Updated on: 23 October, 2020 6:14 PM IST

കേരളത്തിൽ സുലഭമായി  വളരെയധികം ഔഷധഗുണമുള്ള ചെടികൾ കാണാം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കേരളത്തിൽ കാണുന്ന  മിക്ക ചെടികളും ഔഷധഗുണങ്ങൾ ഉള്ളതാണ്. ഒരു രോഗത്തിന് അല്ലെങ്കിൽ മറ്റൊരു രോഗത്തിന് ഔഷധമായി ഇവയെ ആയുർവേദത്തിൽ നാം ഉപയോഗിക്കാറുണ്ട്. അവയിൽ  പ്രധാനപ്പെട്ട ഒരു ചെടിയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഇലകൾ കൂട്ടമായി നീളത്തിൽ വളരുന്ന, ധാരാളം വേരുപടലങ്ങൾ ഉള്ള  ഒരു ഔഷധസസ്യമാണ് രാമച്ചം. ഈ ഔഷധസസ്യത്തെ കേരളത്തിൽ ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. വീട്ടിനകത്തും പുറത്തും വളർത്താവുന്ന ഒരു സസ്യമാണിത് . വീട്ടിനകത്ത് ആണെങ്കിൽ ധാരാളം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം ഈ ചെടി വളർത്താൻ. വീട്ടിനകത്ത് ശല്യക്കാരായ  ജീവികളെ അകറ്റാൻ ഇതിന് കഴിവുണ്ട്. മാത്രമല്ല വീടിനകത്തെ ദുർഗന്ധം ഇല്ലാതാക്കാനും രാമചത്തിന് കഴിയുന്നു. രാമച്ചം കുളിക്കാനുള്ള വെള്ളത്തിൽ ഇട്ടു വെച് ഉപയോഗിക്കാറുണ്ട്. അരച്ച് ശരീരത്തിൽ പുരട്ടുകയാണെങ്കിൽ  ഇത് ശരീരത്തിലെ ദുർഗന്ധം അകറ്റുകയും ചെയ്യും.മികച്ച ദാഹശമനിയായാണ് രാമച്ചം അറിയപ്പെടുന്നത്. രാമച്ചം ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് തണുപ്പ് കിട്ടാൻ സഹായകമാകും.

രാമച്ചം നിറച്ച കിടക്കകളും തലയിണകളും ഇന്ന് സർവ്വസാധാരണമാണ്. വിശറികൾ കൗതുക വസ്തുക്കൾ എന്നിവയും രാമച്ചം കൊണ്ട് നിർമ്മിക്കാറുണ്ട്.

ഉദ്യാനത്തിൽ ഉന്മേഷം നൽകുന്ന ഈ ചെടി വളർത്തി കാണാറുണ്ട്. ചെരിഞ്ഞ പ്രതലത്തിൽ മണ്ണൊലിപ്പ് തടയാൻ ഇതിൻറെ വേരുപടലത്തിനു സാധിക്കും. ഈർപ്പമുള്ള മണൽ പ്രദേശത്താണ്  ഇത് കൃഷി ചെയ്യാൻ നല്ലത്. ഗ്രോബാഗിലും ചട്ടികളിലും ഇത് വളർത്താവുന്നതാണ്.

വേരുകളുള്ള  ചിനപ്പുകൾ ആണ് ചെടി വളർത്താൻ ഉപയോഗിക്കുന്നത് . ചെറിയ രീതിയിലുള്ള ജലസേചനം ആവശ്യമാണ്. വേരുകൾക്കാണ് പ്രാധാന്യമെങ്കിലും ഇലകളും മറ്റും കാലിത്തീറ്റയായി ഉപയോഗിക്കാവുന്നതാണ്.

ഔഷധ കടകളിൽ ഇതിന് തരക്കേടില്ലാത്ത വില കിട്ടാറുണ്ട്. അതുകൊണ്ടുതന്നെ വ്യാവസായിക അടിസ്ഥാനത്തിൽ രാമച്ചകൃഷി ചെയ്തു വരുന്നവരുണ്ട്. മുൻപ് പറഞ്ഞ ആവശ്യങ്ങൾക്ക് പുറമേ തൈലം നിർമിക്കാനും രാമച്ചം ഉപയോഗിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

പച്ചക്കറികളിലെ 'ഓൾറൗണ്ടർ'

ചെറുനാരങ്ങയുടെ അത്ഭുതശക്തി

ഒരുലക്ഷം സബ്സിഡിയും ആഴ്ചയിൽ 10000 രൂപ വരുമാനവും

ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...

തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ

വിതച്ചത് കൊയ്യാം ഇരട്ടിയായി

പ്രമേഹം അകറ്റാൻ കൂവളം

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

ഫസൽ ബീമ ഇൻഷുറൻസ്

മൈക്രോഗ്രീൻസ് ഫാമിംഗ്

മധുരതുളസി അഥവാ സ്റ്റീവിയ

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം

കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്

English Summary: Ramacham
Published on: 23 October 2020, 06:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now