<
  1. Health & Herbs

കോര്‍ട്ടിസോള്‍ ഉൽപ്പാദനവും ടെൻഷനും കുറയ്ക്കാന്‍ ഇവ ശീലമാക്കുക

ഇന്ന് അധികപേരും ജോലിചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. വീട്ടിലെയും ജോലിസ്ഥലത്തേയും പ്രശ്‌നങ്ങൾ ചിലപ്പോൾ ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇവ നമ്മളെ സമ്മർദ്ദത്തിലേയ്ക്ക് നയിക്കുന്നു. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ സമ്മര്‍ദ്ദം, അങ്ങനെ പലകാര്യങ്ങളും കൊണ്ടും സമ്മർദ്ദം ഉണ്ടാകുന്നു.

Meera Sandeep
Practice these to reduce cortisol production and stress
Practice these to reduce cortisol production and stress

ഇന്ന് അധികപേരും ജോലിചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്.  വീട്ടിലെയും ജോലിസ്ഥലത്തേയും പ്രശ്‌നങ്ങൾ ചിലപ്പോൾ ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.  ഇവ നമ്മളെ  സമ്മർദ്ദത്തിലേയ്ക്ക് നയിക്കുന്നു. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ സമ്മര്‍ദ്ദം, അങ്ങനെ പലകാര്യങ്ങളും കൊണ്ടും സമ്മർദ്ദം ഉണ്ടാകുന്നു. സമ്മര്‍ദ്ദത്തിന്റെ കീഴില്‍ ജീവിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ടെന്‍ഷന്‍ വരുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇതിനെ സ്‌ട്രെസ് ഹോര്‍മോണ്‍ എന്ന് വിളിക്കുന്നു.

അമിതമായ  കോര്‍ട്ടിസോളിന്റെ അളവ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഹൈപ്പര്‍കോര്‍ട്ടിസോളിസം പോലുള്ള അവസ്ഥകളില്‍ കാണപ്പെടുന്ന ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് ശരീരഭാരം, പേശികളുടെ ബലഹീനത, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര, രക്താതിമര്‍ദ്ദം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍ നിങ്ങളുടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ:

- ശരിയായ ഉറക്കം ലഭിക്കാതെ വന്നാൽ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കും. നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനായി ഉറങ്ങുന്നതിനു മുമ്പ് ഒരു പുസ്തകം വായിക്കുകയോ ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുകയോ ചെയ്യുക.

- ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ എന്നിവ പോലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഈ പ്രവര്‍ത്തനങ്ങള്‍ പതിവായി പരിശീലിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും വിശ്രമം ലഭിക്കാനും സഹായിക്കും. 

- ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍ എന്നിവ ഉള്‍പ്പെടുത്തുക. അമിതമായ പഞ്ചസാരയും കഫീനും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാരണം അവ കോര്‍ട്ടിസോള്‍ ഉയര്‍ത്താന്‍ കാരണമാകും. മദ്യം, കഫീന്‍ കുറയ്ക്കുക മദ്യം, കഫീന്‍ എന്നിവയുടെ അമിതമായ ഉപഭോഗം നിങ്ങളുടെ കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ത്തും. 

- കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും സ്‌ട്രെസ്സ് നിയന്ത്രിക്കാനുമായി വിശ്രമിക്കാനും നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനും കുറച്ച് സമയം കണ്ടെത്തുക. വായിക്കുക, സംഗീതം കേള്‍ക്കുക അല്ലെങ്കില്‍ യാത്രകള്‍ക്കായി സമയം ചെലവഴിക്കുക തുടങ്ങിയ മനസ് ശാന്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുക. കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള മാനസികാവസ്ഥയും ക്ഷേമവും മെച്ചപ്പെടുത്താനും ഇത് നിങ്ങളെ സഹായിക്കുന്നു.

English Summary: Practice these to reduce cortisol production and stress

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds