 
    നമുക്ക് വളരെ പരിചിതമായ ഒരു പേരാണ് റാഗി. ഇന്ത്യയിൽ മുഴുവൻ റാഗി കൃഷി ചെയ്യുന്നുണ്ടെങ്കിലും കർണാടകയിലാണ് കൂടുതൽ കൃഷി ചെയ്ത് വരുന്നത്. കേരളത്തിൽ റാഗി കൂടുതലും കുഞ്ഞുങ്ങൾക്കാണ് ഭക്ഷണമായി കൊടുത്തു കാണാറ്. എന്നാൽ മുതിർന്നവർക്കും ഇത് അത്യുത്തമമാണ്. പോഷകസമ്പന്നമായ റാഗി പല ശാരീരിക പ്രശ്നങ്ങളെയും ഇല്ലാതാക്കും. റാഗി ഉപയോഗിച്ച് പല വിഭവങ്ങളും ഇന്ന് തയ്യാറാക്കി ഉപയോഗിക്കുന്നു . പല സ്ഥലത്തും പല പേരുകളിലാണ് റാഗി അറിയപ്പെടുന്നത്. പഞ്ഞപ്പുല്ല് മുത്താറി എന്നീ പേരുകൾ റാഗിക്കുണ്ട്. ഇനി എന്തൊക്കെ പോഷക ഗുണങ്ങളാണ് റാഗിക്കുള്ളത് എന്ന് നോക്കാം.
മറ്റ് ധാന്യങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ മാംസ്യവും ധാതുക്കളും റാഗിയിൽ ഉണ്ട്. അമിനോ ആസിഡുകളുടെ കാര്യത്തിലും റാഗി മറ്റ് അന്നജ പ്രാധാന്യമുള്ള ഉൽപന്നങ്ങളെക്കാൾ മുന്നിലാണ്. ഇരുമ്പിനെ അംശം കൂടുതലുള്ളതിനാൽ വിളർച്ച യുള്ളവർക് റാഗി ഔഷധം തന്നെയാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക യാണെങ്കിൽ ഹീമോഗ്ലോബിൻ കൗണ്ട് വർദ്ധിക്കാൻ സഹായകമാകും. കാൽസ്യത്തിൻറെയും പൊട്ടാസ്യത്തിന്റെയും അളവും ഈ ചെറു ധാന്യത്തിൽ കൂടുതലാണ്.
റാഗി ആൻറി ഡയബറ്റിക് ആൻറി ഓക്സിഡൻഡ് മൈക്രോബിയൽ ഗുണങ്ങളുള്ള ധാന്യമാണ്. അതിനാൽ ധാരാളം ഡയറ്ററി ഫൈബർ നാരുകൾ എന്നിവ ഇതിലടങ്ങിയിട്ടുണ്ട്.
ട്യൂമറുകൾ തടയാനും രക്തധമനികൾ ചെറുതാകുന്ന അവസ്ഥയിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും റാഗി എന്ന ധാന്യത്തിന് ആകും. കൊഴുപ്പു കുറഞ്ഞ ഭക്ഷണം ആയതിനാൽ കുഞ്ഞുങ്ങൾക്ക് ആദ്യ ഭക്ഷണമായി മുലപ്പാലിന് ശേഷം റാഗി ഉപയോഗിച്ചുള്ള ഭക്ഷണം കൊടുക്കാവുന്നതാണ്.
റാഗി ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുകയാണെങ്കിൽ മുതിർന്നവർക്ക് അമിതവണ്ണത്തിൽ നിന്നും മോചനം നേടാൻ സാധിക്കും.ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡാണ് അതിനുകാരണം. നാരുകൾ ധാരാളമടങ്ങിയതിനാൽ പെട്ടെന്ന് വയർ നിറഞ്ഞ തോന്നൽ അനുഭവപ്പെടുന്നത് ഭക്ഷണം കുറയ്ക്കാൻ സഹായിക്കുന്നു. ഇങ്ങനെ കലോറി നിയന്ത്രിക്കപ്പെടുന്നതിനാൽ വണ്ണം സ്വാഭാവികമായി കുറയും.
റാഗിയിൽ കാൽസ്യം ഉള്ളതായി നേരത്തെ പറഞ്ഞുവല്ലോ. ഇതിനോടൊപ്പം ജീവകം ഡി ഉള്ളതിനാൽ എല്ലുകൾക്ക് ശക്തി നൽകാൻ ഇത് കാരണമാകുന്നു.റാഗി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഇത് മുതിർന്നവരുടെ എല്ലിനും ബലം
 
    നൽകുന്നു. വീഴ്ചകളിൽ സംഭവിക്കുന്ന എല്ല് പൊട്ടാനുള്ള സാധ്യതയും കുറയും.
പ്രമേഹരോഗികൾക്ക് റാഗി ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ വളരെ നല്ലതാണ്. പോളിഫിനോൾ അടങ്ങിയിട്ടുള്ളതിനാലും നാരുകൾ അടങ്ങിയിട്ടുള്ളതിനാലും റാഗി കഴിച്ചാൽ പ്രമേഹം കുറയുന്നതായി കണ്ടിട്ടുണ്ട്. റാഗി കൂടാതെ ചാമയരി ബാർലി എന്നിവയും പ്രമേഹരോഗികൾക്ക് ഉത്തമമാണ്. പ്രമേഹത്തിന് മാത്രമല്ല കൊളസ്ട്രോളിനും റാഗി നല്ലതാണ്. അതിൽ അടങ്ങിയ ചില അമിനോ ആസിഡുകൾ കരളിലെ കൊഴുപ്പ് നീക്കം ചെയ്യുന്നു.
റാഗി മുളപ്പിച്ച് കഴിക്കുകയാണെങ്കിൽ അതിലെ ജീവകം സി ഇരുമ്പിനെ അംശം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കും. ഇത് വിളർച്ച തടയാൻ ഉള്ള കഴിവ് റാഗിക്ക് നൽകുന്നു. നേരത്തെ പറഞ്ഞ റാഗിയിലെ നാരുകൾ മലബന്ധം തടയുന്നതിനും നല്ലതാണ്.
റാഗി ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞിനും നല്ലതാണ്. മുലപ്പാൽ വർദ്ധിക്കാൻ റാഗിയുടെ ഉപയോഗം സഹായിക്കുന്നു. ഇരുമ്പ് കാൽസ്യം പൊട്ടാസ്യം തുടങ്ങിയവ കുഞ്ഞിൻറെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്.
സ്ട്രെസ്സ് മൂലമുണ്ടാകുന്ന മിക്ക അ അസുഖങ്ങൾക്കും റാഗി കഴിച്ചാൽ ശമനമുണ്ടാകും. പേശീ സംബന്ധമായ ബുദ്ധിമുട്ടുകൾക്കും റാഗി ശീലമാക്കുന്നത് നല്ലതാണ്. റാഗി ഉപയോഗിച്ചുണ്ടാക്കുന്ന പാനീയങ്ങൾ ആന്റി ഏജിങ് ഡ്രിങ്ക് ആയി അറിയപ്പെടുന്നു. ഇതിലെ കൊളാജൻ എന്ന ഘടകമാണ് ശരീരത്തിൻറെ യുവത്വം നിലനിർത്താൻ സഹായിക്കുന്നത്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments