<
  1. Health & Herbs

ശരീരഭാരം കൂടുന്നോ? പൈനാപ്പിൾ കഴിക്കാൻ തുടങ്ങിക്കൊള്ളൂ !

പൈനാപ്പിളിലടങ്ങിയ ബ്രോമെലൈൻ എന്ന ദഹന എൻസൈം, ശരീരത്തിനുവേണ്ട എല്ലാ ഗുണങ്ങളും പ്രദാനം ചെയുന്നു. ഇത് ക്യാൻസറിനെ ചെറുക്കാനും വീക്കം, തുടങ്ങിയ അനുബന്ധ രോഗങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടാനായി പ്രവർത്തിക്കുന്നുവെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

Raveena M Prakash
eating Pineapple aids weight loss
eating Pineapple aids weight loss

പൈനാപ്പിളിലടങ്ങിയ ബ്രോമെലൈൻ എന്ന ദഹന എൻസൈം, ശരീരത്തിനുവേണ്ട എല്ലാ ഗുണങ്ങളും പ്രദാനം ചെയുന്നു. ഇത് ക്യാൻസറിനെ ചെറുക്കാനും വീക്കം, തുടങ്ങിയ അനുബന്ധ രോഗങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടാനായി പ്രവർത്തിക്കുന്നുവെന്ന് ബ്രോമെലൈൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു:

പൈനാപ്പിളിൽ അടങ്ങിയ പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പൈനാപ്പിൾ ജ്യൂസ് കഴിച്ചതിന് ശേഷം ശരീരഭാരം, ശരീരത്തിലെ കൊഴുപ്പ്, കരളിലെ കൊഴുപ്പ് എന്നിവയിൽ കുറവുണ്ടായതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

2. ദഹനത്തെ സഹായിക്കുന്നു:

പൈനാപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ബ്രോമെലൈനാണ്, ഇത് ഒരു ശക്തമായ ദഹന എൻസൈമാണ്. ബ്രോമെലൈൻ (Digestive Enzyme) സപ്ലിമെന്റേഷൻ പ്രോട്ടീനുകളുടെ തകർച്ചയെ സഹായിക്കുമെന്ന് വിദഗ്ദ്ധ പഠനങ്ങൾ സൂചിപ്പിക്കുന്നു.

3. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു:

പൈനാപ്പിൾ കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിനും തികച്ചും നല്ലതാണ്, ഒരു കപ്പിൽ ഒരു ദിവസത്തിനു ആവശ്യമായ 88 ശതമാനത്തിലധികം കോശങ്ങളെ സംരക്ഷിക്കുന്നതിനും, കൊളാജനുണ്ടാക്കുന്നതിനാവശ്യമായ വിറ്റാമിൻ സി പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.

4. മാംഗനീസിൻറെ അളവ് ഉയർന്നതാണ്:

ശരീരം ഭക്ഷണത്തെ ഉപാപചയമാക്കുന്നതിനും, രക്തം കട്ടപിടിക്കുന്നതിനും അതോടൊപ്പം എല്ലുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനുമാവശ്യമായ മാംഗനീസ് പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് പൈനാപ്പിളിൽ ഒരു വ്യക്തിയ്ക്ക് ദിവസവും ആവശ്യമുള്ള പകുതിയിലധികം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ധാന്യങ്ങൾ, പയർ, കുരുമുളക് എന്നിവയിലും ഈ ധാതു ധാരാളമായി അടങ്ങിയിട്ടുണ്ട്.

5. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു:

പൈനാപ്പിളിൽ വലിയ അളവിൽ വൈറ്റമിൻ സി, മാംഗനീസ്, വൈറ്റമിൻ ബി 6, തയാമിൻ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, നിയാസിൻ, റൈബോഫ്ലേവിൻ, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

6. ആൻറി-ഇൻഫ്ലമേറ്ററി, അനാലിസിക് പ്രോപ്പർട്ടികൾ അടങ്ങിയിരിക്കുന്നു:

പൈനാപ്പിളിലെ ദഹന എൻസൈമായ ബ്രോമെലെയ്‌നിൻ ആൻറി-ഇൻഫ്ലമേറ്ററി, വേദന ഒഴിവാക്കുന്ന ഗുണങ്ങളുണ്ട്. ഇത് സൈനസൈറ്റിസ് പോലെയുള്ള അണുബാധ, ഉളുക്ക്, പൊള്ളൽ പോലെയുള്ള പരിക്കോ മറ്റോ ഉണ്ടാകുമ്പോൾ അത് മാറാനായി സഹായിക്കുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ സന്ധി വേദനയും ഇത് പരിഹരിക്കുന്നു. പൈനാപ്പിൾ ജ്യൂസിലെ വൈറ്റമിൻ സിയും വീക്കം കുറയ്ക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഡയബെറ്റിസ് നിയന്ത്രിക്കാൻ ദിവസവും ഒരു ആപ്പിൾ കഴിക്കാം

Pic Courtesy: Pexels.com

English Summary: Pineapple for weight loss, find out more

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds