1. പഴയ നെയില്‍ പോളിഷ് നീക്കം ചെയ്യുക
നഖങ്ങളില്‍ പഴയ നെയില്‍ പോളിഷുണ്ടെങ്കില്‍ ആദ്യം അത് നീക്കം ചെയ്യുക. നല്ലൊരു നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് പഴയ നെയില്‍ പോളിഷിന്റെ അവശിഷ്ടങ്ങള്‍ കാല്‍ നഖങ്ങളില്‍ നിന്നും നീക്കം ചെയ്യുക.പോളിഷ് നീക്കം ചെയ്തു കഴിയുമ്പോള്‍ നഖങ്ങളില്‍ മഞ്ഞ നിറം കാണുന്നുണ്ടെങ്കില്‍ ഒരു കഷ്ണം പഞ്ഞി ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ മുക്കി നഖങ്ങളില്‍ പുരട്ടുക.
2. നഖങ്ങള്‍ വെട്ടി നേരെയാക്കുക
കാല്‍ നഖങ്ങള്‍ വെട്ടി നേരെയാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. കാല്‍ വിരലുകളുടെ അറ്റത്തേക്കാള്‍ നീളത്തില്‍ നഖങ്ങള്‍ വളരുന്നത് ചിലപ്പോള്‍ നഖങ്ങള്‍ അകത്തേയ്ക്ക് കയറി വേദന ഉണ്ടാകാന്‍ കാരണമാകും.ഒരേ ക്രമത്തില്‍ വേണം നഖങ്ങള്‍ വെട്ടി നേരെയാക്കാന്‍ അല്ലെങ്കില്‍ പൊട്ടി പോകാനുള്ള സാധ്യത ഉണ്ട്. വെട്ടിയതിന് ശേഷം നഖങ്ങള്‍ രാകി ഇഷ്ടമുള്ള ആകൃതിയില്‍ ആക്കാം.
3. കാല്‍പാദങ്ങള്‍ വെള്ളത്തില്‍ മുക്കി വയ്ക്കുക
കാല്‍ പാദങ്ങള്‍ ചൂട് വെള്ളത്തില്‍ മുക്കി വയ്ക്കുക. വരണ്ടതും തഴമ്പിച്ചതുമായ ചര്‍മ്മം മൃദുലമാകാന്‍ ഇത് സഹായിക്കും. ഒരു പാത്രത്തില്‍ കണങ്കാല്‍ മുങ്ങുന്നത് വരെ ചൂട് വെള്ളം എടുത്ത്, അതില്‍ അര കപ്പ് ഇന്തുപ്പ്, ഒരു കപ്പ് ചൂട് പാല്‍ , ഏതാനം തുള്ളി സുഗന്ധ തൈലം എന്നിവ ചേര്‍ത്ത് കാലുകള്‍ മുക്കി വയ്ക്കുക. കൂടുതല്‍ മണവും സുഖവും ലഭിക്കുന്നതിന് റോസപ്പൂവിന്റെ ഇതളുകളും ചേര്‍ക്കാവുന്നതാണ്. 10-15 മിനുട്ട് നേരം ഈ വെള്ളത്തില്‍ കാലുകള്‍ മുക്കി വയ്ക്കുക.
4. മൃദുലചർമ്മം നീക്കം ചെയ്യുക
കഴുകി കഴിഞ്ഞാൽ ഉടന്‍ തന്നെ പാദങ്ങള്‍ ഉണക്കി കാല്‍നഖങ്ങള്‍ക്ക് താഴെ ചര്‍മ്മത്തിനിണങ്ങുന്ന ഏതെങ്കിലും ക്രീം പുരട്ടുക. വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചതിന് ശേഷം പാദത്തിലെ ചര്‍മ്മങ്ങള്‍ വളരെ മൃദുലമായിരിക്കും. ഓറഞ്ച് സ്റ്റിക് ഉപയോഗിച്ച് മൃത ചര്‍മ്മം നീക്കം ചെയ്യുക. ആവശ്യമെങ്കില്‍ ചര്‍മ്മം നീക്കം ചെയ്യാനുള്ള ലോഷനോ ക്രീമോ പുരട്ടുക.
5. മോയ്‌സ്ച്യുറൈസേഷന്‍
നനവും മൃദുലതയും നിലനിര്‍ത്തി ചര്‍മ്മം വിണ്ടു കീറുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ മോയ്ച്യുറൈസേഷന്‍ സഹായിക്കും. മോയ്‌സ്ച്യുറൈസര്‍ പുരട്ടി പാദങ്ങള്‍ നന്നായി മസ്സാജ് ചെയ്യുക.പതിവായി പാദങ്ങള്‍ മസ്സാജ് ചെയ്യുന്നത് നാഡികള്‍ക്ക് ഉത്തേജനം നല്‍കാനും രക്തയോട്ടം മെച്ചപ്പെടുത്തി ചര്‍മ്മത്തെ പുഷ്ടിപ്പെടുത്താനും സഹായിക്കും.
6. നഖങ്ങള്‍ക്ക് നിറം നല്‍കുക
അവസാനമായി ചെയ്യേണ്ട കാര്യം കാല്‍ നഖങ്ങള്‍ക്ക് നിറം നല്‍കുക എന്നതാണ്. നെയില്‍ പോളിഷ് ഇടുന്നതിന് മുമ്പ് നഖങ്ങള്‍ റിമൂവര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. മോയ്‌സ്ച്യുറൈസ് ചെയ്തതിന് ശേഷം അധികമായി എണ്ണമയം നഖങ്ങളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. പഞ്ഞി ഉപയോഗിച്ച് കാല്‍ വിരലുകള്‍ അകറ്റിയതിന് ശേഷം നഖങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കുക.നെയില്‍ പോളിഷ് ഒരാവര്‍ത്തി ഇട്ടതിന് ശേഷം അതുണങ്ങിയിട്ട് വേണം അതിന് മേല്‍ വീണ്ടും ഇടാന്‍. ഇത് ഉണങ്ങിയതിന് ശേഷം വീണ്ടും ഇടുക. ഇങ്ങനെ ചെയ്യുന്നത് നെയില്‍ പോളിഷ് ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായിക്കും.
Share your comments