കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന സസ്യമാണ് കല്ലുരുക്കി. വൃക്കയിലെ കല്ലിനെ പൊടിച്ചു കളയാനുള്ള അത്ഭുത ഗുണങ്ങളാണ് ഈ സസ്യത്തിന് ഇങ്ങനെ ഒരു പേര് വരാൻ കാരണമായത്. Scoparia dulcis എന്നാണ് ശാസ്ത്രീയനാമം. സന്യാസിപ്പച്ച, ഋഷി ഭക്ഷ,മീനാംഗണി തുടങ്ങി വിവിധ പേരുകൾ ഈ സസ്യത്തിന് ഉണ്ട്. വയനാട് പ്രദേശങ്ങളിൽ മുറികൂട്ടി എന്നും വിളിപ്പേരുണ്ട്.
കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും, ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കുവാനും അതി വിശേഷാൽ കഴിവുണ്ട് ഈ സസ്യത്തിന്.
ഏകദേശം 30 സെൻറീമീറ്റർ പൊക്കത്തിൽ വളരുന്ന വാർഷിക സസ്യമാണ് ഇത്. ഔഷധക്കൂട്ടുകളിൽ സമൂലമായി ആണ് കല്ലുരുക്കി ഉപയോഗപ്പെടുത്തുന്നത്. കല്ലുരുക്കി വെന്തവെള്ളം കുടിക്കുന്നത് രക്തശുദ്ധീകരണത്തിനും, കൂടാതെ വൃക്കയിലെ കല്ല്, മൂത്രത്തിൽ പഴുപ്പ് എന്നിവ ഇല്ലാതാക്കുവാനും ഉത്തമമാണ്. കൂടാതെ കല്ലുരുക്കി സമൂലം അരച്ച് പാലിൽ സേവിച്ചാൽ പിത്താശയകല്ല് ഇല്ലാതാക്കും.
കല്ലുരുക്കി അതിരാവിലെ പച്ചയായി അരച്ചുകലക്കി കഴിച്ചാൽ മൂത്രക്കല്ലിന് ആശ്വാസം ലഭിക്കുമെന്ന് ആയുർവേദത്തിൽ പരാമർശിക്കുന്നു. വൃക്കയിലെ കല്ല് ഇല്ലാതാക്കുവാൻ മറ്റൊരു വഴി കല്ലുരുക്കി ചെടി വേരോടെ എടുത്ത് ചതച്ച് ഒരു ദിവസം മുഴുവൻ കുടിക്കാനുള്ള വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിക്കുക.
saxifrage is a ubiquitous plant in Kerala. This plant got its name due to its miraculous properties of crushing kidney stones. The scientific name is Scoparia dulcis. The plant has various names such as Sanyasipacha, Rishi Bhaksha and Meenangani. In Wayanad, it is also known as Murikutti. This plant has a special ability to remove mucus and bile and skin diseases.
5-8 ദിവസത്തിനുള്ളിൽ കല്ല് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു.
Share your comments