<
  1. Health & Herbs

തുടർച്ചയായി ഉലുവ കഴിച്ചാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ചിലപ്പോള്‍ ചില കുഞ്ഞന്‍ വസ്തുക്കളായിരിയ്ക്കും ഗുണം നല്‍കുക. ഇതില്‍ പലതും അടുക്കളയില്‍ നാം ഉപയോഗിയ്ക്കുന്നതുമായിരിയ്ക്കും. ഇത്തരത്തില്‍ ഒന്നാണ് ഉലുവ. കയ്പു രസത്തോടു കൂടിയ ഇത് പല വിഭവങ്ങളിലും ഉപയോഗിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ സ്വാദിനു വേണ്ടി മാത്രമല്ല, ഈ കുഞ്ഞന്‍ വിത്തുകളില്‍ ഏറെ ആരോഗ്യവും ഒളിച്ചിരിയ്ക്കുന്നുണ്ട്. ഉലുവ വിത്തിന്റെ രൂപത്തില്‍ മാത്രമല്ല, ഉണങ്ങിയ ഇലകളായി കസൂരി മേത്തിയെന്ന രൂപത്തിലും ഉലുവാ ഇലകളായുമെല്ലാം ഉപയോഗിയ്ക്കാം. ദിവസവും അല്പം ഉലുവ കഴിച്ചാല്‍ ലഭിയ്ക്കുന്ന ഗുണങ്ങളെക്കുറിച്ചറിയൂ.

Meera Sandeep
Fenugreek
Fenugreek

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ചിലപ്പോള്‍ ചില കുഞ്ഞന്‍ വസ്തുക്കളായിരിയ്ക്കും ഗുണം നല്‍കുക. ഇതില്‍ പലതും അടുക്കളയില്‍ നാം ഉപയോഗിയ്ക്കുന്നതുമായിരിയ്ക്കും. ഇത്തരത്തില്‍ ഒന്നാണ് ഉലുവ. കയ്പു രസത്തോടു കൂടിയ ഇത് പല വിഭവങ്ങളിലും ഉപയോഗിയ്ക്കുന്ന ഒന്നാണ്. 

എന്നാല്‍ സ്വാദിനു വേണ്ടി മാത്രമല്ല, ഈ കുഞ്ഞന്‍ വിത്തുകളില്‍ ഏറെ ആരോഗ്യവും ഒളിച്ചിരിയ്ക്കുന്നുണ്ട്. ഉലുവ വിത്തിന്റെ രൂപത്തില്‍ മാത്രമല്ല, ഉണങ്ങിയ ഇലകളായി കസൂരി മേത്തിയെന്ന രൂപത്തിലും ഉലുവാ ഇലകളായുമെല്ലാം ഉപയോഗിയ്ക്കാം. ദിവസവും അല്പം ഉലുവ കഴിച്ചാല്‍ ലഭിയ്ക്കുന്ന ഗുണങ്ങളെക്കുറിച്ചറിയൂ.

പഞ്ചസാരയുടെ അളവ്

കുതിർത്ത ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ സഹായിക്കും. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും. ഇന്‍സുലിന്‍റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. സ്ഥിരമായുള്ള ഉപയോഗം മരുന്നുകൾ പൂർണമായും ഒഴിവാക്കാൻ സഹായിക്കും. മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കിൽ പോഷകങ്ങൾ ഇനിയും കൂടും.

കുതിർത്തോ കറികളിൽ ചേർത്തോ ഉലുവ കഴിക്കാം. ഇതിഷ്ടമല്ലാത്തവർക്ക് ഉലുവയില ചേർത്ത തോരനോ ആലൂ മേത്തി വിഭവങ്ങളായോ കഴിക്കാം. കുതിർത്ത ഉലുവ വെറും വയറ്റിൽ കഴിക്കുന്നതാണ് കൂടുതൽ ഗുണം നൽകുക. പ്രമേഹം, കോളസ്ട്രോൾ മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാനാണെങ്കിൽ കുറഞ്ഞത് 21 ദിവസമെങ്കിലും തുടർച്ചയായി കഴിക്കാൻ ശ്രദ്ധിക്കണം.

ശരീരഭാരം കുറയ്ക്കാൻ

ഉലുവയും അതിന്റെ ഇലയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഈ ഇലകളിൽ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും കൂടുതലായി അടങ്ങിയിട്ടുള്ളവയാണ്. ഉലുവയിൽ കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന നാരുകളായ ഗാലക്റ്റോമന്നൻ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന തരത്തിൽ വയർ നിറഞ്ഞു എന്ന വികാരം വർദ്ധിപ്പിച്ച് വിശപ്പ് നിയന്ത്രിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസവും വർദ്ധിപ്പിക്കും. അതിലൂടെ ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളഞ്ഞ്, മൊത്തത്തിലുള്ള ആരോഗ്യത്തെയും വർദ്ധിപ്പിക്കുന്നു.

ഉലുവയിൽ ഈസ്ട്രജന്റെ പോലുള്ള ഗുണങ്ങളുള്ള ഡയോസ്ജെനിൻ, ഐസോഫ്ലാവോണുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഇത് ആർത്തവ സമയത്തെ അസ്വസ്ഥതകൾ അഥവാ പി‌എം‌എസുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഈ ദിവസങ്ങളിൽ സ്ത്രീകൾ നേരിടുന്ന മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ പോലുള്ള ആർത്തവ ലക്ഷണങ്ങളും ഈ സംയുക്തങ്ങൾ ലഘൂകരിക്കുന്നു.

ദഹനത്തിന്

ഉലുവയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു. അതിലൂടെ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ, ദഹനക്കേട്, വയറുവേദന എന്നിവ ഒഴിവാക്കാൻ ഉലുവ ചായ ഒരു ഒറ്റമൂലിയായി ഉപയോഗിക്കുന്നു. 

മലബന്ധം മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ നിങ്ങൾക്ക് അതിരാവിലെ തന്നെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.

English Summary: Regular consumption of fenugreek can lower blood sugar levels

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds