<
  1. Health & Herbs

വിറ്റമിൻ ഡിയ്ക്കുള്ള നമ്പർ 1 ജ്യൂസ് ഇതാണെന്ന് ശാസ്ത്രം പറയുന്നു

വിറ്റാമിൻ ഡി ലഭിക്കുന്നതിനായി തെരഞ്ഞെടുക്കാവുന്ന മറ്റൊരു നമ്പർ 1 ഓപ്ഷനാണ് ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ്. ഈ പാനീയത്തിൽ വിറ്റാമിൻ ഡി എത്രമാത്രം ഉണ്ടെന്ന് നോക്കാം.

Anju M U

എല്ലുകൾ ശക്തിപ്പെടുത്താനും കൂടാതെ, മാനസികാരോഗ്യത്തിനും രോഗപ്രതിരോധശേഷിയ്ക്കുമെല്ലാം വിറ്റാമിൻ ഡി അനിവാര്യമായ പോഷകമാണ്. അതായത്, സൂര്യപ്രകാശം മുഖേന സ്വാഭാവികമായും മനുഷ്യ ശരീരത്തിലേക്ക് വിറ്റാമിൻ ഡി എത്തുന്നുണ്ട്. എന്നിരുന്നാലും, ശൈത്യകാലങ്ങളിലും മഴക്കാലങ്ങളിലും ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്. മാത്രമല്ല, വേനലിൽ രാവിലത്തെ ചൂട് പോലും അധികമായതിനാൽ വിറ്റാമിൻ ഡി ലഭിക്കാനായി വെയിൽ കൊള്ളാൻ പലരും മടിക്കുന്നു.

എന്നാൽ ചില സപ്ലിമെന്റുകളിലൂടെയും ഭക്ഷണ പദാർഥങ്ങളിലൂടെയും നിങ്ങൾക്ക് ഡി വിറ്റാമിനുകൾ ലഭിക്കും. സാൽമൺ, പശുവിൻ പാൽ, തൈര്, ചിലതരം കൂൺ, ട്യൂണ, മുട്ട തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഡി കൂടുതലായി ഉൾക്കൊള്ളുന്നു. മാത്രമല്ല നിങ്ങളുടെ ദൈനംദിന കാര്യങ്ങൾക്കും വിറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

വിറ്റാമിന്റെ അളവ് ശരീരത്തിൽ കൂടിയ അളവിൽ ലഭിക്കണമെങ്കിൽ അതിന് പാൽ ഒരു മികച്ച പാനീയമാണ്. എങ്കിലും പാൽ ഇഷ്ടമില്ലാത്തവരുമുണ്ട്. ഇവർക്ക് വിറ്റാമിൻ ഡി ലഭിക്കുന്നതിനായി തെരഞ്ഞെടുക്കാവുന്ന മറ്റൊരു നമ്പർ 1 ഓപ്ഷനാണ് ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ്. ഈ പാനീയത്തിൽ വിറ്റാമിൻ ഡി എത്രമാത്രം ഉണ്ടെന്ന് നോക്കാം.

വിറ്റാമിൻ ഡിയ്ക്ക് ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ് (Fortified Orange Juice For Vitamin D)

ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസിലെ വിറ്റാമിൻ ഗുണങ്ങൾ ശരിക്കും നിങ്ങളെ അത്ഭുതപ്പെടുത്തും. അതിന് മുൻപ് എന്താണ് ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ് എന്നത് വ്യക്തമായി നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ : മുടിയറ്റം പിളരുന്നത്തിന് പ്രകൃതിദത്തമായ കണ്ടീഷണർ

ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ സഹായകമായ പോഷകങ്ങളും ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കാരണം, ഓറഞ്ച് ജ്യൂസ് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വളരെയധികം ഗുണപ്രദമാണ്. നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : പ്രമേഹം അകറ്റാൻ പത്തു വഴികൾ

പ്രകൃതിദത്തമായി തയ്യാറാക്കുന്ന, അതായത്, സാധാരണയായി ഉപയോഗിക്കുന്ന ഓറഞ്ച് ജ്യൂസിൽ ഒരു പോഷകഘടകമായി വിറ്റാമിൻ ഡിയെ നിങ്ങൾക്ക് കണ്ടെത്താനാകില്ല. എന്നാൽ ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസിന്റെ വിവിധ പതിപ്പുകളിൽ ഈ വിറ്റാമിന്റെ സാന്നിധ്യം നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും.

ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസിൽ അടങ്ങുന്ന ഏറ്റവും സാധാരണമായ ചില പോഷകങ്ങൾ കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാണ്.ഫോർട്ടിഫൈഡ് ചെയ്ത പാനീയത്തിൽ വിറ്റാമിൻ ഡി ലഭിക്കുന്നത് ഒരു സപ്ലിമെന്റ് എടുക്കുന്നതിന് തുല്യമായ ഫലം തരുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നിന്നുള്ള ഒരു പഠനത്തിൽ, വിറ്റാമിൻ D2, D3 എന്നിവ ഒരു കാപ്സ്യൂൾ അല്ലെങ്കിൽ ഗുളിക രൂപത്തിൽ കഴിക്കുന്നത് പോലെ ജ്യൂസിലും ഇവ ലഭ്യമാണെന്ന് കണ്ടെത്തി.

ബന്ധപ്പെട്ട വാർത്തകൾ : ഓറഞ്ച് ഇഷ്ടമാണെങ്കിൽ തൊലി ഇനി മുഖ സൗന്ദര്യത്തിലും ഉപയോഗിക്കാം...

ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്... (Take into note if you buy fortified orange juice)

നിങ്ങൾ ഒരു ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ് വാങ്ങുമ്പോൾ അതിൽ പഞ്ചസാര കുറഞ്ഞ അളവിലാണ് അടങ്ങിയിട്ടുള്ളത്. ഉദാഹരണത്തിന്, ട്രോപ്പിക്കാന ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ് പോലുള്ളവ മികച്ച ചോയ്സ് ആണ്. കാരണം ഇതിൽ കാൽസ്യവും വിറ്റാമിൻ ഡിയും ഉണ്ട്. പഞ്ചസാര തീരെയില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. ഈ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലുകളെ ശക്തിപ്പെടുത്തും.

ബന്ധപ്പെട്ട വാർത്തകൾ : ഓറഞ്ച് വീട്ടിൽ തന്നെ വളർത്തി നോക്കിയാലോ? പരിചരണ രീതികൾ ശ്രദ്ധിക്കുക

English Summary: Science Tell Us, It Is The No.1 Juice For Vitamin D

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds