കൈതച്ചക്ക എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു മധുര ഫലമാണ്. മുറിച്ച കഷണങ്ങൾ ആയും ജ്യൂസ്സ് ഉണ്ടാക്കിയും കൈതച്ചക്ക ഉപയോഗിക്കാറുണ്ട്. ചൂടുകാലത്ത് ഒരു തണുത്ത കൈതച്ചക്ക ജ്യൂസ് കുടിക്കാത്ത ആരും തന്നെ കാണില്ല. താരതമ്യേനെ മറ്റു പഴങ്ങളെക്കാൾ വിലക്കുറവിൽ കിട്ടും എന്നുള്ളതും കൈതച്ചക്കയെ ജനകീയമാക്കുന്നു. കറി ഉണ്ടാക്കാനും വൈൻ ഉണ്ടാക്കാനും പൈനാപ്പിൾ ഉപയോഗിക്കാറുണ്ട്. നമുക്ക് അറിയാത്ത വേറെയും കുറെ കാര്യങ്ങൾ കൈതച്ചക്കയെ കുറിച്ച് അറിയാൻ ബാക്കിയുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
കൈതച്ചക്ക ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ മുൻനിരയിൽ തന്നെയുണ്ട്. പ്രോട്ടീൻ കാൽസ്യം സോഡിയം മഗ്നീഷ്യം മയാമിൻ തുടങ്ങി അനേകം മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്.
ഭക്ഷ്യയോഗ്യമായ ജാം ജെല്ലി സ്ക്വാഷ് തുടങ്ങിയവയും പൈനാപ്പിളിൽ നിന്നും ഉൽപാദിപ്പിക്കുന്നുണ്ട്. കൈതച്ചക്ക അ ദഹനത്തിന് ഉത്തമമാണ്. അതിലടങ്ങിയ ബ്രോമിലിൻ ദഹനത്തെ വേഗത്തിലാക്കുന്നു. വൃക്കരോഗത്തിന് പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ് കാരണം അതിൽ പൊട്ടാസിയം വലിയ തോതിൽ അടങ്ങിയിട്ടുണ്ട്.
പുകവലിക്കുന്നവർ കൈതച്ചക്ക കഴിക്കുകയാണെങ്കിൽ പുകവലിയുടെ ദോഷങ്ങൾ കുറയ്ക്കാൻ കഴിയും. വിറ്റാമിൻ സി കൈതച്ചക്കയിൽ അടങ്ങിയ മറ്റൊരു ഒരു പോഷക ഘടകമാണ്. പൈനാപ്പിൾ ഇൽ നിന്നും ഉൽപ്പാദിക്കുന്ന വൈൻ വളരെ പ്രസിദ്ധമാണ്. നാടൻ മദ്യം നിർമ്മിക്കാനും ചിലതരം കൈതച്ചക്ക ഉപയോഗിക്കാറുണ്ട്.
വില്ലൻ ചുമയ്ക്കും ഹൃദ്രോഗത്തിനും ഒരു മരുന്നായി കൈതച്ചക്ക പറഞ്ഞുകേൾക്കാറുണ്ട്. ഹൃദ്രോഗത്തിന് പഴുക്കാത്ത കൈതച്ചക്കയാണ് നല്ലത്.
പുഡിങ്ങിലും ബിരിയാണിയിലും കൈതച്ചക്ക ചേർക്കാറുണ്ട്. കൈതച്ചക്ക ഉപയോഗിച്ചുള്ള പച്ചടി കല്യാണ സദ്യയിലെ മികച്ച ഒരു ഇനമാണ്.
പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാൻ കഴിയുന്നതാണ് കൈതച്ചക്ക. തേനൊഴിച്ചു പഞ്ചസാര വിതറിയും മുളകുപൊടിയും ഉപ്പും വിതറിയും ഒക്കെ കൈതച്ചക്ക കഴിക്കാറുണ്ട്. ക്ഷീണമകറ്റാൻ ഇതെല്ലാം വളരെ ഉത്തമമാണ്. ഭക്ഷണശേഷം രണ്ടോമൂന്നോ കഷണം കൈതച്ചക്ക കഴിച്ചാൽ ദഹനം ശരിയായി നടക്കും.
നമ്മുടെ നാട്ടിൽ ഒരു ഇടവിളയായി വളർത്താവുന്നതാണ് കൈതച്ചക്ക. മറ്റു വിളകള്ളോടൊപ്പം കൈതച്ചക്ക കൃഷി ചെയ്യുകയാണെങ്കിൽ വരുമാനം ഇരട്ടിയാക്കാം
Share your comments