ശുദ്ധമായ തേന്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും വന്‍തുക ചിലവഴിച്ച് നമ്മള്‍ വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാവാം. ഗ്ലൂക്കോസ് , കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ മായമായി ഉപയോഗിക്കാറുണ്ട്. മായങ്ങൾ കണ്ടെത്താൻ ചില എളുപ്പവഴികൾ നോക്കാം.
* വെള്ളത്തിൽ പഞ്ചസാര ലയിപ്പിച്ച് തേനിൽ മായമായി ചേർക്കാറുണ്ട്. കുറച്ച് പഞ്ഞി അൽപം നീളത്തിൽ ചുരുട്ടിയെടുത്ത് തേനിൽ മുക്കുക. തുടർന്ന് അത് കത്തിച്ചാൽ നന്നായി കത്തുന്നുണ്ടെങ്കിൽ പഞ്ചസാര ലായനി ചേരാത്ത തേനാണ്. എന്നാൽ കത്തുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടാകുകയാണെങ്കിൽ തേൻ ശുദ്ധമല്ല. പഞ്ചസാര ലായനിയിലെ ജലാംശമാണ് ഇങ്ങനെ വെളിപ്പെടുന്നത്.
* ഒരു ഗ്ലാസ് വെള്ളം മേശപ്പുറത്ത് നിശ്ചലമാക്കി വയ്ക്കുക. ജലത്തിന്റെ ഉപരിതലത്തിലേക്ക് ഒരു തുള്ളി തേൻ ഇറ്റിക്കുക. അത് അലിയാതെ തേൻതുള്ളിയായി നിൽക്കുകയാണെങ്കിൽ ശുദ്ധമായ തേനാണെന്നും അലിയുകയാണെങ്കിൽ പഞ്ചസാര ലായനി ചേർത്തുവെന്നും മനസ്സിലാക്കാം.
* ഒരു തുള്ളി തേൻ ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് ഒഴിക്കുക. തുള്ളിക്ക് യാതൊരു ആകൃതിവ്യത്യാസവും ഇല്ലാതെ വെള്ളത്തിന്റെ അടിഭാഗത്ത് എത്തുകയാണെങ്കിൽ ശുദ്ധമായ തേൻ ആയിരിക്കും. എന്നാൽ ശർക്കര ലായനി ചേർത്ത തേൻ തുള്ളി പെട്ടെന്നുവെള്ളത്തിൽ പടരും.
* അല്പം തേനെടുത്ത് അതില്‍ വിനാഗിരി ചേര്‍ക്കുക. ഇത് പതഞ്ഞു വരികയാണെങ്കില്‍ തേനില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന് ഉറപ്പാണ്.
* ബ്ലോട്ടിംഗ് പേപ്പറില്‍ അല്‍പം തേനൊഴിയ്‌ക്കുക. ഇത് പേപ്പര്‍ വലിച്ചെടുക്കുകയാണെങ്കില്‍ തേന്‍ ശുദ്ധമല്ലെന്നുറപ്പിയ്‌ക്കാം. ശുദ്ധമായ തേന്‍ അതേ രീതിയില്‍ പേപ്പര്‍ വലിച്ചെടുക്കില്ല.

Share your comments