<
  1. Health & Herbs

പൂവരശും ഔഷധ ഗുണങ്ങളും

കേരളത്തിൽ എല്ലായിടത്തും കണ്ടു വരുന്ന ഒരു ചെറു വൃഷമാണ് പൂവരശ്ശ് .ചെമ്പരത്തി വർഗ്ഗത്തിൽ ഉള്ള ഒരു ചെറു വൃക്ഷമാണിത് .പലയിടത്തും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത് .പത്ത് മുതൽ പതിനഞ്ച് വരെ അടി ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണ് പൂവരശ്ശ്. കുട പോലെ വിരിഞ്ഞ് നിൽക്കുന്ന ഈ വൃക്ഷങ്ങൾ നല്ല കുളിർമയുള്ള തണൽ നൽകും

K B Bainda
പൂക്കൾക്ക് മഞ്ഞ നിറമാണ്  ഇവ പൊഴിയാൻ നേരം റോസ് നിറം വരും .
പൂക്കൾക്ക് മഞ്ഞ നിറമാണ് ഇവ പൊഴിയാൻ നേരം റോസ് നിറം വരും .

കേരളത്തിൽ എല്ലായിടത്തും കണ്ടു വരുന്ന ഒരു ചെറു വൃഷമാണ് പൂവരശ്ശ് .ചെമ്പരത്തി വർഗ്ഗത്തിൽ ഉള്ള ഒരു ചെറു വൃക്ഷമാണിത് .പലയിടത്തും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്  .പത്ത്  മുതൽ പതിനഞ്ച് വരെ അടി ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണ് പൂവരശ്ശ്.

കുട പോലെ വിരിഞ്ഞ് നിൽക്കുന്ന ഈ  വൃക്ഷങ്ങൾ നല്ല കുളിർമയുള്ള  തണൽ നൽകും .പണ്ട് നമ്മുടെ അതിരുകളിൽ വേലിയായി പൂവരശ്ശുകളാണ് നട്ട് പിടിപ്പിച്ചിരുന്നത് .ഇവയുടെ തളിരിലയും പൂവും കറികൾ ഉണ്ടാക്കാൻ ഉപയോഗിച്ചരുന്നു .കൂടാതെ ഇത് കാലിത്തീറ്റയായും ഉപയോഗിക്കാം . ഇവയുടെ തൊലി ചാര നിറത്തിലും അകം ചുവപ്പ് നിറത്തിലുമാണ് .തടി നല്ല മനുസമുള്ളതാണ്‌. ഇലകൾ ഹൃദയാകാരത്തിലുള്ളതാണ് . പൂക്കൾക്ക് മഞ്ഞ നിറമാണ്  ഇവ പൊഴിയാൻ നേരം റോസ് നിറം വരും .

ഇതിന്റെ തൊലിയിൽ   പെയിന്റ് നിർമ്മാണത്തിന്   ഉപയോഗിക്കുന്ന ടാനിൻ എന്ന വസ്തു  വേർതിരിച്ചെടുക്കുന്നുണ്ട് .കീടബാധകൾ ഒട്ടും തന്നെ ഇല്ലാത്ത ഒരു വൃക്ഷമാണ് പൂവരശ്ശ് .ഏകദേശം പത്ത് വർഷം കൊണ്ട് കാതൽ രൂപപ്പെടുന്ന വൃക്ഷമാണിത് . ഇവയുടെ തടിയിലെ വെള്ളയിലും ചിതൽ അരിക്കില്ല .ഇതിന്റെ തടികൊണ്ട് ഉരുപ്പടികൾ നിർമ്മിക്കാം .വെള്ളത്തിൽ നല്ല പോലെ നിലനിൽക്കുന്ന തടിയാണിതിന്റേത് .അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട് .മണ്ണൊലിപ്പ് തടയാൻ നല്ലൊരു സസ്യമാണിത് .

 പൂ വരശ്ശിന് ഏറെ ഔഷധ ഗുണങ്ങളും ഉണ്ട് . കീമോ തെറാപ്പി ചെയ്യ് തവർക്ക് പൂവരശിന്റെ നാലോ അഞ്ചോ മഞ്ഞ നിറത്തിലുള്ള ഇലഒരു ലിറ്റർ വെളളത്തിൽ തിളപ്പിച്ച്  കുടിക്കുന്നത് പ്ലയ്റ്റ്ലറ്റും  കൗണ്ടും കൂട്ടുന്നതിന് സഹായിക്കും.മാസമുറ കൃത്യമല്ലാത്ത സ്ത്രീകൾ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും .

ത്വക്ക് രോഗങ്ങൾക്കുള്ള ഔഷധമായും പൂവരശ്ശ് ഉപയോഗിക്കും .ഇതിന്റെ തൊലിയിട്ട കഷായം ത്വക്ക് രോഗങ്ങൾ ശമിപ്പിക്കും .ഇലയരച്ച് ആവണക്കെണ്ണയിൽ ചാലിച്ച് സന്ധികളിൽ ഇട്ടാൽ നീര് മാറും .പൂവ് അരച്ചിട്ടാൽ കീടങ്ങൾ കടിച്ച മുറിവ് മാറും .ആയൂർവേദത്തിലും നാട്ടറവിലും ഒന്നാന്തരം ഔഷധമാണ് പൂവരശ്ശ് .

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പുതിയ കാശിത്തുമ്പ ഇനങ്ങൾ കണ്ടെത്തി

English Summary: poovarsh and its medicinal properties

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds