൂലം കാലക്രമേണ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗമാണ് സിഒപിഡി. തുടർച്ചയായി ചുമ, ശ്വാസതടസ്സം (പ്രത്യേകിച്ച് കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ), അമിതമായ മ്യൂക്കസ് ഉൽപാദനം എന്നിവയാണ് സിഒപിഡിയുടെ ലക്ഷണങ്ങൾ. COPD ബ്രോങ്കോഡിലേറ്ററുകൾ, കോർട്ടികോസ്റ്റീറോയിഡുകൾ തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാനാകും.
- ശ്വാസകോശത്തിലെ ശ്വാസനാളത്തിന്റെ വീക്കമാണ് ബ്രോങ്കൈറ്റിസ്. അക്യൂട്ട് ബ്രോങ്കൈറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണം വൈറൽ അണുബാധയാണ്. പുകവലികൊണ്ടും വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് ഉണ്ടാകാം. ചുമ, കഫം ഉത്പാദനം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
Share your comments