രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായതോതിൽ (നോർമൽ) നിലനിർത്താൻ മാതളനാരങ്ങയ്ക്ക് അദ്്ഭുതകരമായ സിദ്ധിയുണ്ട്. ഹീമോഗ്ലോബിന്റെ തോതു കൂട്ടാനും സഹായകം. വിവിധതരം കാൻസറുകളെ തടയാൻ മാതള നാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങൾ പറയുന്നു. അതിലുളള ആൻറിഓക്സിഡൻറുകൾ കാൻസർവ്യാപനം തടയുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ശ്വാസകോശ കാൻസർ എന്നിവയെ തടയും. കാൻസർകോശങ്ങൾ രൂപപ്പെടുന്നതും തടയുന്നു. മാതളനാരങ്ങയുടെ അല്ലികൾ കഴിക്കുന്നതിനേക്കാൾ ഗുണപ്രദം ജ്യൂസാക്കി കഴിക്കുന്നതാണെന്നും ചില പഠനങ്ങൾ പറയുന്നു.
മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അഥവാ വിളർച്ച അകറ്റാൻ ഫലപ്രദം. രക്തശുദ്ധീകരണത്തിനും നല്ലത്. ഗർഭസ്ഥശിശുക്കളുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും സഹായകം.
പ്രായമായവരുടെ ആരോഗ്യത്തിനും മാതളനാരങ്ങ ഗുണപ്രദം.സന്ധിവാതം മൂലമുളള വേദന കുറയ്ക്കാൻ മാതളനാരങ്ങ ഫലപ്രദം. സന്ധികളിൽ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാർട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങ ഗുണപ്രദമെന്ന് ഗവേഷകർ പറയുന്നു. ഓസ്റ്റിയോ പൊറോസിസ് തടയുന്നു. (എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്കത്തിൽ തിരിച്ചറിയപ്പെടാറില്ല. എല്ലുകൾക്കു പൊട്ടൽ സംഭവിക്കുന്ന ഘട്ടത്തോളം എത്തുന്പോഴാണ് ഓസ്റ്റിയോപോറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോൾ, നടുവ്, കാൽമുട്ട്... ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെടട്ടേക്കോം. എല്ലുകൾ പൊട്ടാനും ഒടിയാനുമുളള സാധ്യത ഇവർക്കു കൂടുതലാണ്. 50 വയസിനു മേൽ പ്രായമുളള സ്ത്രീകളിലാണ് ഓസ്റ്റിയോപൊറോസിസിനുളള സാധ്യത കൂടുതൽ.)
ഹൃദയാരോഗ്യം നിലനിർത്തുന്നതിനും മാതളനാരങ്ങ സഹായകം. ഗ്രീൻ ടീയിൽ ഉളളതിലും കൂടുതൽ ആന്റി ഓക്സിഡന്റുകളും പോളിഫീനോളുകളും ഒരു ഗ്ലാസ് മാതളനാരങ്ങാ ജ്യൂസിൽ ഉണ്ട്. രക്തക്കുഴലുകളുടെ ഉൾവ്യാസം കുറഞ്ഞ് രക്തസഞ്ചാരത്തിനു പ്രയാസമുണ്ടാകുന്ന അവസ്ഥ തടയാൻ മാതളനാരങ്ങയുടെ ജ്യൂസിനു കഴിവുളളതായി ഗവേഷകർ പറയുന്നു. ബിപി ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും മാതളനാരങ്ങ സഹായകം. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. വിശപ്പു കൂട്ടാൻ മാതളജ്യൂസ് ഫലപ്രദം. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്പാദിപ്പിക്കാൻ മാതളജ്യൂസ് ഗുണപ്രദം.
കുട്ടികളുടെ ആമാശയത്തിൽ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളനാരങ്ങാജ്യൂസ് ഫലപ്രദമാണത്രേ.ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഫലം. നാരുകൾ, വിറ്റാമിൻ എ, സി, ഇ, ബി5, ബി3, ഇരുമ്പ് , ഫോളിക്കാസിഡ്, പൊട്ടാസ്യം, നിയാസിൻ, തയമിൻ, റൈബോഫ്ളാവിൻ, ആന്തോസയാനിൻ തുടങ്ങി എത്രയെത്ര പോഷകങ്ങളുടെ ബാങ്കാണു മാതളനാരങ്ങ. വിറ്റാമിൻ സി ധാരാളം. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. നാരുകളും ധാരാളം. മാതളത്തിലെ നാരുകൾ മലബന്ധം ഒഴിവാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. മറ്റു പോഷകങ്ങൾ ഏറെ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുന്നതിനും സഹായകം.
മനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും മാതളനാരങ്ങ സഹായിക്കുമെന്നു ചില പഠനങ്ങൾ പറയുന്നു. സ്ട്രസ് ഹോർമോണായ കോർട്ടിസോളിന്റെ തോതു കുറയ്ക്കുന്നതിനു മാതളജ്യൂസിനു കഴിയുമെന്നു ഗവേഷകർ. മാതളഅല്ലികൾ പതിവായി കഴിച്ചാൽ ചർമത്തിനു ചുളിവുണ്ടാകില്ല. അതിലുളള ആൻറി ഓക്സിഡന്റുകൾ ചർകോശങ്ങളിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. ചർമത്തിന്റെ തിളക്കം കൂട്ടുന്നു. മുടികൊഴിച്ചിൽ തടയുന്നതിനും ഗുണപ്രദം.
Share your comments