ചെന്തെങ്ങിന്റെ കരിക്ക് പുറകൊണ്ടു ചെത്തിക്കളഞ്ഞ് മുകൾഭാഗത്ത് ദ്വാരമുണ്ടാക്കി അതിനുള്ളിലേക്ക് ഒരു പിടി ഇല്ലിനക്കരിയും (അട്ടക്കരി പുകയറ എന്നും പറയും) അല്പം കോലരക്കും ഇട്ട് ഒരു ചട്ടിയിൽ മണലു നിറച്ച് അതിൽ കുത്തിനിർത്തി അടിയിൽ തീ കത്തിക്കുക. മണൽ ചുട്ടുപഴുത്ത് ഈ തേങ്ങയ്ക്കുള്ളിലെ വെള്ളം വെട്ടിത്തിളയ്ക്കും. തണുത്തു കഴിഞ്ഞ് ഊറ്റിയെടുക്കുമ്പോൾ നല്ല ചുവപ്പ് നിറം കാണും. ഏതാനും ദിവസങ്ങൾ ഇങ്ങനെ ഉണ്ടാക്കിക്കൊടുത്താൽ അനീമിയ തീർത്തു മാറിക്കിട്ടും. ഹീമോഗ്ലോബിന്റെ അളുവു കൂടും. പ്ലേറ്റ്ലെറ്റ്സ് കൂടിക്കിട്ടും. (നാടൻ തെങ്ങിന്റെ കരിക്കായാലും ഫലം കിട്ടും. എന്നാൽ ഏറ്റവും ഫലപ്രദം ചെന്തെങ്ങിന്റെ കരിക്ക് ഉപയോഗിക്കുന്നതാണ്.)
ചെന്തെങ്ങിന്റെ വിളഞ്ഞ തേങ്ങയുടെ പാലിൽ ഞവുണിക്ക (ഞൗഞ്ഞിയുടെ മാംസം) അഥവാ അട്ടക്കൂട് അരച്ചു ചേർത്ത് വെന്ത് എണ്ണ സേവിക്കാൻ കൊടുത്താൽ ഗ്ലയോമ, മിക്സഡ് ഗ്ലയോമ, ആസ്ട്രോ സൈറ്റോമാ തുടങ്ങിയ എല്ലാ മസ്തിഷ്ക്ക രോഗങ്ങളും മാറും.
ആരോഗ്യ ക്ഷമതയ്ക്കായി തെങ്ങിന്റെ മറ്റു ഉപയോഗങ്ങൾ
നട്ടെല്ലുപൊട്ടി പതിനഞ്ചു ദിവസങ്ങൾക്കുള്ളിലാണെങ്കിൽ എണീപ്പിച്ചു നടത്താൻ
ആക്സിഡെന്റു പറ്റിയ ഒരാളെ നട്ടെല്ലുപൊട്ടി പതിനഞ്ചു ദിവസങ്ങൾക്കുള്ളിലാണെങ്കിൽ എണീപ്പിച്ചു നടത്താൻ സാധിക്കും. തെങ്ങിൻകള്ളിന്റെ മട്ടിൽ തിപ്പലിയും വയമ്പും സമമായി എടുത്ത് നല്ല കുഴമ്പു രൂപത്തിലാകുന്നതുവരെ അരയ്ക്കുക. ആ കുഴമ്പ് കാൽ പാദങ്ങളിൽ രണ്ടിലും തോരത്തോരെ പുരട്ടുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ വ്യക്തിക്ക് നടക്കാനാവും,
തെങ്ങിന്റെ ഇളം വേർ കഷായം വെച്ചു കൊടുത്താൽ കിഡ്നി തകരാറു വന്ന വ്യക്തിയുടെ കിഡ്നി പ്രവർത്തനക്ഷമമാകും മൂത്രം പ്രയാസം കൂടാതെ പോവുകയും ചെയ്യും
ചിരട്ടയുടെ എണ്ണ എടുത്തു പുരട്ടിയാൽ ത്വക്ക് രോഗത്തിന് ശമനമുണ്ടാകും.
തേങ്ങ വെന്ത വെളിച്ചെണ്ണ കഴിച്ചാൽ
തേങ്ങ വെന്ത വെളിച്ചെണ്ണ കഴിച്ചാൽ ഉള്ളിലെ മുറിവുകൾ ഉണങ്ങും. പ്രത്യേകിച്ച് പ്രസവകാലത്ത് സ്ത്രീകൾക്കു ഉണ്ടാകാറുള്ള മുറിവുകൾ ഉണങ്ങാൻ ഈ വെന്ത വെളിച്ചെണ്ണ അത്യുത്തമമാണ്.
പഴയകാലത്ത് തേങ്ങാവെന്ത വെളിച്ചെണ്ണ തേയിച്ചാണ് കൊച്ചു കുട്ടികളെ കുളിപ്പിച്ചിരുന്നത്.
നാളീകേരലവണം: നാളീകേരത്തിനകത്തു നിന്ന് ഉപ്പു വേർതിരിച്ചെടുക്കാനാവും. ഇത് ഉദരരോഗങ്ങൾക്ക് ഉത്തമമാണ്.
നാളികേരക്ഷാരം: നാളീകേരത്തിനകത്ത് ക്ഷാരം ഉണ്ട്. നാളീകേരം കത്തിച്ച് കലക്കി എടുക്കാനാവും. ഇത് എല്ലാ നീരും ഒഴിവാക്കും.
പ്രമേഹം മാറും
അകത്ത് തുളിച്ചിട്ടില്ലാത്ത കരിക്ക് വെട്ടി അതിൽ അല്പം തവിട് ചേർത്ത് അതിനകത്തെ മഞ്ഞനിറത്തിൽ കാണുന്ന ചിരട്ടയോട് ചേർന്ന ഭാഗവും കൂടി ഒരു സ്പൂൺ കൊണ്ട് വടിച്ചെടുത്ത് കലക്കി ദിവസേന രാവിലെ കഴിച്ചാൽ ഏതാനും ദിവസങ്ങൾ കൊണ്ട് പ്രമേഹം മാറും.
കുറച്ചു കൂടി മൂത്ത് വെടലയായ കരിക്ക് ശർക്കര ചേർത്ത് കഴിക്കുന്നത് ബീജശേഷി കുറവായ പുരുഷന്മാർക്ക് ബീജശേഷി കൂട്ടാൻ ഉത്തമമായ മരുന്നാണ്.
ഏതു ചുമയും മാറും
തെങ്ങിന്റെ പഴുത്ത മടല് (ചില സ്ഥലങ്ങളിൽ മട്ടൽ എന്നു പറയും). ചെറുതായി അരിഞ്ഞ് അഞ്ചോ ആറോ ചുറ്റ് വാഴയിലയിൽ പൊതിഞ്ഞ് കനലിൽ ചുട്ട് എടുത്ത് വാട്ടിപ്പിഴിഞ്ഞ നീരിൽ ജീരകം വറുത്തു പൊടിച്ചതും അല്പം കലക്കണ്ടവും ചേർത്ത് കഴിച്ചാൽ ഏതു ചുമയും മാറും.
Share your comments