നമ്മൾ എല്ലാവർക്കും സുപരിചിതമായ എണ്ണക്കുരുവാണ് എള്ള്. പ്രധാനമായും എള്ളിന് നാലായി തരം തിരിക്കാം. വി ത്തിൻറെ നിറംഅടിസ്ഥാനമാക്കി ആണ് ഈ തരംതിരിവ് സാധ്യമാകുന്നത്. കറുത്ത എള്ള്, വെളുത്ത എള്ള്, കടുംചുവപ്പ് എള്ള്, ചാരനിറമുള്ള എള്ള് എന്നിങ്ങനെ നാല് രീതിയിൽ ഇതിനെ തരംതിരിക്കാം. 'പെഡാലിയേസി' കുലത്തിൽ പെട്ടതാണ് ഇത്. തിൽ എന്ന് ഹിന്ദിയിലും തേൽ എന്ന ബംഗാളിയിലും തില,സ്നേഹ രംഗ എന്നീ പേരുകളിൽ സംസ്കൃതത്തിലും എള്ള് അറിയപ്പെടുന്നു. ഇന്ത്യ,ചൈന എന്നിവയാണ് ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്ന രാജ്യങ്ങൾ. പ്രധാനമായും എണ്ണയ്ക്കു വേണ്ടിയാണ് എള്ള് കൃഷി ചെയ്യുന്നത്. വിത്തിന്റെ 50% വരെ എണ്ണ അടങ്ങിയിരിക്കുന്നു. രണ്ട് മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഈ സസ്യം വെള്ളക്കെട്ടില്ലാത്ത ഏതു സ്ഥലത്തും കൃഷിചെയ്യാൻ അനുയോജ്യമാണ്.
മകരം - കുംഭം മാസങ്ങളിലാണ് സാധാരണ എള്ള് വിതയ്ക്കുന്നത്. കേരളത്തിൽ മകര കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ആണ് സാധാരണ എള്ള് കൃഷി ചെയ്യുന്നത്. മൂന്നു മാസമാണ് ഇതിൻറെ വിളവെടുപ്പിനു വേണ്ടത്. ഇതിൻറെ ഇലകൾ നട്ട് മാകുമ്പോൾ എള്ള്ചെടി പിഴുതെടുക്കാവുന്നതാണ്. ഈ ചെടികൾ വെയിലത്തിട്ട് ഉണക്കി ഇതിൽ നിന്ന് വിത്തുകൾ ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിച്ച വിത്തുകളാണ് പ്രധാനമായും എണ്ണയുടെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നത്. ആശാളി, കറുത്ത തൊണ്ടൻ എന്നീ രണ്ടിനങ്ങളാണ് എള്ള് കൃഷിക്ക് മികച്ചത്. എള്ളിൽ തന്നെ കറുത്ത എള്ള് ആണ് ഏറ്റവും കൂടുതൽ പോഷകാംശം ഉള്ളത്. എള്ളും അരിയും സമം ചേർത്ത് വറുത്തുപൊടിച്ച് ശർക്കര ചേർത്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇത് ധാതു ശക്തി പ്രദാനം ചെയ്യും. ആയുർവേദ മരുന്നുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എള്ള്. 10 ഗ്രാം എള്ള് 3 ഔൺസ് പാലിൽ അരച്ച് ചേർത്ത് വെറുംവയറ്റിൽ പ്രഭാതത്തിൽ കഴിച്ചാൽ അർശസ് മാറുന്നതാണ്. സ്ത്രീകൾക്ക് ആർത്തവ ശുദ്ധി ലഭിക്കുവാൻ 10 ഗ്രാം വെള്ളം സമം ശർക്കരയും ചേർത്ത് ഇടിച്ചു പകുതി വിധം രണ്ടു നേരം കഴിച്ചാൽ മതി. എള്ളിന്റെ ഇല അരച്ച് തലയിൽ തേച്ചു കുളിക്കുന്നത് തലമുടി നല്ല കറുപ്പുനിറത്തിൽ ആകാൻ നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന കുരുക്കൾ പൊട്ടി ഉണങ്ങുന്നതിന് എള്ള് അരച്ചിട്ടാൽ മതി. ഗർഭകാലത്ത് സ്ത്രീകൾ ഉപയോഗിക്കാൻ പാടുള്ളതല്ല.
ഉലുവ കഴിച്ചാൽ പലതുണ്ട് ഗുണം
ജീരകത്തേക്കാൾ മികച്ച കരിഞ്ചീരകം
മത്സ്യ കർഷകർക്കായി ഒരു സന്തോഷവാർത്ത
Share your comments