ചെറുധാന്യങ്ങളില്‍ ഒന്നാമന്‍ എല്യുസിനേ കോറക്കാന എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുത്താറിയാണ്. റാഗിയെന്നും, കൂവരകുയെന്നും വിളിപ്പേരുള്ള മുത്താറിയുടെ ജന്മദേശം ദക്ഷിണാഫ്രിക്കയാണ്. ഇന്ത്യയിൽ കര്‍ണാടകത്തിലാണ് മുത്താറി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് . തമിഴ്നാടും ആന്ധ്രപ്രദേശും തൊട്ടു പിന്നിലുണ്ട്. പോഷകസമൃദ്ധമാണ് മുത്താറി. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മുത്താറി പ്രമേഹരോഗികൾക്ക് ഒരു ഉത്തമ ഭക്ഷണമാണ്. ഇത് ദഹിക്കാനും എളുപ്പമാണ് . മുലപ്പാല്‍ കഴിഞ്ഞാല്‍ കൂവരകുപ്പൊടിയാണ് കുഞ്ഞുങ്ങൾക്ക് നൽകുന്ന ആദ്യത്തെ കട്ടിയാഹാരം.മറ്റേത് ധാന്യത്തെക്കാളും കൂടുതല്‍ കാത്സ്യവും, പ്രോട്ടീനും ഇതിൽ അടങ്ങിയിരിക്കുന്നു.കൂടുതൽ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ ഇതുവിളർച്ചയെ നിയന്ത്രിക്കുന്നു.
എല്ലാ സീസണിലും മുത്താറിക്കൃഷി നടത്താം .ഇതിനു വളക്കൂറുള്ള മണ്ണ് വേണമെന്നില്ല. നമ്മുടെ നാട്ടില്‍ ജനവരി-ഡിസംബറില്‍ കൃഷിയിറക്കി മാര്‍ച്ച്-ഏപ്രിലില്‍ വിളവെടുക്കുന്നതാണ് അനുയോജ്യം .കോ-2, കോ-7, കോ-8, കോ-9, കോ-10 എന്നീ ഇനങ്ങള്‍ കേരളത്തിലെ കൃഷിക്ക് യോജിച്ചവയാണ്. അരസെന്റ് സ്ഥലത്തെ ഞാറ്റടിയില്‍നിന്നുമുള്ള തൈയുണ്ടെങ്കില്‍ ഒരേക്കറില്‍ പറിച്ചുനടാം. മൂന്നാഴ്ച പ്രായമായ തൈയാണ് പറിച്ചുനടാന്‍ നല്ലത്.നന്നായി ജൈവവളം ചേര്‍ത്ത് പാകപ്പെടുത്തിയ മണ്ണില്‍ ഒരടി അകലത്തില്‍ ചാലെടുത്ത് അരയടി അകലത്തില്‍ തൈകള്‍ നടണം. നട്ടാല്‍ ഉടനെയും പിന്നീട് ആഴ്ചയിലൊരിക്കലും നന നല്‍കാം മൂന്നാഴ്ചയിലൊരിക്കല്‍ കള പറിച്ചെടുക്കണം. കതിരുകള്‍ മഞ്ഞകലര്‍ന്ന തവിടുനിറമാകുമ്പോള്‍ കൊയ്തെടുക്കാം. ഒരേക്കറില്‍നിന്ന് 200 മുതല്‍ 300 കി.ഗ്രാം മുത്താറി ഉറപ്പിക്കാം. മുത്താറിയുടെ വൈക്കോല്‍ നല്ലൊരു കാലിത്തീറ്റയാണ്.
മുത്താറി ഒരു ഉത്തമ ഭക്ഷണം
ചെറുധാന്യങ്ങളില്‍ ഒന്നാമന്‍ എല്യുസിനേ കോറക്കാന എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുത്താറിയാണ്.
Share your comments