ഹിന്ദുക്കളുടെ പൂജാദി മത കർമ്മങ്ങളിൽ ഉപയോഗിക്കുന്ന ഒരു മുഖ്യദ്രവ്യമാണ് ചന്ദനം. ഏറ്റവും തണുപ്പും അത്യന്തം ഹൃദ്യവുമായ ഒരു സുഗന്ധദ്രവ്യമായി ലോകം ഇതിനെ അംഗീകരിച്ചുവരുന്നു. ചന്ദനം ശരീരത്തിന് ഉന്മേഷവും കുളിർമയും തരുന്നു. രക്തത്തെ ശുദ്ധീകരിക്കുകയും ചിത്തത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. മൂത്രതടസ്സം, അർശസ്സ്, രക്താതിസാരം തുടങ്ങിയ രോഗങ്ങൾക്ക് പന്ദനചികിത്സ ഫലപ്രദമാണ്.
സംസ്കൃതത്തിൽ ചന്ദനം, മലയജം എന്നീ പേരുകളിലറിയപ്പെടുന്നു. ചന്ദനം രസത്തിൽ തിമധുരവും ഗുണത്തിൽ സ്നിഗ്ദ്ധവും ലഘുവും വീര്യത്തിൽ ശീതവുമാണ്. വിപാകത്തിൽ എറിവായും പരിണമിക്കുന്നു. ചന്ദനവും സമം ഇരുവേലിയും കൂടി അരച്ചു ലേപനം ചെയ്യുന്നത് പുകച്ചിലിന് അതിവിശേഷമാണ്. ചന്ദനം അരച്ചു വെണ്ണയിൽ തളം വെയ്ക്കുന്നത്. മാന്ദ്യത്തിനും തലവേദനയ്ക്കും ഉറക്കക്കുറവിനും നന്ന് ചെറിയ ആടലോടക വേരു കഷായമാക്കി 25 മില്ലി വീതം എടുത്ത് രണ്ടു തുള്ളി ചന്ദനതൈലം ചേർത്ത് കാലത്തും വൈകിട്ടും സേവിക്കുന്നത് ദുർഗന്ധത്തോടു കൂടി വരുന്ന ചുമയ്ക്കും കാസത്തിനും ഫലപ്രദമാണ് ചന്ദനം, തേറ്റാമ്പരൽ പാൽക്കഷായമായി കഴിക്കുന്നത് ഏറ്റവും പഴക്കമേറിയ വെള്ളപോക്കിന് നന്ന്. മൂത്രത്തിൽ രക്തം, പഴുപ്പ്, പുടിച്ചിൽ ഇവയ്ക്ക് ചന്ദനം അരിഞ്ഞിട്ടു പാലുകാച്ചി തുടരെ കഴിക്കുന്നത് നന്നാണ്.
നീർക്കെട്ടിനും തലവേദനയ്ക്ക് ചന്ദനവും ചുക്കും കൂടി അരച്ചു നെറ്റിയിൽ ലേപനം ചെയ്യുന്നത്. വിശേഷമാണ്. കുട്ടികൾക്കുണ്ടാകുന്ന ഛർദ്ദിക്ക് ചന്ദനം അരച്ച് വെള്ളത്തിൽ കൊടുക്കുന്നതും നന്നാണ്. ചന്ദനം അരച്ച് നെറ്റിയിൽ പൊട്ടായി ചാർത്തുന്നത്. രക്ത ശ്രദ്ധിക്കും കോപം വർധിക്കാതിരിക്കുന്നതിനും വണങ്ങൾ ഉണക്കുന്നതിനും ക്യാൻസർരോഗം ശമിപ്പിക്കുന്നതിനും ശരീരത്തിന്റെ സൂക്ഷ്മ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ധമനികളിലേക്ക് രക്തചംക്രമണം ത്വരിതപ്പെടുത്തി ആരോഗ്യനില ചന്ദനം അരച്ച് നെറ്റിയിൽ പൊട്ടായി ചാർത്തുന്നത്.
രക്തശ്രദ്ധിക്കും കോപം വർധിക്കാതിരിക്കുന്നതിനും വണങ്ങൾ ഉണക്കുന്നതിനും ക്യാൻസർമോഗം ശമിപ്പിക്കുന്നതിനും ശരീരത്തിന്റെ സൂക്ഷ്മ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ധമനികളിലേക്ക് രക്തചംക്രമണം ത്വരിതപ്പെടുത്തി ആരോഗ്യനില സുരക്ഷിതമാക്കുന്നതിനും സഹായിക്കുന്നു. ചന്ദന രണ്ടു തരത്തിലുണ്ട്. ചുവന്നതും വെളുത്തതും ഇതിൽ വെളുത്ത ചന്ദനത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
Share your comments