പെറ്റ് തെറാപ്പിക്ക് കുട്ടികളുടെ സ്വാഭാവത്തിലും വളരെ യധികം ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും, അവരിൽ ഉത്തരവാദിത്തബോധം ഉണർത്താനും കഴിയും
മിണ്ടാപ്പൂച്ചകളായി നടക്കുന്നവരെ വായാടികളാക്കാനും പെറ്റ് തെറാപ്പി
കുട്ടികളിലെ വിഷാദരോഗത്തിനും "Hyperactivity" കുറയ്ക്കാനും സഹായിക്കും. ഓട്ടിസം, സെറിബ്രൽ, പാൾസി പോലുള്ള അസുഖങ്ങളുള്ള കുട്ടികൾക്കും പെറ്റ് തെറാപ്പി ഗുണമാണ്. വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് സ്വായത്തമാക്കാനും ആരോടും സംസാരിക്കാതെ മിണ്ടാപ്പൂച്ചകളായി നടക്കുന്നവരെ വായാടികളാക്കാനും പെറ്റ് തെറാപ്പിക്ക് കഴിയും.
വിവിധ മൃഗങ്ങളേയും പക്ഷികളേയും പെറ്റ് തെറാപ്പിയ്ക്ക് ഉപയോഗപ്പെടുത്തുന്നു. ലൗബേഡ്സ്, പ്രാവുകൾ, പുള്ളിമാനുകൾ, തത്ത, കുതിര, മയിൽ, ഫ്ളയിംഗ് ഡക്ക്, മുയൽ, അണ്ണാൻ, എമു, ആന, പൂച്ചകൾ എന്നിവയെല്ലാം ഉണ്ടെങ്കിലും ഏറ്റവും സാധാരണം വളർത്തു നായ്ക്കളാണ്. ഉറവവറ്റാത്ത സ്നേഹത്തിന്റെ ഉടമകളായ നായ്ക്കളുമായുള്ള ചങ്ങാത്തം ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തും; ഒപ്പം അമിത രക്തസമ്മർദ്ദവും കുറയ്ക്കും.
വളർത്തുനായയോടൊപ്പം ദിവസവും കുറച്ചുസമയം
കാലത്തും വൈകിട്ടും അരുമയോടൊപ്പം അല്പം നടത്തവുമാകാമെങ്കിൽ പിന്നെ ഉടമസ്ഥനാവശ്യമായ മുഴുവൻ വ്യായാമവുമായി. ചുരുക്കത്തിൽ അല്പസ്വല്പം പ്രമേഹരോഗമൊക്കെയുണ്ടെങ്കിലും നിങ്ങളുടെ വളർത്തുനായയോടൊപ്പം ദിവസവും കുറച്ചുസമയം ചെലവഴിക്കാമെങ്കിൽ ജീവിതവും അല്പം മധുരതരമാകും.
പൂച്ചകളേയും പെറ്റ് തെറാപ്പിയ്ക്ക് ഉപയോഗിക്കാം. സൗമ്യസ്വഭാവത്തിനും ഇണക്കത്തിനും പേരുകേട്ട പേർഷ്യൻ പൂച്ചകളാണ് ഇതിന് ഉത്തമം. വളർത്തു പൂച്ചയുടെ മിനുമിനുത്ത രോമക്കുപ്പായം വിരലുകൾ കൊണ്ട് തടവുന്നത് രോഗാതുരതയ്ക്ക് പരിഹാരമാണ്. കുതിരകളെ ഉപയോഗപ്പെടുത്തിയുള്ള പെറ്റ് തെറാപ്പിയ്ക്ക് ഹിപ്പോതെറാപ്പി എന്നാണ് പേര്.
ഇത്തരത്തിൽ വിവിധ വളർത്തുമൃഗങ്ങളേയും പക്ഷികളേയും ലാളിച്ച് വളർത്തുന്നതും, അവയെ തലോടുന്നതും, അവയുമായി കളികളിലേർപ്പെടുന്നതും ആരോഗ്യം മെച്ചപ്പെടുത്തും. മനസ്സിനെ ശാന്തമാക്കും. നിരവധി രോഗാവസ്ഥകളിൽ നിന്നും രോഗശാന്തി പ്രദാനം ചെയ്യും.
Share your comments