-
-
Health & Herbs
പ്രമേഹം കുറക്കാൻ വാഴപ്പിണ്ടി
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്നതാണ് വാഴപ്പഴം. നിരവധി ഔഷധഗുണങ്ങളും വാഴപ്പഴത്തിനുണ്ട്.എന്നാല്‍ വാഴപ്പഴത്തേക്കാള്‍ നമുക്ക് ഉപകരിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി.
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്നതാണ് വാഴപ്പഴം. നിരവധി ഔഷധഗുണങ്ങളും വാഴപ്പഴത്തിനുണ്ട്.എന്നാല്‍ വാഴപ്പഴത്തേക്കാള്‍ നമുക്ക് ഉപകരിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി.പല രോഗങ്ങള്‍ക്കും പരിഹാരിയായി മാറാനും പ്രവര്‍ത്തിക്കാനും വാഴപ്പിണ്ടിക്ക് സാധിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
വാഴപ്പിണ്ടിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം
* വാഴപ്പിണ്ടി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും.
* ഭാരം കുറയ്ക്കാന്‍ എന്തുവഴിയെന്നാണ് എല്ലാവരും ആലോചിക്കുന്നത്. എന്നാല്‍, ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമായ വാഴപ്പിണ്ടി ഭാരം കുറയ്ക്കാന്‍ അത്യുത്തമമാണ്.വാഴപ്പിണ്ടി കഴിച്ചാല്‍ കുറേനേരത്തേക്ക് അത് നിങ്ങളെ വിശക്കാതെ കാത്തു സൂക്ഷിക്കും. അങ്ങനെ ഭക്ഷണം കുറയ്ക്കാനും ഭാരം കുറയ്ക്കാനും സാധിക്കും.
* വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാല്‍ ഹൈപ്പര്‍ അസിഡിറ്റിയുടെ പ്രശ്‌നം ഇല്ലാതാക്കാം. ആഴ്ചയില്‍ മൂന്നുതവണ വെറും വയറ്റിലാണ് ജ്യൂസ് കുടിക്കേണ്ടത്.
* വാഴപ്പിണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ്. പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി.
* വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയില്‍ അണുബാധയുണ്ടാകാതെ സൂക്ഷിക്കാന്‍ ഏറെ ഗുണം ചെയ്യും. കിഡ്‌നി സ്റ്റോണിന്റെ വലുപ്പം കുറയ്ക്കാനും ഇത് സഹായിക്കും. വാഴപ്പിണ്ടികളില്‍ കലോറി കുറവും നാരുകളുടെ അംശം കൂടുതലുമുണ്ട്. ഈ നാരുകളുടെ അംശം ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ പുറന്തള്ളും.
* ഏറെ നാരുകള്‍ അടങ്ങിയ വാഴപ്പിണ്ടി മലബന്ധം അകറ്റുന്നതിന് ഉത്തമ പരിഹാരമാണ്.
English Summary: plantain psuedostem for pressure
Share your comments