പൊതുവിൽ ജീവിത ശൈലീ രോഗങ്ങൾ അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന ഇക്കാലഘട്ടത്തിൽ പ്രോട്ടീൻ അധികരിച്ച ഭക്ഷണ പദാർത്ഥങ്ങൾ ശരീരത്തിൽ നൈട്രോജനസ് വേസ്റ്റുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും, ഇസ്‌നോഫീലിയ മുതൽ ഹാർട്ട് അറ്റാക്കും സ്ട്രോക്കും ക്യാന്സറും വരെയുള്ള വിവിധ രോഗങ്ങൾക്ക് അത് കാരണമാവുകയും, നിലവിൽ ഇത്തരം രോഗങ്ങളുള്ളവരുടെ സ്ഥിതി വഷളാക്കുകയും ചെയ്യുമ്പോൾ നൈട്രജൻ റിച്ച് ആയ കടല അപകടകരം ആയി മാറുന്നു.
ഇത് സാമാന്യ ജീവിത ശൈലി രോഗങ്ങൾ ഉള്ളവരിൽ ഉൾപ്പെടെ അസിഡിക്, ഗ്യാസ്ട്രിക്, ഇന്ഫ്ലമേറ്ററി ബവൽ ഡിസീസസ് വർദ്ധിപ്പിക്കുകയും, ഗ്യാസ്ട്രോ ഇന്റസ്റ്റിനൽ ട്രാക്കിലെ നൈട്രജന്റെ ആധിക്യം ഹൃദയത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും, ഹിസ്റ്റമിൻസിന്റെ ഉത്പാദനം വർധിപ്പിച്ചു ഓട്ടോ ഇമ്യുണ് രോഗങ്ങൾ വർദ്ധിക്കുവാനും കാരണമാകും.
യൂറിക് ആസിഡ്, ക്രിയാറ്റിൻ തുടങ്ങിയവ ശരീരത്തിലെ പ്രോട്ടീൻ (മാംസ്യം) മെറ്റബോളിസത്തിന്റെ എൻഡ് പ്രോഡക്റ്റുകളാണ് താനും.
ബിപി, കൊളസ്‌ട്രോൾ, ഡയബറ്റിക്, യൂറിക് ആസിഡ് തുടങ്ങിയവയും അനുബന്ധ ജീവിത ശൈലി രോഗങ്ങളും ഉള്ളവരും, കൃത്യമായി ഭക്ഷണവും ഉറക്കവും ചിട്ടയാക്കാത്തവരും, കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവരിലും കടല, പയർ വർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള പ്രോട്ടീൻ/നൈട്രജൻ റിച് ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് അവരുടെ ആരോഗ്യസ്ഥിതി പ്രത്യക്ഷത്തിൽ തന്നെ അപകടത്തിലാക്കിയേക്കാം.
കാർബോഹൈഡ്രേറ്റ് സംയുക്തങ്ങൾ കൂടുതൽ ആയ അരിമാവ് കൊണ്ട് ഉണ്ടാക്കുന്ന പുട്ട്, ശരീരത്തിന് ആവശ്യമായ ഫാറ്റ് ലഭ്യമാകാത്ത സാഹചര്യങ്ങളിൽ പൂർണ്ണമായി മെറ്റബോളയ്‌സ് ചെയ്യപ്പെടാതെ ഗ്ലൂക്കോസ്/ഷുഗർ വര്ധിപ്പിച്ചേക്കാം എന്നതിനപ്പുറം എങ്ങനെയാണ് ദോഷം ചെയ്യുന്നത് എന്ന കാര്യം മനസിലാകുന്നതുമില്ല.
കാർബ്, ഫാറ്റ് സമീകൃത ആഹാര രീതിയാണെങ്കിൽ കാര്ബോഹൈഡ്റേറ്റിൽ നിന്നും ശരീരം ഉത്പാദിപ്പിക്കുന്ന ഗ്ലൂക്കോസ് ഫാറ്റിനെ ദഹിപ്പിച്ചു പൂർണമായും ഊർജ്ജമാക്കി മാറ്റുന്നതിലൂടെ കാര്ബണ് ഡൈ ഓക്സൈഡും, ജലവും, ATP അഥവാ അഡിനോസൈൻ ട്രൈഫോസ്ഫേറ്റൂം മാത്രമാണ് അവശേഷിക്കുക. കാര്ബണ് ഡൈ ഓക്സൈഡിനെ നിശ്വാസ വായുവിലൂടെ ശരീരം പുറന്തള്ളുമ്പോൾ,ശാരീരിക പ്രവർത്തനങ്ങൾക്ക് അവശ്യമായതിലും അധികം ജലം മൂത്രമായും, വിയർപ്പായും ശരീരം പുറന്തള്ളുകയും ചെയ്യും.
ഫാറ്റ് ഡിറയ്വ്ഡ് ATP നാഡീഞരമ്പുകളുടെ ഇലാസ്തികതക്കും, വിസ്‌കോസിറ്റിക്കും, ന്യുറോണുകളുടെ ട്രാൻസ്മിഷനും,മസിലുകളുടെ വളർച്ചക്കും വികാസത്തിനും എല്ലാം അത്യന്താപേക്ഷിതമാണ്.
മോഡേണ് മെഡിസിന് ഡോക്റ്റര്മാരുടെ ഫാറ്റിനോടുള്ള അയിത്തം കാരണമായി സൃഷ്ടിക്കപ്പെട്ട വികലമായ പൊതുബോധം ആണ് ഡയബറ്റിക് ന്യുറോപ്പതി മുതൽ ആധുനിക കാലത്ത് അനിയന്ത്രിതമായി കാണപ്പെടുന്ന മുഴുവൻ ന്യുറോപ്പതിക് ഡിസീസസുകളുടെയും പിന്നിലെ വില്ലൻ.
കൊറോണ കാരണമായി ഹോംലി ഫുഡും, ഒരുവിധം തകരാറില്ലാത്ത ജീവിത രീതികളുമൊക്കെയായി, അലോപ്പതിക് അന്ധവിശ്വാസങ്ങൾ കാരണമായി തകർന്ന് തരിപ്പണമായിരുന്ന തങ്ങളുടെ ആരോഗ്യം മലയാളികൾ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ അട്ടിമറിക്കൽ ആണോ ഈ ലേഖനത്തിന് പിന്നിൽ എന്നു സംശയിച്ചു.പോകുന്നു.
ഡോ. ഇഖ്ബാൽ സാറിന്റെ നിരീക്ഷണങ്ങൾ തികച്ചും തെറ്റാണ് എന്ന് ഖേദപൂർവം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
ബിസ്മില്ലാഹ് കടക്കൽ
Share your comments