സുന്ദരമായ ചർമ്മത്തിനും മുഖത്തിനും ആഗ്രഹിക്കാത്തവർ ആരാണ് അല്ലെ? എന്നാൽ പ്രായം കൂടുംതോറും അല്ലെങ്കിൽ ജോലി സംബന്ധമായോ അല്ലാതെയോ പുറത്തിറങ്ങി വെയിൽ കൊണ്ട് ക്ഷീണിച്ചു വരുമ്പോഴോ ഒക്കെ നമ്മുടെ മുഖവും ചർമ്മവും പൊടിയും അഴുക്കും ഒക്കെ അടിഞ്ഞു കൂടി ആകെ വരണ്ടുണങ്ങി പോകാറുണ്ട്. ഇതിലൊക്കെ അല്പം ശ്രദ്ധ വയ്ക്കുന്നവർ ചിലപ്പോൾ ബ്യൂട്ടി പാർലർൽ പോയി മുഖമൊക്കെ ഒന്ന് മിനുക്കി എടുക്കുകയാണ് ചെയ്യുക. പക്ഷേ ഒന്ന് മനസ്സ് വച്ചാൽ തിളങ്ങുന്ന ചർമ്മവും മുഖവുമൊക്കെ ആക്കിയെടുക്കാം. വലിയ ചിലവൊന്നുമില്ലാതെ.അതിനായി നമുക്ക് റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്.
നല്ലൊരു ക്ലെൻസർ കൂടിയായ റോസ് വാട്ടർ മുഖത്തു അടിഞ്ഞു കൂടിയിട്ടുള്ള അണുക്കളും എണ്ണയും നീക്കം ചെയ്യുന്നു. ഇത് മുഖക്കുരു വരുന്നത് തടയുന്നു. കുളിക്കുന്ന വെള്ളത്തിൽ ഒരു തുള്ളി റോസ് വാട്ടർ ഒഴിക്കുന്നത് ചർമ്മം തിളങ്ങാനും ശരീരവും മനസ്സും ഒരു പോലെ റിഫ്രഷ് ആകാനും സഹായിക്കും.കുറച്ചു റോസ് വാട്ടറും ഒരല്പം ഗ്ലിസറിനും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിന് നല്ലതാണ്.
പ്രത്യേകിച്ച് വരണ്ട ചര്‍മ്മം ഉള്ളവര്‍, കുളിക്കുന്നതിന് മുമ്പായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മം കൂടുതല്‍ ലോലമാക്കാന്‍ സഹായിക്കും. അലര്‍ജ്ജി കൊണ്ടുണ്ടാകുന്ന പാടുകള്‍ ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറം തുടങ്ങിയവ മാറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്.Applying a little rose water and a little glycerin on the face daily is good for skin radiance. Especially for dry skin, apply glycerin and rose water on the skin before bathing. This will help to make the skin more sensitive. Rose water can also be used to remove red spots on the skin in hot weather caused by allergies. ഇത്രയേറെ ഗുണങ്ങളുള്ള റോസ് വാട്ടർ വെറും രണ്ട് ചേരുവകൾ കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലൊ?
. ഡിസ്റ്റിൽഡ് വാട്ടർ, പനിനീർ റോസാപ്പൂവിന്റെ ഇതളുകൾ എന്നിവ മാത്രമാണ് റോസ് വാട്ടർ ഉണ്ടാക്കാൻ ആവശ്യം.ആദ്യമായി റോസാപ്പൂവിതളുകൾ വേർപെടുത്തി ഒരു പാത്രത്തിൽ ഇട്ട് ഇതളുകൾ മൂടും വരെ വെള്ളം ഒഴിക്കുക. 15 മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം ആറുമ്പോൾ ഒരു കുപ്പിയിലേക്ക് അരിച്ചെടുക്കാം റോസയുടെ ഇതളുകൾ വെള്ളത്തിൽ കലർന്ന ഫ്രഷായ റോസ് വാട്ടർ റെഡി. ഒരു സ്പൂൺ ഗ്ലിസറിൻ ചേർത്ത് ഗ്ലാസ് ബോട്ടിലിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം
ഗ്ലിസറിനും റോസ് വാട്ടറും ഉപയോഗിച്ച് കണ്ണുകളും ചര്‍മ്മവും വൃത്തിയാക്കാം.
ചന്ദനവും റോസ് വാട്ടറും കലര്‍ത്തിയ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്ണിന് കുളിര്‍മ്മ ലഭിക്കും.
മുഖക്കുരു, തൊലിയിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കോട്ടണ്‍ തുണി റോസ് വാട്ടറില്‍ മുക്കി മുഖം തടവുക.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ശരീരത്തില്‍ റോസ് വാട്ടര്‍ പുരട്ടിയാല്‍ ചര്‍മ്മത്തിലെ അഴുക്ക് പോയിക്കിട്ടും, എന്ന് മാത്രമല്ല ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുകയും ചെയ്യും.
ഏത് തരം ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് റോസ് വാട്ടര്‍. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
തലയിലെ താരന്‍ അകറ്റാന്‍ ഏറ്റവും ഉത്തമമായ ഒരു മാര്‍ഗമാണ് ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം. താരനുള്ളവര്‍ റോസ് വാട്ടറും ഗ്ലിസറിനും മിക്‌സ് ചെയ്ത് മസാജ് ചെയ്താല്‍ മതി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മധുരതുളസിയെക്കുറിച്ച് അറിയണ്ടേ??..
#Rose#Health#agriculture#Krishi#farm
Share your comments