
കഴിക്കുന്ന ഭക്ഷണത്തിൻറെ ഗുണവും അളവും രീതിയും പോലെ തന്നെ അത് കഴിക്കുന്ന സമയവും പ്രധാനമാണ്. മാത്രമല്ല, വൈകി രാത്രി ഭക്ഷണം കഴിയ്ക്കുന്നത് വരുത്തുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ആ പ്രശ്‌നങ്ങളെ കുറിച്ചാണ് ഇവിടെ വിശദികരിക്കുന്നത്.
* നേരത്തെയുള്ള അത്താഴം, തടിയും വയറും കുറയ്ക്കുന്നു. അത്താഴം വൈകി കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ അപചയ പ്രക്രിയ നേരാംവണ്ണം നടക്കുന്നില്ല. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. പ്രത്യേകിച്ചും വയര്‍ ഭാഗത്ത്. ഇത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കും.
* വൈകി അത്താഴം ദഹനം മെല്ലെയാകും. ഇത് വയറിന് ഗ്യാസ്, അസിഡിറ്റി പോലുളള അസ്വസ്ഥതകളും ഉണ്ടാക്കും.
* ദഹന പ്രശ്‌നങ്ങൾ കാരണം ശരിയായ ഉറക്കം ലഭിക്കാതെ പോകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് നേരത്തെയുള്ള അത്താഴം. ഉറങ്ങുന്നതിന് രണ്ടു മൂന്ന് മണിക്കൂര്‍ മുന്‍പായെങ്കിലും അത്താഴം കഴിച്ചിരിക്കണം.
* നിങ്ങൾ വൈകി അത്താഴം കഴിക്കുമ്പോൾ, കലോറി ശരിയായി കത്തുകയില്ല. പകരം അവയെ ട്രൈഗ്ലിസറൈഡുകളായി പരിവർത്തനം ചെയ്യുന്നു, ഇത് ഫാറ്റി ആസിഡാണ്. ഇത് ഒരു വ്യക്തിയെ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ ഇരയാക്കുന്നു. കൃത്യസമയത്ത് അത്താഴം കഴിക്കുന്നത് ഹൃദയാരോഗ്യം നിലനിർത്താനും ഹൃദയ സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.
* ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. വൈകി അത്താഴം കഴിക്കുമ്പോൾ, ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിന് ഇവ ഗ്ലൂക്കോസായി മാറ്റുന്നതിനുള്ള സമയം ലഭിക്കാതെ പോകുന്നു. ഇത് പ്രമേഹരോഗത്തിന് വഴിയൊരുക്കുന്നു.
Share your comments