വീട്ടിൽ തന്നെ വിവിധ പഴങ്ങൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ജ്യൂസുകൾ ഉണ്ടാക്കി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. പക്ഷെ വെറും വയറ്റിൽ ജ്യൂസ് കുടിക്കുന്നത് നല്ലതല്ല. ഭക്ഷണത്തോടൊപ്പം ജ്യൂസ് കുടിക്കുന്നതാണ് പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യാൻ നല്ലത്. വെറും വയറ്റിൽ ജ്യൂസ് കുടിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാം. എന്തൊക്കെയാണ് അവ എന്ന് നോക്കാം:
- ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകുന്നത് കൊണ്ട് ക്ഷീണവും വിശപ്പും ഉണ്ടാക്കും.
- പഴച്ചാറിലെ അസിഡിറ്റി പല്ലിന്റെ ഇനാമലിനെ ദോഷകരമായി ബാധിക്കും. പഴച്ചാറുകളിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ പല്ലിന്റെ ഇനാമലിനെ ദുർബലപ്പെടുത്തുകയും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യും.
- പഴങ്ങളിൽ നാരുകളുണ്ടെങ്കിലും ജ്യൂസിൽ നാരുകളുടെ അളവ് കുറവാണ്. നാരുകൾ ദഹനത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയാനും സഹായിക്കുന്നു.
- ജ്യൂസിൽ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ഉള്ളതിനാൽ നല്ലൊരു പ്രഭാത പാനീയമാണ്. പക്ഷേ, അവ ഭക്ഷണത്തോടൊപ്പമോ ശേഷമോ കുടിക്കുന്നതാണ് ആരോഗ്യകരം.
ബന്ധപ്പെട്ട വാർത്തകൾ: Guava Juice: രക്ത സമ്മർദ്ദം കുറയ്ക്കാൻ പേരയ്ക്കാ ജ്യൂസ് കുടിക്കാം
- ഭക്ഷണത്തോടൊപ്പം ജ്യൂസ് കുടിക്കുന്നത് ഭക്ഷണത്തിൽ നിന്നുള്ള മറ്റ് ഗുണകരമായ പോഷകങ്ങൾക്കൊപ്പം അവയിലെ വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
- ഭക്ഷണം കഴിച്ചശേഷം ജ്യൂസ് കുടിക്കുമ്പോൾ അവയിൽ നിന്ന് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാം. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.
Share your comments