വടക്കേ ഇന്ത്യക്കാർ രംഭ എന്ന് വിളിക്കുന്ന മലയാളിയുടെ ബിരിയാണിക്കൈത വളരെയേറെ ഗുണങ്ങൾ നിറഞ്ഞ ഒരു ചെടിയാണ് . നമ്മൾ ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്നു എന്നാൽ ഇതിന്റെ ഔഷധഗുണഗൽ വളരെ എറിയത്രെ.മൊളുക്കാസ് ദ്വീപാണ് ഈ ചെടിയുടെ സ്വദേശം.ഈ ചെടിയുടെ ശാസ്ത്രനാമം പൻഡാനസ് അമാരില്ലി ഫോളിയസ്(Pandanus Amaryllifolius).
എല്ലാ വശങ്ങളിലേക്കും വീതി കുറഞ്ഞ നീളമുള്ള ഇലകളോടെ കാണുവാൻ ഭംഗി ഉള്ളതിനാൽ ചിലർ ഇത് അലങ്കാരച്ചെടിയായും ഉപയോഗിക്കുന്നു. ഈ ചെടിയിൽ പൂക്കളുണ്ടാകാറില്ല. പൂർണ്ണ വളർച്ചയെത്തിയ ഒരു ചെടി അഞ്ച് അടി വരെ ഉയരം വയ്ക്കും. ആസറ്റൈൽ പൈറോളിൻ എന്ന രാസവസ്തുവാണ് ഇതിന് ഗന്ധം നൽകുന്നത്. ഇലയുടെ അടിയിൽ കാണുന്ന സൂക്ഷ്മനാരുകളിലാണ് ഈ രാസവസ്തു സൂഷിച്ചിരിക്കുന്നത്. ഇല വെയിലത്ത് ഉണക്കുകയോ, വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യുമ്പോളാണ് ബിരിയാണിയുടെ ഗന്ധം പുറത്തു വരിക.സാധാരണ തയ്യാറാക്കാറുള്ള ചോറിൽ ഈ ഇലയിടുന്നതോടെ പ്രത്യേകം രുചി കൈവരുന്നതു കൊണ്ട് മലബാറിൽ ചോറ്റോല എന്ന പേരിലാണിതറിയപ്പെടുന്നത്.
ആന്റി ഓക്സിഡന്റസ്ന്റെ കലവറയാണ് രാംഭയില. സൗന്ദര്യ വർധക വസ്തുക്കളിലും മരുന്ന് നിർമാണത്തിലും ഇത് ധാരാളമായി ഉപയോഗിക്കുന്നു. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിനും, മുറിവുകൾ ചതവുകൾ എന്നിവ ബദ്ധമാകാനും ഉത്തമമാണ്. ഇതിന്റെ ഇളവാറ്റിയെടുത്ത നീരും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്..
ചെടിയുടെ താഴെ വശങ്ങളിൽ നിന്നും മുളച്ചുവരുന്ന പൊടിപ്പുകൾ ഓടിച്ചെടുത്തു നട്ടാണ് പുതിയ ചെടികൾ മുളപ്പിക്കുന്നത് . ഈ പൊടിപ്പുകൾ സ്യൂഡോമോണസ് ലയണിയിലോ ജൈവാമൃതത്തിലോ മുക്കി നട്ടാൽ നല്ലതാണ് .നീർവാർച്ചയുള്ള മണ്ണിൽ വാരംകോരി അതിൽ ചെറിയകുഴികളിൽ ചെടിനടാം. ആവശ്യത്തിന് തണലും സൂര്യപ്രകാശവും ചെടിക്ക് ലഭിക്കണം. അധികം കേടുകൾ ഈ ചെടിക്കു ഉണ്ടാകാറില്ല ചെടിയുടെ രൂക്ഷഗന്ധമാണിതിന് കാരണം. റമ്പായിലയുടെ തൈകൾ ഇപ്പോൾ നഴ്സറികളിൽ ലഭ്യമാണ്.
Share your comments