അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.
പച്ച മുളക് പ്രധാന ഇനങ്ങള്‍
അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മഞ്ജരി , ജ്വാലാമുഖി എന്നിവയും മികച്ചയിനം പച്ച മുളക് ആണ്.
മെയ് മാസം ആണ് പച്ച മുളക് കൃഷിക്കു ഏറ്റവും അനുയോജ്യം.
മെയ് – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരി ആണ് കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം.-അഫ്സൽ
കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ മുളകിനങ്ങളാണ് ജ്വാലാ മുഖി, ജ്വാലാ സഖി, ഉജ്ജ്വല, അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി തുടങ്ങിയവ.
ഉജ്ജ്വല: വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജില്‍ ഉരുത്തിരിച്ചെടുത്ത ഇനം. അലങ്കാര ചെടിയായി ചട്ടിയിലും നടാം. വൈറസ് മൂലമുണ്ടാകുന്ന ഇലച്ചുരുളന്‍ മൊസൈക്ക് എന്നീ രോഗങ്ങള്ക്കെ തിരെ പ്രതിരോധശക്തിയുണ്ട്. അടുത്തടുത്ത് കൃഷി ചെയ്യാന്‍ യോജിച്ചവയാണ്. ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന പടരാത്ത പ്രകൃതം. കുലയായി നീളത്തിലുള്ള കായ്കള്‍. കടുംചുവപ്പ് നിറമുള്ള കായ്കള്‍. 9-10 കായ്കള്‍ ഒരു കുലയില്‍. എരിവ് രൂക്ഷം. ഉണങ്ങിയാലും ചുവപ്പ് നിറം മങ്ങുന്നില്ല. ശരാശരി 700 ഗ്രാം പച്ചമുളക് ലഭിക്കുന്നു.
അനുഗ്രഹ: ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന ഇടത്തരം ഇനം. നീളമുള്ള ഒറ്റയായ ചുവന്ന നിറമുള്ള കായ്കള്‍.അത്യുത്പാദന ശേഷിയുള്ള ഇടത്തരം നീളമുള്ള കട്ടിയുള്ള പുറംതോലിയുള്ള ഇനം. നട്ട് 25 ദിവസമാകുമ്പോള്‍ പുഷ്പിക്കുന്നു. 58 ദിവസമാകുമ്പോള്‍ മുതല്‍ പച്ചമുളക് പറിക്കാം.
ജ്വാലാ മുഖി: കീഴോട്ട് തൂങ്ങി കിടക്കുന്ന കായ്കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പ്. എരിവ് കുറവ്. ബാക്ടീരിയാവാട്ടം, ഇലപ്പുള്ളിരോഗം എന്നിവ ഒരു പരിധി വരെ ചെറുത്തു നില്ക്കാ്നുള്ള കഴിവുണ്ട്. എരിവ് കുറവായതിനാല്‍ തൈരുമുളകിന് യോജിച്ചതാണിവ.
ജ്വാലാ സഖി: അത്യുല്പാകദന ശേഷിയുള്ള അറ്റം കൂർത്ത മിനുസമുള്ള കായ്കള്‍, കട്ടിയുള്ള തൊലി, എരിവ് കുറവ്. ഓരോ ചെടിയിലും ശരാശരി 275 ഗ്രാം തൂക്കമുള്ള 53 കായ്കളിൽ കുറയാതെ കാണും. കുള്ളന്‍ ചെടിയായതിനാല്‍ 40x35 സെ.മീ. ഇടഅകലത്തില്‍ കൂടുതല്‍ തൈകള്‍ നടാനാകും. പച്ചമുളകിന്റെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യം.
വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്ബോള്‍ പറിച്ചു നടാം.
കൃഷിരീതി
1.തൈകൾ പറിച്ചു നട്ടാണ് മുളക് കൃഷി ചെയ്യുന്നത്.
2. ചട്ടികളിലോ തടങ്ങളിലോ പ്രോട്രേകളിലോ ചകിരിച്ചോറും കമ്പോസ്റ്റും തുല്യ അളവിൽ കൂട്ടിച്ചേർത്ത മിശ്രിതം നിറച്ചാണ് വിത്ത് പാകേണ്ടത്.
3. വിത്ത് പാകി ഒരു മാസം വളർച്ചയെത്തിയ തൈകൾ പറിച്ചു നടാം
നിലമൊരുക്കലും നടീലും
1. മണ്ണ് നന്നായി കിളച്ചിളക്കി ജൈവവളം ചേർത്ത് നിലമൊരുക്കുക
2. ആഴം കുറഞ്ഞ ചാലുകളോ കുഴികളോ എടുത്ത് മുളക് നടണം
3. അധികം ചെടികൾ നടുകയാണെങ്കിൽ , ചെടികൾ തമ്മിൽ നിശ്ചിത അകലം നൽകണം
4. അധികം പടർന്ന് വളരാത്ത മുളകിനങ്ങളുടെ തൈകൾ പറിച്ചു നടുമ്പോൾ 45 സെ.മീ x 45 സെ.മീ ഇടയകലവും പടർന്നു വളരുന്ന കാന്താരി പോലുള്ള ഇനങ്ങൾ കൃഷി ചെയ്യുന്നതിന് 75 സെ.മീ x 75 സെ.മീ ഇടയകലവും നൽകിയാൽ മാത്രമേ പരമാവധി വിളവ് ലഭിക്കുകയുള്ളു
വളപ്രയോഗം
1. പൂർണമായും ജൈവവളപ്രയോഗത്തിലൂടെ മുളക് കൃഷി ചെയ്യണം
2.കാലി വളം, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് കമ്പോസ്റ്റ്, പുളിപ്പിച്ച പിണ്ണാക്ക് സ്ലറി, എല്ലുപൊടി , കോഴിവളം, ചാരം എന്നിവയാണ് പ്രധാനമായി ഉപയോഗിക്കാവുന്ന ജൈവവളങ്ങൾ.
3. ജീവാണുവളമായ അസോസ്പെറില്ലം, അസറ്റോബാക്റ്റർ, മൈക്കോറൈസ എന്നിവയുടെ പ്രയോഗം ചെടികളുടെ വളർച്ചയിലും വിളവിലും കാര്യമായ വർദ്ധനവ് നൽകുന്നു.
4. ആഴ്ചയിൽ ഒരിക്കൽ നേർപ്പിച്ച സ്ലറി (25 ഗ്രാം ചാണകം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ ഗോമൂത്രം /വെർമി വാഷ് ( 8 ഇരട്ടി നേർപ്പിച്ചത്) തളിച്ചു കൊടുക്കുന്നത് നല്ലതാണ്.
തൈകളുടെ പരിചരണം
1. ടെറസ് കൃഷിയിൽ പ്രത്യേകിച്ച് വേനൽക്കാലത്ത് രാവിലെയും വൈകീട്ടും നന നിർബന്ധമാക്കണം.
2.ചെടികൾക്ക് ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടുകൊടുക്കുന്നത് വിളവ് വർധിപ്പിക്കാൻ സഹായിക്കും.
3. 3 വർഷത്തോളം വരെ ഗ്രോബാഗ് ഉപയോഗിക്കാൻ സാധിക്കും
4.ഓരോ വിള കഴിയുമ്പോഴും പോട്ടിങ്ങ് മിശ്രിതം ജൈവവളം ചേർത്ത് സൂര്യപ്രകാശം കൊള്ളിച്ചതിനുശേഷം അടുത്ത വിള നടുന്നതിന് ഉപയോഗിക്കാം.
5.ആവശ്യമെങ്കിൽ ചെടികൾക്ക് താങ്ങ് കൊടുക്കുകയും ചെടി നട്ട് ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം കളകൾ നീക്കം ചെയ്ത് വളപ്രയോഗം നടത്തി മണ്ണ് കയറ്റി വയ്ക്കുകയും പുതയിടുകയും ചെയ്യേണ്ടതാണ്.
Share your comments